നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • ലൈംഗികാതിക്രമ വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതി തെറ്റ്; യുനെസ്കോയുടെ പഠനം

    ലൈംഗികാതിക്രമ വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതി തെറ്റ്; യുനെസ്കോയുടെ പഠനം

    ലൈംഗിക അതിക്രമ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പാലിക്കേണ്ട ജാഗ്രതയെ കുറിച്ചും പഠനത്തിൽ പറയുന്നു

    The study recommends ways to remedy the current situation and calls for stricter and well-defined editorial guidelines for reporting rape or sexual violence.

    The study recommends ways to remedy the current situation and calls for stricter and well-defined editorial guidelines for reporting rape or sexual violence.

    • Share this:
      ഇന്ത്യൻ മാധ്യമങ്ങൾ ലൈംഗിക അതിക്രമ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലെ അപകടകരമായ രീതിയിൽ തെറ്റായ പ്രവണതയുണ്ടെന്ന് പഠനം. അടുത്തിടെ പുറത്തിറങ്ങിയ 'സെക്ഷ്വൽ വയലൻസ് ആന്റ് ദി ന്യൂസ് മീഡിയ: ഇഷ്യൂസ്, ചാലഞ്ചസ് ആന്റ് ഗൈഡ് ലൈൻസ് ഫോർ ജേണലിസ്റ്റ് ഇൻ ഇന്ത്യ' എന്ന പഠനത്തിലാണ് ഇതുളളത്.

      ലൈംഗിക അതിക്രമ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ജാഗ്രതയെ കുറിച്ചും പ്രസിദ്ധീകരണത്തിൽ പറയുന്നുണ്ട്.

      ഡീപ് ഡൈവ്

      ക്രൂരവും ഭീകരവുമായ അക്രമങ്ങളിലോ അല്ലെങ്കിൽ അപരിചിതരുടെ ആക്രമണവും ഉൾപ്പെടുന്ന 'അസാധാരണമായ കേസുകളിൽ' ഇന്ത്യൻ മാധ്യമങ്ങൾ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. ഇത് ഇന്ത്യയിൽ ലൈംഗികാതിക്രമം എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്നതിനെ കുറിച്ച് തെറ്റിദ്ധരണയുണ്ടാക്കുന്നു. പഠനത്തിൽ പങ്കെടുത്ത 20.6 ശതമാനം പേരുടേയും അഭിപ്രായത്തിൽ ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ ആദ്യം പരിഗണിക്കുന്നത് ഇരയുടേയോ കുറ്റവാളിയുടെയോ 'പ്രൊഫൈൽ' ആണ്.

      പൊലീസിന്റേയും മറ്റ് അധികാരികളുടേയും പ്രതികരണങ്ങൾ ലഭിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് പഠനത്തിൽ പങ്കെടുത്ത 16.7 ശതമാനം പേർ പറയുന്നു. കുറ്റകൃത്യത്തിന്റെ വ്യാപ്തിയെ കുറിച്ചും (14 ശതമാനം) ഒക്കെയാണ് മാധ്യമപ്രവർത്തകർ വാർത്ത നൽകുന്നതെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

      Also Read- ലോക്ക്ഡൗൺ കാലത്ത് 150 ലേറെ തവണ പിഴ നൽകി ; രസീതുമാലയുമായി റിയാസിന്റെ പ്രതിഷേധം

      നഗര കേന്ദ്രങ്ങളിൽ നടക്കുന്ന ലൈംഗിക അക്രമങ്ങളെ കുറിച്ചുള്ള വാർത്തകാളാണ് പത്രങ്ങളിൽ കൂടുതലായും നൽകുന്നത്.(49 ശതമാനം). അതേസമയം, ഇന്ത്യയുടെ ഉൾ ഗ്രാമങ്ങളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ 22 ശതമാനം മാത്രമാണ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

      ബലാത്സംഗങ്ങളെ കുറിച്ചും ലൈംഗിക അതിക്രമങ്ങളെ കുറിച്ചുമുള്ള വാർത്തകളിൽ പലപ്പോഴും അക്രമം നടന്ന സാഹചര്യത്തെ കുറിച്ചുള്ള കാര്യങ്ങൾ ഉണ്ടാകില്ല. മറിച്ച് അക്രമത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള വിശദാംശങ്ങളാണ് കൂടുതലായും റിപ്പോർട്ടിൽ ഉണ്ടാകുക. ഇരയെ കുറ്റപ്പെടുത്തുന്നത് 2.2 ശതമാനം കേസുകളിൽ മാത്രമാണ് കാണപ്പെടുന്നതെങ്കിലും, വാർത്താ റിപ്പോർട്ടുകളിൽ നേരിട്ടോ അല്ലാതെയോ ഇരയുടെ ഭാഗം പറയുന്നത് അപൂർവമാണെന്നും പഠനം വ്യക്തമാക്കുന്നു.

      Also Read- മുടി കൊഴിച്ചിൽ കൂടുന്നുണ്ടോ? കോവിഡ് ഭേദമായവ‍‍ർ നേരിടുന്ന പുതിയ പ്രശ്നം

      സർവേയിൽ പങ്കെടുത്തവരിൽ 19.5 ശതമാനം പേർ മാത്രമാണ് 'ബലാത്സംഗം' എന്ന പദം റിപ്പോർട്ടിൽ ഉപയോഗിക്കുന്നത്. 51 ശതമാനം പേരും മയപ്പെടുത്തിയുള്ള പദപ്രയോഗമാണ് റിപ്പോർട്ടിങ്ങിൽ ഉപയോഗിക്കുന്നത്. ഭൂരിഭാഗം പത്രപ്രവർത്തകരും (78%) ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് മാറ്റം വരുത്തുന്നതിൽ ഉത്തരവാദിത്തമുണ്ടെന്ന് അഭിപ്രായപ്പെടുമ്പോൾ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ വെറും 7 ശതമാനം മാത്രമാണ്.

      പഠന രീതി

      ആറ് ഭാഷകളിലായുള്ള പത്ത് ഇന്ത്യൻ പത്രങ്ങളിൽ വന്ന വാർത്തകൾ താരതമ്യം ചെയ്താണ് പഠനം നടത്തിയത്. 14 ഭാഷകളിലായി ഓൺലൈൻ, പത്രം, റേഡിയോ മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന 257 മാധ്യമപ്രവർത്തകരുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയാണ് പഠനം പൂർത്തിയാക്കിയത്.

      വേണ്ടത് നിതാന്ത ജാഗ്രത

      ബലാത്സംഗം, ലൈംഗിക അതിക്രമം തുടങ്ങിയവയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കർശനമായി പാലിക്കേണ്ട എഡിറ്റോറിയൽ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമാണെന്നും നിലവിലെ തെറ്റായ പ്രവണതകൾ തിരുത്താനുള്ള പരിഹാര മാർഗങ്ങൾ ആവശ്യമാണെന്നുമാണ് പഠനം മുന്നോട്ടു വെക്കുന്നത്.

      ഇതിന്റെ ഭാഗമായി ദേശീയ തലത്തിൽ, മാധ്യമ സംഘടനകളും സ്ഥാപനങ്ങളും ചേർന്ന് ഇത്തരം വാർത്തകളിൽ പാലിക്കേണ്ട ജാഗ്രതയും പ്രതിബദ്ധതയും സംബന്ധിച്ച് മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്ന് ശുപാർശ ചെയ്യുന്നു.

      ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമപ്രവർത്തകർക്ക് ആവശ്യമായ പരിശീലനവും മാർഗ നിർദേശങ്ങളും നൽകുക മാത്രമല്ല വേണ്ടതെന്നും മാധ്യമപ്രവർത്തകരുടെ മാനസികാരോഗ്യത്തിന് കൂടി പ്രാധാന്യം നൽകണം. ലൈംഗിക അതിക്രമങ്ങളും ബലാത്സംഗങ്ങളും റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് കടുത്ത മാനസിക സമ്മർദ്ദവും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ(PTSD)ഉണ്ടായേക്കാം.

      മാധ്യമ സ്ഥാപനങ്ങളിൽ ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവയുമായി ബന്ധപ്പെട്ടുള്ള വാർത്തകളിൽ ഉപയോഗിക്കുന്ന ഭാഷകൾക്ക് സ്റ്റൈൽ ബുക്ക് വേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന പഠനം ഇത് ശുപാർശ ചെയ്യുകയും ചെയ്യുന്നു.

      ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള എഡിറ്റോറിയലും റിപ്പോർട്ടിംഗ് മാർഗ്ഗനിർദ്ദേശങ്ങളും ദൈനംദിന വാർത്താ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണം. ഇതിനൊപ്പം വാർത്തകളിൽ തെറ്റുകളും മറ്റും വരാതിരിക്കാനായി എഫ്ഐആർ പരിശോധിക്കുന്നതും അധികൃതരെ ബന്ധപ്പെട്ട് തെറ്റില്ലെന്ന് കൃത്യമായി ഉറപ്പ് വരുത്തുകയും വേണം.

      ലൈംഗികാതിക്രമ വാർത്തകൾ ഫീൽഡിൽ എത്തി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ പലപ്പോഴും സുരക്ഷാ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ആത്മസുരക്ഷയ്ക്കായി വേണ്ട കാര്യങ്ങൾ ഉറപ്പുവരുത്തുകയും സ്വയം പ്രതിരോധിക്കാനുള്ള മാർഗങ്ങൾ പരിശീലിക്കുകയും വേണം.

      'വാർത്താപ്രാധാന്യം' എന്നതിനേക്കാൾ അപ്പുറം ലൈംഗിക അതിക്രമ വാർത്തകളിൽ എല്ലാ മാധ്യമ സ്ഥാപനങ്ങളും നിതാന്ത ജാഗ്രത പുലർത്തണമെന്നാണ് പഠനത്തിൽ ആവശ്യപ്പെടുന്നത്. ബലാത്സംഗവും ലൈംഗികാതിക്രമവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഓരോ സ്ഥാപനത്തിനും നയങ്ങളും പരിപാടികളും ഉണ്ടായിരിക്കണം. ഇത് ഒരു പ്രതിരോധ നടപടിയായി പ്രവർത്തിക്കുകയും ഈ വിഷയത്തിൽ സാമൂഹിക മാറ്റത്തിന് വേണ്ടി പ്രവർത്തിക്കാൻ മാധ്യമപ്രവർത്തകരെ പ്രചോദിപ്പിക്കുകയും ചെയ്യും.
      Published by:Naseeba TC
      First published:
      )}