• HOME
  • »
  • NEWS
  • »
  • life
  • »
  • Type 2 Diabetes | പുകവലി ഉപേക്ഷിക്കുക; ധാരാളം വെള്ളം കുടിക്കുക; ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്

Type 2 Diabetes | പുകവലി ഉപേക്ഷിക്കുക; ധാരാളം വെള്ളം കുടിക്കുക; ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്

രോഗം വന്നതിനു ശേഷം ചികിൽസ തേടുന്നതിനെക്കാൾ നല്ലത് അതിനെ പ്രതിരോധിക്കുന്നതാണ്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ചില വഴികളാണ് താഴെ പറയുന്നത്.

  • Share this:
    പഞ്ചസാരയോടും (sugar) മധുരം അടങ്ങിയിട്ടുള്ള പലഹാരങ്ങളോടും ഇഷ്ടമുള്ളവർ പലരും ഉണ്ടാകും. എന്നാൽ അവയൊക്കെയും നമ്മുടെ ആരോ​ഗ്യത്തിന് ഹാനികരമാകരുത് എന്ന കാര്യം എപ്പോഴും ഓർക്കണം. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ വർദ്ധിപ്പിക്കുന്ന രോഗമാണ് ടൈപ്പ് 2 പ്രമേഹം (Type two diabetes). ഇത് അന്ധത, വൃക്ക തകരാറ്, ഹൃദ്രോഗം, മറ്റ് ഗുരുതരമായ അവസ്ഥകൾ എന്നിവയിലേക്കും നയിച്ചേക്കാം. രോഗം വന്നതിനു ശേഷം ചികിൽസ തേടുന്നതിനെക്കാൾ നല്ലത് അതിനെ പ്രതിരോധിക്കുന്നതാണ്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ചില വഴികളാണ് താഴെ പറയുന്നത്.

    1. ധാരാളം വെള്ളം കുടിക്കുക

    സോഡ, പാക്ക് ചെയ്ത ജ്യൂസുകൾ എന്നിവ പോലുള്ള, പഞ്ചസാര ധാരാളമായി അടങ്ങിയ പാനീയങ്ങൾ കുടിക്കാൻ തിരഞ്ഞെടുക്കുന്നതിനു പകരം, ദാഹിക്കുമ്പോൾ സാധാരണ വെള്ളം കുടിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്താൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.

    2. ദിവസവും വ്യായാമം ചെയ്യുക

    സ്ഥിരമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ വ്യായാമം ചെയ്യുന്നതോ പ്രമേഹം വരാനുള്ള സാധ്യത കുറക്കും. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് അധിക കൊഴുപ്പ് കളയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. വ്യായാമം ചെയ്യുന്നത് കോശങ്ങളുടെ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും. തൻമൂലം പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശരീരത്തിന് കുറഞ്ഞ അളവിലേ ഇൻസുലിൻ ആവശ്യമായി വരൂ.

    3. വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

    ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് വിറ്റാമിൻ ഡിയുടെ കുറവ്. വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുമോ എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. എന്നാൽ ആരോ​ഗ്യമുള്ള ശരീരത്തിന് മതിയായ അളവിൽ വിറ്റാമിൻ ഡി ഉണ്ടായിരിക്കണം എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.

    4. പോഷക​ഗുണമുള്ള ആഹാരങ്ങൾ കഴിക്കുക

    വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്സ്, നാരുകൾ എന്നിവ അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. തക്കാളി, പഴങ്ങൾ, പച്ച ഇലക്കറികൾ, പയറ് തുടങ്ങിയ നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങളും, അരി, ഓട്സ്, ക്വിനോവ തുടങ്ങിയ ധാന്യങ്ങളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ പഞ്ചസാര സാവധാനം ആഗിരണം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

    5. പുകവലി ഉപേക്ഷിക്കുക

    ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന ദുശീലമാണ് പുകവലി. പുകവലിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.

    6. സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

    മുൻകൂട്ടി പാകം ചെയ്ത ഭക്ഷണവും സംസ്കരിച്ച ഭക്ഷണവും നിങ്ങൾ കഴിക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടതാണ്. ചിലർക്കെങ്കിലും അവ ആരോഗ്യകരമായി തോന്നാം, പക്ഷേ യഥാർഥത്തിൽ അവ ശരീരത്തിന് ദോഷകരമാണ്.
    Published by:Naveen
    First published: