INFO:കുട്ടികളെ മൊബൈലിൽ വീഡിയോ കാണിക്കാമോ? WHO പറയുന്നതെന്നതെന്ത്?

'ഒരു വയസുമുതൽ നാലു വയസുവരെ പ്രായമുള്ള കുട്ടികൾ ശാരീരിക വ്യായാമം ലഭിക്കുന്ന കളികളിലും കായികപ്രവർത്തനങ്ങളിലും ഏർപ്പെടണം'

news18
Updated: May 7, 2019, 10:07 AM IST
INFO:കുട്ടികളെ മൊബൈലിൽ വീഡിയോ കാണിക്കാമോ? WHO പറയുന്നതെന്നതെന്ത്?
child_phone
  • News18
  • Last Updated: May 7, 2019, 10:07 AM IST
  • Share this:
കുട്ടികൾ കരയുമ്പോഴും ഭക്ഷണം കഴിക്കാൻ മടി കാണിക്കുമ്പോഴുമൊക്കെ മൊബൈലിൽ വീഡിയോ കാണിക്കുന്നത് വ്യാപകമായി വരുന്നു. എന്നാൽ ഇത് അത്ര നല്ല ശീലമല്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ ഇത്തരത്തിൽ മൊബൈൽ വീഡിയോ കാണുന്നത് ശാരീരികമായും മാനസികമായും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഇത് കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ഒരു മാർഗനിർദേശം കൊണ്ടുവന്നു. ഒരു വയസിൽ താഴെയുള്ള കുട്ടികളെ ഒരു കാരണവശാലും മൊബൈൽ, ടി.വി സ്ക്രീനുകൾ കാണിക്കാൻ പാടില്ല. ഒരു വയസിനും അഞ്ചു വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ദിവസം പരമാവധി ഒരു മണിക്കൂർ മാത്രമെ ഇത്തരത്തിൽ വീഡിയോ കാണിക്കാവൂവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. കുട്ടികളിലെ മാനസികവും ശാരീരികവുമായ വികാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഈ പ്രായം. കുട്ടികൾ കളിച്ചും ഉറങ്ങിയും വളരേണ്ട പ്രായമാണിത്. കൂടുതൽ സമയം ഉറങ്ങുകയും കളിക്കുകയും ചെയ്യുന്നത് ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ സഹായിക്കുമെന്നും ലോകാരോഗ്യസംഘടന മാർഗനിർദേശത്തിൽ പറയുന്നു.

ഒരു വയസുമുതൽ നാലു വയസുവരെ പ്രായമുള്ള കുട്ടികൾ ശാരീരിക വ്യായാമം ലഭിക്കുന്ന കളികളിലും കായികപ്രവർത്തനങ്ങളിലും ഏർപ്പെടണം. ഒരു വയസിൽ താഴെയുള്ള കുട്ടികൾ തറയിൽ ഇരുന്ന് കളിക്കണം. ഇവരിൽനിന്ന് ടി.വി, മൊബൈൽ ഉൾപ്പടെ എല്ലാത്തരം സ്ക്രീനുകൾ മാറ്റിവെക്കണമെന്നും ലോകാരോഗ്യസംഘടന പറയുന്നു. അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, കാനഡ എന്നിവിടങ്ങളിൽ നടത്തിയ പഠനറിപ്പോർട്ടുകളെ ആസ്പദമാക്കിയാണ് കുട്ടികൾ വീഡിയോ കാണുന്നത് സംബന്ധിച്ച് മാർഗനിർദ്ദേശം ലോകാരോഗ്യസംഘടന പുറത്തിറക്കിയത്.

First published: May 7, 2019, 10:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading