• HOME
 • »
 • NEWS
 • »
 • life
 • »
 • വിവാഹമോതിരം മാലിന്യക്കൂമ്പാരത്തിൽ കൊണ്ടുപോയി കളഞ്ഞ് ഒരു മനുഷ്യൻ; ആദ്യം നിരാശ, പിന്നെയൊരു യമണ്ടൻ ട്വിസ്റ്റ്

വിവാഹമോതിരം മാലിന്യക്കൂമ്പാരത്തിൽ കൊണ്ടുപോയി കളഞ്ഞ് ഒരു മനുഷ്യൻ; ആദ്യം നിരാശ, പിന്നെയൊരു യമണ്ടൻ ട്വിസ്റ്റ്

മോതിരത്തിന്റെ വിലയെക്കുറിച്ച് അല്ലായിരുന്നു തന്റെ ആശങ്കയെന്നും അത് വിവാഹമോതിരം ആണെന്നതും ആ വിവാഹമോതിരത്തിന്റെ പ്രത്യേകതകളുമായിരുന്നു ആശങ്കയെന്നും ജയിംസ് റോസ്സ് പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • News18
 • Last Updated :
 • Share this:
  വിവാഹമോതിരം നഷ്ടപ്പെടുന്നത് സങ്കടത്തേക്കാൾ അധികം ഭയമാണ് സമ്മാനിക്കുക. കാരണം, പങ്കാളിയോട് എന്ത് സമാധാനം പറയുമെന്നത് ഓർത്താണ് ആകെ പേടിയാകുന്നത്. എന്നാൽ, പ്രണയദിനമായ ഫെബ്രുവരി പതിനാല് വാലന്റൈൻസ് ഡേയ്ക്ക് തന്നെ വിവാഹമോത‌ിരം കൊണ്ടു പോയി കളഞ്ഞാലോ? യു കെയിലെ താമസക്കാരനായ ജയിംസ് റോസ്സ് എന്ന യുവാവിനാണ് ഈ പറ്റ് പറ്റിയത്.

  വീട്ടിലെ മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന കണ്ടയിനറിൽ വിവാഹമോതിരം വീണ് പോകുകയായിരുന്നു. ഇതോടെ ജയിംസ് റോസ്സിന്റെ ഹൃദയം തകർന്നു. എന്നാൽ, താമസിയാതെ തന്നെ അദ്ദേഹത്തിന്റെ സങ്കടം സന്തോഷമായി മാറി. മാലിന്യകേന്ദ്രത്തിലെ സ്റ്റാഫ് മോതിരം കണ്ടെത്തി കൈമാറിയതോടെയാണ് ഇത്.


  You may also like:വാഹനം കയറ്റി നുറുക്കി 75കാരന്റെ മൃതദേഹം; റോഡരികിൽ നിന്ന് എല്ലിൻ കഷണം കണ്ടെടുത്ത് പൊലീസ് [NEWS]
  മോതിരം നഷ്ടപ്പെട്ട ഉടനെ ജെയിംസ് റോസ്സ് ഉടൻ തന്നെ സംഭവം സൈറ്റ് ഓപ്പറേറ്ററെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്റ്റാഫ് അംഗങ്ങൾ സംഭവ സ്ഥലത്തേക്ക് എത്തുകയും മോതിരം തിരയാൻ ആരംഭിക്കുകയും ആയിരുന്നു. തിരച്ചിൽ ആരംഭിച്ച് 20 മിനിറ്റ് കഴിഞ്ഞപ്പോൾ അംഗങ്ങളിൽ ഒരാൾക്ക് ചവറ്റുകൂനയിൽ നിന്ന് മോതിരം പുറത്തെടുക്കാൻ കഴിഞ്ഞു. നോർത്ത് ടൈനെസൈഡ് കൗൺസിലിന് വേണ്ടി സ്യൂസ് റീസൈക്ലിംഗ്, റിക്കവറി യുകെ എന്നിവയാണ് സൈറ്റ് പ്രവർത്തിപ്പിക്കുന്നത്.

  'ആ ഡാൻസുകാരത്തി ഇല്ലേ, അവൾക്കൊരെണ്ണം കൊടുക്കാനാ തോന്നിയത്' - ദൃശ്യം 2 കണ്ട അമ്മയുടെ നിരൂപണം [NEWS]

  ഫേസ്ബുക്കിലെ പോസ്റ്റിൽ നോർത്ത് ടൈനെസൈഡ് കൗൺസിൽ സംഭവം പങ്കുവച്ചു. ബ്ലോഗിന്റെ ലിങ്കും അവർ പങ്കുവച്ചു. അതിൽ ജയിംസ് സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ, 'മാലിന്യങ്ങൾ ഒരു ഓപ്പണിംഗിലൂടെ തള്ളിവിടുന്ന ഒരു കണ്ടെയ്നറായിരുന്നു. അതിന് വളരെ തണുപ്പായിരുന്നു. എന്റെ കൈകൾ തണുത്തതായിരുന്നു, ഞാൻ പെട്ടി കുലുക്കുമ്പോൾ പെട്ടെന്ന് മോതിരം പോയി. എന്നാൽ, അത് ആ പെട്ടിയുടെ അരികിൽ എവിടെയെങ്കിലും പറ്റിപിചിച്ചിരുന്നോ എന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ ഞാൻ വിഷമത്തിലായി'.

