• HOME
 • »
 • NEWS
 • »
 • life
 • »
 • ജീവിതത്തിൽ സന്തോഷമില്ലേ? പ്രായം വേഗം കൂടുമെന്ന് പഠനം

ജീവിതത്തിൽ സന്തോഷമില്ലേ? പ്രായം വേഗം കൂടുമെന്ന് പഠനം

ജനിതകശാസ്ത്രം, ജീവിതശൈലി തെരഞ്ഞെടുപ്പുകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവയാണ് ബയോളജിക്കൽ പ്രായം നിര്‍ണയിക്കുന്ന ഘടകങ്ങള്‍.

 • Last Updated :
 • Share this:
  നിങ്ങളുടെ ശാരീരിക ആരോഗ്യം പരിപാലിക്കുന്നത് പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. സന്തോഷമില്ലായ്മ, വിഷാദം, ഏകാന്തത എന്നിവ പ്രായം കൂട്ടുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇത് പുകവലിയും മറ്റ് ചില രോഗങ്ങളും വരുത്തി വെയ്ക്കുന്നതിനേക്കാള്‍ വേഗത്തില്‍ പ്രായം കൂട്ടുമെന്നും പഠനത്തില്‍ പറയുന്നു. എല്ലാവര്‍ക്കും അവരവരുടെ ജനന തീയതി അനുസരിച്ചാണ് പ്രായം നിശ്ചയിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് എത്രത്തോളം നേരത്തെ മാരകമായ രോഗങ്ങള്‍ ഉണ്ടാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ജീവശാസ്ത്രപരമായ പ്രായം (biological age) നിര്‍ണയിക്കുന്നത്. ജനിതകശാസ്ത്രം, ജീവിതശൈലി തെരഞ്ഞെടുപ്പുകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവയാണ് ബയോളജിക്കൽ പ്രായം നിര്‍ണയിക്കുന്ന ഘടകങ്ങള്‍.

  ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് അനുസരിച്ച് വാര്‍ധക്യത്തിന്റെ ഒരു ഡിജിറ്റല്‍ മോഡല്‍ സൃഷ്ടിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. അത് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്. '' നിങ്ങളുടെ ശരീരവും ആത്മാവും ബന്ധപ്പെട്ടിരിക്കുന്നു- ഇതാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ള പ്രധാന സന്ദേശം '' എന്നാണ് പഠനത്തിന്റെ സഹരചയിതാവും ഹോങ്കോങ്ങിലെ ഡീപ് ലോംഗ്വിറ്റി സ്റ്റാര്‍ട്ടപ്പിലെ മുഖ്യ ശാസ്ത്രജ്ഞനുമായ ഫെഡോര്‍ ഗാല്‍ക്കിന്‍ പറയുന്നത്.

  Also Read- സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് കുട്ടികളിലെ ഹൃദയ വൈകല്യങ്ങൾ 95% വരെ കൃത്യതയോടെ കണ്ടെത്താമെന്ന് പഠനം

  ഡീപ് ലോഗ്വിറ്റി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ഹോങ്കോങിലെ ദി ചൈനീസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകര്‍ ഏജിംഗ്-യുഎസ് എന്ന ജേണലില്‍ ഈ ''ഏജിംഗ് ക്ലോക്ക്'' എങ്ങനെ കണ്ടെത്തിയെന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2015ലെ ചൈന ഹെല്‍ത്ത് ആന്‍ഡ് റിട്ടയര്‍മെന്റ് ലോൻജിറ്റിയൂഡിനല്‍ സ്റ്റഡിയുടെ (CHARLS) ഭാഗമായി 4,846 മുതിര്‍ന്നവരില്‍ നിന്ന് ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. കൊളസ്‌ട്രോള്‍, ഗ്ലൂക്കോസ് അളവ്, പങ്കാളിയുടെ ലൈംഗികത, അവരുടെ രക്തസമ്മര്‍ദ്ദം, ബോഡി മാസ് ഇന്‍ഡക്‌സ്, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് പ്രായത്തിലെ മാറ്റം നിശ്ചയിക്കാന്‍ അവര്‍ ഉപയോഗിച്ചത്.

  Also Read- സൈനസ് തലവേദനയുടെ ലക്ഷണങ്ങൾ എന്തെല്ലാം?

  മോഡലില്‍ പറയുന്ന ജീവശാസ്ത്രപരമായ പ്രായത്തെ യഥാര്‍ത്ഥ പ്രായവുമായി സംഘം താരതമ്യം ചെയ്തു. സന്തോഷക്കുറവ്, ഏകാന്തത പോലുള്ള മാനസിക ഘടകങ്ങള്‍ യഥാർത്ഥ പ്രായത്തോടൊപ്പം 1.65 വയസ്സ് കൂടി കൂട്ടുന്നു എന്നതാണ് ഫലം. പുകവലിക്കാത്ത ആളുകളെ അപേക്ഷിച്ച് പുകവലിക്കുന്ന ആളുകള്‍ക്ക് ഏകദേശം 15 മാസം പ്രായം കാണിക്കുന്നുവെന്നും സംഘം വെളിപ്പെടുത്തി. മാത്രമല്ല, വിവാഹം നിങ്ങളുടെ ജനന തീയതി അടിസ്ഥാനമാക്കിയുള്ള പ്രായം 7 മാസം കുറയ്ക്കുന്നുവെന്നും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് നഗരപ്രദേശങ്ങളിലുള്ളവരേക്കാള്‍ 5 മാസം പ്രായം കൂടുതൽ തോന്നുമെന്നും ഗവേഷകര്‍ കണ്ടെത്തി.

  '' ബയോളജിക്കല്‍ ഏജിംഗ് ക്ലോക്ക്'' കണക്കാക്കാന്‍ രക്തത്തെ അടിസ്ഥാനമാക്കിയുള്ള ഡാറ്റയും ബയോമെട്രിക് ഡാറ്റയും ഉപയോഗിച്ച ഒരു പഠനമാണിത്, '' ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ സൈക്കോളജി ആന്‍ഡ് എപ്പിഡെമിയോളജി പ്രൊഫസര്‍ ആന്‍ഡ്രൂ സ്റ്റെപ്റ്റോ പറഞ്ഞു. വിഷാദം, ഏകാന്തത, സന്തോഷമില്ലായ്മ എന്നീ വികാരങ്ങള്‍ ജീവശാസ്ത്രപരമായ വാര്‍ധക്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  Published by:Naseeba TC
  First published: