നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Christmas 2021: ക്രിസ്മസിന് ചുവപ്പിൽ തിളങ്ങാം; ട്രെൻഡി വസ്ത്രങ്ങളെക്കുറിച്ച് അറിയാം

  Christmas 2021: ക്രിസ്മസിന് ചുവപ്പിൽ തിളങ്ങാം; ട്രെൻഡി വസ്ത്രങ്ങളെക്കുറിച്ച് അറിയാം

  ക്രിസ്മസ് പാർട്ടികൾക്ക് പോകുന്നവർ അറിഞ്ഞിരിക്കേണ്ട വസ്ത്രധാരണത്തിലെ പുത്തൻ ട്രെൻഡുകൾ എന്തൊക്കെയാണെന്ന് നോക്കാം

  Xmas

  Xmas

  • Share this:
   ഡിസംബര്‍ (December) മാസത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്മസ്. മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ക്രിസ്മസ് ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരിയെ (Covid pandemic) തുടര്‍ന്ന് പതിവ് ആഘോഷങ്ങളെല്ലാം റദ്ദാക്കിയതോടെ ഇതിനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സഹപ്രവര്‍ത്തകർക്കുമൊപ്പം പലർക്കും ക്രിസ്മസ് ആഘോഷിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

   ക്രിസ്മസ് പാർട്ടികൾക്ക് പോകുന്നവർ അറിഞ്ഞിരിക്കേണ്ട വസ്ത്രധാരണത്തിലെ പുത്തൻ ട്രെൻഡുകൾ എന്തൊക്കെയാണെന്ന് നോക്കാം. സീക്വിന്‍സ് ഗൗണുകൾക്കൊപ്പം കൈയിൽ തിളങ്ങുന്ന ക്ലച്ച് ബാഗുകളും ഹൈ ഹീൽസ് ചെരിപ്പുമൊക്കെ ക്രിസ്മസിന്റെ മാത്രം പ്രത്യേകതകളാണ്. എന്നാൽ പഴയ പാര്‍ട്ടി വസ്ത്രങ്ങള്‍ക്ക് ഒരു മാറ്റം ആവശ്യമാണെന്ന് കരുതുന്നവർക്കായി ചില പുതിയ ട്രെൻഡുകൾ ഇതാ..

   ക്ലാസിക് വസ്ത്രങ്ങൾ

   ക്രിസ്മസിന് പരമ്പരാഗതമായി തുടരുന്ന ഒരു വസ്ത്രധാരണമാണ് ക്രിസ്മസ് സ്വെറ്റര്‍ (sweater). ഇത് ധരിക്കുന്നത് കാലാതീതമായി ഇന്നും തുടർന്നു പോരുന്നു. നിങ്ങള്‍ ക്രിസ്മസിനായി ഒരു മനോഹരമായ വസ്ത്രം തിരയുമ്പോള്‍ തീര്‍ച്ചയായും ക്ലാസിക് ചുവപ്പ് നിറത്തിലുള്ള സ്വെറ്റര്‍ അക്കൂട്ടത്തിലുണ്ടാകും തീർച്ച. ഇത് കറുപ്പ് പാന്റിനൊപ്പമോ അല്ലെങ്കില്‍ കറുപ്പോ പച്ചയോ നിറത്തിലുള്ള മിനി സ്‌കര്‍ട്ടുകൾക്ക് ഒപ്പമോ ധരിക്കാവുന്നതാണ്. ഇതിനൊപ്പം ബൂട്ടുകളും ചേരും.

   തിളങ്ങുന്ന വസ്ത്രങ്ങൾ

   ക്രിസ്മസിന് ധരിക്കാൻ തിളങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും പുത്തൻ ട്രെൻഡാണ്. വെള്ള ടോപ്പുകള്‍ക്കൊപ്പം സില്‍വര്‍ നിറത്തിലുള്ള പലാസോ അല്ലെങ്കില്‍ ട്രൗസറുകള്‍ തിരഞ്ഞെടുക്കുക. നീലയോ ചുവപ്പോ നിറമുള്ള ഒരു ചെരിപ്പു കൂടി ഇട്ടാല്‍ കൂടുതൽ സ്റ്റൈലിഷ് ആക്കാം.

   സാന്തയുടെ പ്രിയപ്പെട്ട വസ്ത്രം

   ക്രിസ്മസ് സ്പെഷ്യൽ വസ്ത്രം ധരിച്ച ശേഷം ചുവപ്പും വെള്ളയും നിറത്തിലുള്ള തൊപ്പി കൂടി അണിയുക. ഇത് നിങ്ങളുടെ ക്രിസ്മസ് ഫോട്ടോകളെ കൂടുതൽ മനോഹരമാക്കും.

   ചുവപ്പ് നിറം

   ക്രിസ്മസ് പാര്‍ട്ടികള്‍ക്ക് വേണ്ടി എന്ത് വസ്ത്രം ധരിക്കണമെന്ന് ചിന്തിക്കുന്നവർ ഒട്ടും സംശയിക്കേണ്ട ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ തന്നെ തിരഞ്ഞെടുക്കാം. ചുവപ്പിൽ കൂടുതൽ തിളങ്ങാനായി ഒരു വെല്‍വെറ്റ് മെറ്റീരിയല്‍ തിരഞ്ഞെടുക്കുക. ക്രിസ്മസിന് ഏറ്റവും അനുയോജ്യമായ മെറ്റീരിയലാണ് വെൽവെറ്റ്.

   ലോകമെമ്പാടുമുള്ള ആളുകളും ക്രിസ്മസ് ആഘോഷങ്ങൾക്ക് വെള്ള അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. സാന്തക്ലോസിന്റെ വസ്ത്രങ്ങളെ അനുകരിക്കുന്ന തരത്തിലാണ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. കോളേജുകളിലെയും മറ്റ് തൊഴില്‍ സ്ഥാപനങ്ങളിലെയും ക്രിസ്മസ് ആഘോഷങ്ങളിലും പതിവ് തെറ്റിക്കാറില്ല.

   നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്രിസ്മസ് ആഘോഷങ്ങൾ നടത്തുമ്പോൾ മാസ്ക് ധരിക്കാനും ആരും മറക്കരുത്.. അതിഥികളെ മാസ്‌ക് ധരിക്കാന്‍ ഓര്‍മ്മിപ്പിക്കുകയും കൈകള്‍ ഇടയ്ക്കിടെ കഴുകി അണുവിമുക്തമാക്കുകയും വേണം.

   Summary: How to dress up on a Christmas Day? Here's your ultimate style for the festive day
   Published by:user_57
   First published: