നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • റിട്ടയർ ചെയ്ത പോലീസ് നായകൾക്ക് ഗുജറാത്തിൽ ഓൾഡ് ഏജ് ഹോം; ഒരുക്കുന്നത് ഔദ്യോഗിക കാലഘട്ടത്തിലെ 'സഹപ്രവര്‍ത്തകർ'

  റിട്ടയർ ചെയ്ത പോലീസ് നായകൾക്ക് ഗുജറാത്തിൽ ഓൾഡ് ഏജ് ഹോം; ഒരുക്കുന്നത് ഔദ്യോഗിക കാലഘട്ടത്തിലെ 'സഹപ്രവര്‍ത്തകർ'

  പാര്‍പ്പിടം ഒരുക്കിയതാകട്ടെ, ഒട്ടേറെ കേസുകള്‍ക്ക് തുമ്പ് കണ്ടെത്താന്‍ അവരോടൊപ്പം പ്രവര്‍ത്തിച്ച പോലീസ് നായകള്‍ക്കും

  Old age home in Gujarat for retired police dogs

  Old age home in Gujarat for retired police dogs

  • Share this:
   എന്നും സ്നേഹവും സൗഹൃദവും നന്ദി പ്രകടനങ്ങളും മാത്രം നല്‍കിവന്ന 'സഹപ്രവര്‍ത്തകര്‍ക്ക്' അതിലുപരി സ്നേഹിതര്‍ക്ക്, വയസ്സുകാലത്ത് താമസിക്കാനൊരിടം ഒരുക്കേണ്ടത്, നല്ല കാലത്ത് അവരുടെ സഹായം ആവോളം ഏറ്റു വാങ്ങിയ സുഹൃത്തുക്കളാണ്. അങ്ങനെയൊരു പാര്‍പ്പിടം ഒരുക്കിക്കൊണ്ട് മാതൃകയാവുകയാണ് ഗുജറാത്തിലെ പോലീസ് വകുപ്പ്. പാര്‍പ്പിടം ഒരുക്കിയതാകട്ടെ, ഒട്ടേറെ കേസുകള്‍ക്ക് തുമ്പ് കണ്ടെത്താന്‍ അവരോടൊപ്പം പ്രവര്‍ത്തിച്ച പോലീസ് നായ്ക്കള്‍ക്കും. 'വിശ്വസ്തരായ സുഹൃത്തുക്കള്‍ക്കായി ഒരു നന്ദി പ്രകടനം' എന്ന ആശയമാണ് ഗുജറാത്തിലെ പോലീസ് നായകള്‍ക്കായുള്ള ആദ്യത്തെ വൃദ്ധസദനത്തിലേക്ക് നയിച്ചത്.

   ഇന്ത്യയില്‍ നായകള്‍ക്കായുള്ള രണ്ടാമത്തെ വലിയ പാര്‍പ്പിട പദ്ധതിയാണ് ഇത്. നിലവില്‍ 10 നായ്ക്കളാണ് ഇവിടെ ഉള്ളത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് 20 ഓളം വിരമിച്ച നായ്ക്കളുമായി ഏറ്റവും വലിയ പാര്‍പ്പിടം സ്ഥിതി ചെയ്യുന്നത്. കെ-9 യൂണിറ്റിലെ, ഒട്ടേറെ കേസുകളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുള്ള 11 ജര്‍മ്മന്‍ ഷെപ്പേഡുകളും ലാബ്രഡോറുകളുമാണ് ഇവിടെയുള്ളത് എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

   നിലവില്‍ ഇവിടുത്തെ അന്തേവാസികള്‍ 'സുഷി', 'തണ്ടര്‍', 'സോഫി', 'ടാഗ്', 'വീനസ്', 'മീഷ', 'നികിത', 'ക്രിസ്പി', 'ബുള്ളറ്റ്', 'പേപ്പിയര്‍', 'സ്നൂപ്പി' തുടങ്ങിയ വിരമിച്ച പോലീസ് നായ്ക്കളാണ്. ഗുജറാത്ത് പോലീസില്‍ കഴിഞ്ഞ 10 വര്‍ഷമായി സ്നിഫര്‍ ഡോഗ് യൂണിറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവരെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന്, അവര്‍ ഒരു പുതിയ വീട് കണ്ടെത്തിയിരിക്കുകയാണ്. പോലീസുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ സമൂഹത്തോടുള്ള അവരുടെ ആത്മാര്‍ത്ഥമായ സേവനത്തിന് ഒരു 'നന്ദി പ്രകാശനമാണ്' ഈ പാര്‍പ്പിട പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

   ഇക്കഴിഞ്ഞ ജൂലായ് 25-നായിരുന്നു ഇതിന്റെ ഉദ്ഘാടനമെന്നും വിരമിച്ച നായകള്‍ക്കായുള്ള സംസ്ഥാനത്തെ ആദ്യത്തെ വാസ കേന്ദ്രമാണിതെന്നും ദേശ്ഗുജറാത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്ത് ഡിജിപി ആശിഷ് ഭാട്ടിയയാണ് നായ്ക്കളുടെ പുനരധിവാസ പദ്ധതി ഉത്ഘാടനം ചെയ്തത്. ഡിജിപി ട്രയിനിങ്ങ് വികാസ് സഹായിയും ആനന്ദിലെ പോലീസ് സൂപ്പറിണ്ടന്റ് ആയ അജിത് രാജിയാനും ചേര്‍ന്നാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാമധേനു സര്‍വകലാശാലയുമായി ഇവിടെയുള്ള നായ്ക്കള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായുള്ള ധാരണാപത്രം ഒപ്പിട്ടുണ്ട്. ഇവിടുത്തെ ആദ്യ ബാച്ചില്‍ നവ്സരി, വഡോദര റെയില്‍വേ പോലീസ്, അഹ്വാ ഡാംഗ്, ആരവല്ലി, രാജ്കോട്ട്, ബനസ്‌കന്തയിലെ പലന്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നായക്കളെയാണ് കൊണ്ടുവന്നിരിക്കുന്നത്.

   ഗേറ്റുകളിലെ ഇരുമ്പ് താഴ് തുറന്നാണ് ഇട്ടിരിക്കുന്നത്, അതിനാല്‍ തന്നെ നുഴഞ്ഞുകയറ്റവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങള്‍ സ്നൂപ്പി എന്ന പെണ്‍ ജര്‍മ്മന്‍ ഷെപ്പേഡ് അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ അവള്‍ ക്ഷണമാത്രയില്‍ തന്നെ അവരെ കൈകാര്യം ചെയ്യുന്നവര്‍ക്കും കൂടെയുള്ള മറ്റു പട്ടികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. അവള്‍ ചുവരില്‍ സ്ഥാപിച്ചിരിക്കുന്ന 'നായ്ക്കള്‍ ഒരിക്കലും കടിക്കില്ല, പക്ഷേ മനുഷ്യര്‍ കടിക്കും' എന്ന ബോര്‍ഡിന് താഴെയാണ് സ്ഥിരമായി കിടക്കുന്നത്.

   അവളുടെ പേര് പോലെ തന്നെ, 10 വയസ്സുള്ള സ്നൂപ്പിയാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധാലുവായിരിക്കുന്നത്. ഇപ്പോള്‍ പാര്‍പ്പിടത്തിന്റെ കാവല്‍ക്കാരിയായാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ വാസസ്ഥലത്തേക്ക് സാധ്യമായ എല്ലാ നുഴഞ്ഞു കയറ്റങ്ങള്‍ക്കു നേരെയും അവള്‍ സദാ ജാഗരൂകയാണ്. അണ്ണാന്‍, പൂച്ച, ചിലപ്പോള്‍ മനുഷ്യര്‍ തുടങ്ങി നുഴഞ്ഞുകയറ്റക്കാര്‍ ആരുമാകാം. അവളുടെ പ്രായാധിക്യം ജോലി ചെയ്യാന്‍ അവളെ അനുവദിക്കുന്നില്ലങ്കിലും, വര്‍ഷങ്ങളോളം ലഭിച്ച പോലീസ് പരിശീലനം, അവളെ, നിരന്തരം പോരാടുമ്പോഴും ഉറക്കത്തില്‍ പോലും ജാഗരൂകരായിരിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്. അത് അവള്‍ ഇപ്പോഴും പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

   ആനന്ദ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ നിര്‍മ്മല സാലയാണ്, ഇന്ന് ഇവരുടെ രക്ഷകര്‍ത്താവ്. സ്നൂപ്പിയെക്കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെയാണ്, ''സ്നൂപ്പി 10 വര്‍ഷം ഡാങ്സിലെ അഹ്വ പോലീസ് ആസ്ഥാനത്ത് സ്നിഫര്‍ ഡോഗായി സേവനമനുഷ്ഠിച്ചതാണ്. വിവിഐപി പരിപാടികളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനകള്‍ നടത്തുക, സ്ഫോടകവസ്തുക്കളും മയക്കുമരുന്നുകളും മണത്ത് കണ്ടെത്തുക, തുടങ്ങിയവയായിരുന്നു അവളുടെ ജോലി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അവള്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. എന്നാല്‍ അവളുടെ ശരീരത്തിന് മാത്രമാണ് പ്രായമായത്. അവളുടെ സ്വഭാവവിശേഷങ്ങള്‍ ഇപ്പോഴും പഴയത് പോലതന്നെ ശക്തമാണ്.''

   ഗുജറാത്തില്‍ എഴുതിയിരിക്കുന്ന ഒരു ബുള്ളറ്റിനില്‍ അവിടെയുള്ള 11 നായ്ക്കളെയും കുറിച്ചുള്ള പ്രൊഫൈലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ അവരുടെ പ്രായം, ജോലിയില്‍ ഉണ്ടായിരുന്ന വര്‍ഷങ്ങള്‍, മെഡലുകള്‍, എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശസ്തരായ പോലീസുകാരുടെ പ്രൊഫൈലുകള്‍ക്ക് സമാനമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഈ ഫലകം.

   തുടക്കത്തില്‍ പോലിസ് വകുപ്പിന്, വിരമിച്ച പോലീസ് നായകളെ ലേലം ചെയ്യാന്‍ ഒരു സംവിധാനമുണ്ടായിരുന്നു. അത് നായ പ്രേമികള്‍ക്ക് അവയെ ദത്തെടുക്കാന്‍ ഒരവസരം ആയിരുന്നു. എന്നാല്‍, പോലീസ് നായയായ് സേവനമനുഷ്ഠിച്ച പട്ടികള്‍ക്ക് വളര്‍ത്തു നായയായ് മാറാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതായി ഇവരുടെ ശ്രദ്ധയില്‍ പെടുകയുണ്ടായി. കൂടാതെ പല ഉടമകളും അവരെ ഉപേക്ഷിക്കുന്ന പ്രവണതയും കണ്ടുവന്നിരുന്നു. അങ്ങനെയാണ് പോലീസ് വകുപ്പ് തന്നെ മുന്‍കൈ എടുത്തു കൊണ്ട് നല്ല ഭക്ഷണം, ആരോഗ്യ സൗകര്യങ്ങള്‍, പതിവായുള്ള വ്യായാമങ്ങള്‍ തുടങ്ങിയവ നല്‍കിക്കൊണ്ട് വിരമിച്ച പോലീസ് നായകള്‍ക്കായി ഒരു സൗകര്യം ആരംഭിക്കാനുള്ള തീരുമാനത്തില്‍ അവര്‍ എത്തിയത്. ഒരു പതിറ്റാണ്ടിലേറെയായി സേനയില്‍ സേവനമനുഷ്ഠിച്ച ഞങ്ങളുടെ വിശ്വസ്തരായ സുഹൃത്തുക്കളോട് പോലീസ് വകുപ്പ് നടത്തിയ നന്ദി അറിയിപ്പാണ് അവര്‍ക്കൊരുക്കിയ പാര്‍പ്പിട സൗകര്യമെന്ന്, എസ്പി അജിത് രാജിയാന്‍ പറയുന്നു.

   നിലവില്‍ പാര്‍പ്പിടത്തില്‍, 11 അന്തേവാസികള്‍ക്കായി നാല് രക്ഷിതാക്കളെ നിയമിച്ചിട്ടുണ്ട്. ഓരോ നായയ്ക്കും സ്വന്തമായി കൂടുകള്‍ ഉണ്ട്. അവിടെ അവര്‍ വൈകുന്നേരത്തിന് ശേഷം വന്ന് വിശ്രമിക്കും. പാര്‍പ്പിടത്തില്‍ അവര്‍ക്കായി കളിമൈതാനവും ഒരുക്കിയിട്ടുണ്ട്. അവിടെ അവരുടെ പരിശീലനത്തിനായി 'ജമ്പ് ബാറുകള്‍', 'അജിലിറ്റി കോഴ്സ്' എന്നിവയും പരിശീലനത്തിനുള്ള മറ്റ് ഉപകരണങ്ങളും കരുതിയിട്ടുണ്ട്.

   പാര്‍പ്പിടത്തില്‍ ഇപ്പോള്‍ ഉള്ള 11 നായകളില്‍ ഏറ്റവും പ്രശസ്തനായ നായ 'ബുള്ളറ്റ്' ആണ്. പതിനൊന്ന് വയസ്സ് പ്രായമുള്ള ആണ്‍ ലാബ്രഡോര്‍ ആണിത്. ബനസ്‌കന്തയിലെ, പലന്‍പൂര്‍ പോലീസ് ആസ്ഥാനത്ത് നിന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ഇവന്‍ വിരമിച്ചത്. അവന്റെ ഒരു പതിറ്റാണ്ട് നീണ്ട സ്തുത്യര്‍ഹമായ സേവന കാലഘട്ടത്തില്‍ ഏഴ് മെഡലാണ് ഇവന്‍ കരസ്ഥമാക്കിയത് അവന്റെ രക്ഷിതാവായ ഹെഡ് കോണ്‍സ്റ്റബിള്‍ രമേശ് ഖന്ത് പറയുന്നത് സേനയെ സേവിച്ചതിനും, രാജസ്ഥാന്‍-ഗുജറാത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനും മറ്റ് പരിപാടികളിലെ അവന്റെ പ്രകടനത്തിനുമായാണ് ഏഴു മെഡലുകള്‍ അവന്‍ സ്വന്തമാക്കിയത് എന്നാണ്. അവിടെയുള്ള മറ്റ് നായകളും ഔദ്യോഗിക പ്രകടനത്തിന്‍രെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

   പതിനാല് മുതല്‍ പതിനഞ്ച് വര്‍ഷം വരെയാണ് പൊതുവെ ലാബ്രഡോറുകളുടെയും ജര്‍മ്മന്‍ ഷെപ്പേഡുകളുടെയും ആയുസ്സ്. പ്രായമാകുന്നതിനനുസരിച്ച്, നായ്ക്കള്‍ക്ക് സന്ധിവാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, നായുണ്ണി, തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ വന്നുതുടങ്ങും. അതിനാല്‍, ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇവയ്ക്ക് നിര്‍ബന്ധമായും ആരോഗ്യ പരിശോധന ഉറപ്പാക്കാന്‍ ഈ പാര്‍പ്പിടം ഒരു മൃഗാശുപത്രിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നതെന്ന് ആനന്ദ് ആസ്ഥാനത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ ഡി ആര്‍ പട്ടേല്‍ പറയുന്നു.

   സാധാരണയായി രണ്ട് തരം പോലീസ് നായകളാണുള്ളത് ട്രാക്കറുകളും സ്നിഫറുകളും. ആദ്യ ഇനം നായക്കളെ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലെ അന്വേഷണത്തിനായി മണം പിടിക്കാനായി നിയോഗിക്കുന്നു. രണ്ടാമത്തേത് സ്ഫോടകവസ്തുക്കളും മയക്കുമരുന്നുകളും മണത്ത് കണ്ടെത്തുന്നതിനായി നിയോഗിക്കുന്നു. ആറുമാസം പ്രായമുള്ളപ്പോളാണ് അവരുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ ഒരു നായക്കുട്ടിയെ തിരഞ്ഞെടുത്ത് അതിന് പരിശീലനം നല്‍കുന്നത്. ഒമ്പത് മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് പരീശലന കാലം. ഒരു രക്ഷിതാവിനെ അതിന് നല്‍കി കഴിഞ്ഞാല്‍, ആ നായ പിന്നീട് അതിന്റെ സേവന കാലത്തിലുടനീളം അവരോടൊപ്പം തുടരും. ഇത്തരത്തില്‍ ഒരു രക്ഷിതാവ് നാല്, അഞ്ച് സര്‍വീസ് നായകളെയാണ് നിയന്ത്രിക്കുക എന്ന് പട്ടേല്‍ പറയുന്നു.

   നിലവില്‍ ഗുജറാത്ത് പോലീസ്, അഹമ്മദാബാദിലും ഗാന്ധിനഗറിലെ കാരായ് പോലീസ് അക്കാദമിയിലുമായാണ് നായകളെ പരിശീലിപ്പിക്കുന്നത്. ഗുജറാത്ത് പോലീസ് ഇപ്പോള്‍ പദ്ധതിയിടുന്നത് കൂടുതല്‍ നായക്കളെ കൊണ്ടുവന്ന് പാര്‍പ്പിടം പൊതുജനങ്ങള്‍ക്കായി തുറക്കാനാണ്.

   അജിത്ത് രാജിയാന്‍ പറയുന്നത് പുറത്ത് നിന്നുമുള്ള ആളുകള്‍ക്ക് അവരുടെ നായ്ക്കളുമായി ഇവിടെ എത്തി ഞങ്ങളുടെ വിരമിച്ച സുഹൃത്തുക്കളുമായി ഇടപഴകുകയോ അതല്ലെങ്കില്‍ അവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുന്ന ഒരു വിശ്രമ സ്ഥലമാക്കി ഇവിടം മാറ്റാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണ്. അതുപോലെ തന്നെ ഘട്ടം ഘട്ടമായി കൂടുതല്‍ വിരമിച്ച നായകളെ ഇവിടേക്ക് ഉള്‍പ്പെടുത്താനും ഉദ്ദേശിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
   Published by:Jayashankar AV
   First published:
   )}