  തുടർന്ന് ഞാൻ അവിടെ കാറുകൾ പരിശോധിക്കുന്ന ഒരു സ്ത്രീയോട് ചെന്ന് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു. അവർ തന്നോട് പേടിക്കേണ്ടെന്നും മോതിരം കണ്ടെത്താനുള്ള വഴി നോക്കാമെന്നും പറഞ്ഞു. ആരെങ്കിലും എത്തിയാൽ ഉടൻ തന്നെ തിരയാൻ ആളെ അയയ്ക്കാമെന്നും പറഞ്ഞു. തുടർന്ന്, മോതിരം തിരയുന്നതിനായി നാലുപേരെ അയച്ചു. ഞാനാണെങ്കിൽ സകല പ്രതീക്ഷയും നഷ്ടപ്പെട്ട് ഇരിക്കുവായിരുന്നു. വാലന്റൈൻസ് ദിനത്തിൽ വിവാമോതിരം നഷ്ടപ്പെട്ട കാര്യം എങ്ങനെ പറയും എന്നാലോചിച്ച് നിന്നു. ഒരു 20 മിനിറ്റ് കഴിഞ്ഞ് കാണും, അപ്പോഴേക്കും മോതിരം തിരയാൻ ഇറങ്ങിയവർ തിരിച്ചെത്തി. അവരുടെ കൈയിൽ മോതിരവും ഉണ്ടായിരുന്നു.

  A couple from Cullercoats have praised SUEZ UK staff at the HWRC in North Shields, after they recovered the man's...

  Posted by North Tyneside Council on Thursday, 18 February 2021


  മോതിരത്തിന്റെ വിലയെക്കുറിച്ച് അല്ലായിരുന്നു തന്റെ ആശങ്കയെന്നും അത് വിവാഹമോതിരം ആണെന്നതും ആ വിവാഹമോതിരത്തിന്റെ പ്രത്യേകതകളുമായിരുന്നു ആശങ്കയെന്നും ജയിംസ് റോസ്സ് പറഞ്ഞു. ഭാര്യയുടെ കൈയക്ഷരത്തിൽ ലേസറിൽ 2009ൽ തങ്ങൾ വിവാഹിതരായ തിയതി അതിൽ കൊച്ചി വച്ചിരുന്നു. അത് ഒരിക്കലും മാറ്റിയെടുക്കാൻ കഴിയുന്നത് ആയിരുന്നില്ലെന്നും ജയിംസ് റോസ്സ് വ്യക്തമാക്കി.

  എന്നാൽ, ജയിംസ് റോസ്സിന് പ്രതീക്ഷ പൂർണമായും നഷ്ടമായിരുന്നു. ചവറ്റുകുട്ടയിൽ അടിഞ്ഞു പോയതിനാൽ അത് തിരികെ ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ, ആ ജീവനക്കാർ എന്റെ ജീവൻ രക്ഷിച്ചു. ഒരു ജോലി എന്നതിന് അപ്പുറത്തേക്ക് വളരെയധികം നല്ലവരും മര്യാദയുള്ളവരുമായി അവർ പ്രവർത്തിച്ചെന്നും ജയിംസ് റോസ്സ് പറഞ്ഞു.

  ആദം മക്ഗ്രെഗോറിനും ബ്രയാൻ ഹെല്ലൻസിനുമൊപ്പം മോതിരം തിരയാൻ പോയ നാലുപേരിൽ ഒരാളാണ് സൈറ്റിന്റെ സൂപ്പർവൈസറായ ഫിൽ കൂപ്പർ. തങ്ങൾ അയാളുടെ മോതിരം തിരികെ നൽകുമ്പോൾ അദ്ദേഹം വളരെ ഉല്ലാസവാനായിരുന്നെന്നും അന്നേദിവസം രാവിലെ അദ്ദേഹം വളരെ ഭാഗ്യമുള്ളയാൾ ആയിരുന്നെന്നും ഫിൽ പറഞ്ഞു. ജെയിംസ് റോസ് ഭാര്യ ലാറയ്ക്കും അവരുടെ രണ്ട് പെൺമക്കൾക്കുമൊപ്പം കുള്ളർകോട്ട്സിൽ ആണ് താമസിക്കുന്നത്.
  Published by:Joys Joy
  First published: