നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • UNICEF Day 2021 | ഇന്ന് യൂനിസെഫ് ദിനം; കുട്ടികളുടെ നല്ല നാളേയ്ക്കായി കൂട്ടായി പ്രവർത്തിക്കാം

  UNICEF Day 2021 | ഇന്ന് യൂനിസെഫ് ദിനം; കുട്ടികളുടെ നല്ല നാളേയ്ക്കായി കൂട്ടായി പ്രവർത്തിക്കാം

  2021 ലെ യൂനിസെഫ് ദിനത്തിന്റെ പ്രമേയം, കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാമാരി മൂലം അനുഭവപ്പെട്ട ബുദ്ധിമുട്ടുകളിൽ നിന്നും പഠന നഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ കുട്ടികളെ സഹായിക്കുക എന്നതാണ്.

  unicef day 2021

  unicef day 2021

  • Share this:
   കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും (Child Rights) ബാല്യം മുതല്‍ കൗമാരം വരെയുള്ള കാലഘട്ടത്തിൽ അവരുടെ കഴിവുകള്‍ നിറവേറപ്പെടുന്നതിനും വേണ്ട ബോധവൽക്കരണം (Awareness) സമൂഹത്തിന് നൽകുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 11 ന് യൂനിസെഫ് (UNICEF - United Nations Children's Fund) ദിനം ആചരിക്കുന്നത്.

   യൂനിസെഫ് ദിനം: ചരിത്രവും പ്രാധാന്യവും

   1946 ഡിസംബര്‍ 11ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്ക് കീഴിലാണ് യുനൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് (United Nations International Children’s Emergency Fund) നിലവില്‍ വന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുനൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് സ്ഥാപിതമാകുന്നത്. യുദ്ധസമയത്ത് ജീവിതവും ഭാവിയും അപകടത്തിലായ കുട്ടികളെ സഹായിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.

   കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, പൊതുക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതിലും അവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളും ലഭ്യമാക്കുന്ന പരിപാടികളിലും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 1953 ല്‍ ഈ സംഘടന യുഎന്നിന്റെ സ്ഥിരം ഏജന്‍സിയായി മാറി. പിന്നീട് ഔദ്യോഗിക നാമത്തില്‍ നിന്ന് ഇന്റര്‍നാഷണല്‍, എമര്‍ജന്‍സി എന്നീ വാക്കുകള്‍ ഒഴിവാക്കി യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് എന്ന നാമത്തിലേക്ക് സംഘടന മാറി. പക്ഷെ ഇപ്പോഴും യൂനിസെഫ് (UNICEF) എന്ന ചുരുക്കെഴുത്ത് തുടരുന്നു.

   യൂനിസെഫ് ദിനം 2021: പ്രമേയം

   2021 ലെ യൂനിസെഫ് ദിനത്തിന്റെ പ്രമേയം, കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാമാരി മൂലം അനുഭവപ്പെട്ട ബുദ്ധിമുട്ടുകളിൽ നിന്നും പഠന നഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ കുട്ടികളെ സഹായിക്കുക എന്നതാണ്. യൂനിസെഫ് കുട്ടികള്‍ക്കായി ലോകമെമ്പാടും ധാരാളം അവസരങ്ങള്‍ നല്‍കുകയും അവരുടെമികച്ച ഭാവിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

   യൂനിസെഫ് ദിനം ആഘോഷിക്കാൻ ചിലഉദ്ധരണികള്‍

   1. മനുഷ്യനാൽ ദൈവം ഇനിയും നിരാശനായിട്ടില്ല എന്ന സന്ദേശവുമായാണ് ഓരോ കുട്ടിയും പിറക്കുന്നത് - രബീന്ദ്രനാഥ് ടാഗോര്‍

   2. നമുക്ക് നമ്മുടെ ഇന്നിനെ ത്യാഗം ചെയ്യാം, അതിലൂടെ നമ്മുടെ കുട്ടികൾക്ക്നല്ലൊരു നാളെ ലഭിക്കും - എ.പി.ജെ.അബ്ദുള്‍ കലാം

   3. നിങ്ങള്‍ക്ക് നൂറ് പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരാള്‍ക്കെങ്കിലും ഭക്ഷണം നല്‍കുക. - മദര്‍ തെരേസ

   4. ഈ ദിവസം, സ്‌നേഹത്തിന്റെയും ഒരുമയുടെയും സന്ദേശം പ്രചരിപ്പിച്ച് എല്ലാവരുടെയും മുഖത്ത് പുഞ്ചിരി കൊണ്ടുവരാന്‍ നമുക്ക് ശ്രമിക്കാം.

   5. ഈ ഭൂമിയിലെ ഓരോ കുട്ടിക്കും മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതത്തിനുള്ള അവകാശമുണ്ട്. യൂനിസെഫ് ഈ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുകയും കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

   6. ഓരോ സംഭാവനയും വിലപ്പെട്ടതാണെന്ന കാര്യം ഈ യൂനിസെഫ് ദിനത്തില്‍ നാം മറക്കരുത്. കുട്ടികൾ എപ്പോഴും ദൈവത്തിന്റെ രൂപമായാണ് കണക്കാക്കപ്പെടുന്നത്. അവരെ വളരാന്‍ സഹായിക്കുക എന്നതാണ് നമ്മുടെ പ്രാഥമിക ലക്ഷ്യം.

   7. ഇന്ന് മാത്രമല്ല, എല്ലാ ദിവസവും യൂനിസെഫ് ദിനമായി ആഘോഷിക്കണം. ഈ ദിനാചരണത്തിന് പിന്നിലെ ലക്ഷ്യത്തിന് വേണ്ടി നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം.
   Published by:Rajesh V
   First published:
   )}