ജൂണ്‍ 23 പബ്ലിക് സര്‍വ്വീസ് ദിനമായിട്ടാണ് (Public service Day) ഐക്യരാഷ്ട്രസഭ (United Nations) ആചരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും (Staff) സേവനങ്ങളെ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണം ലക്ഷ്യം വെയ്ക്കുന്നത്. ലോകത്തിലെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് പൊതുമേഖല സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും നല്കുന്ന സംഭാവന (Contribution) വളരെ വലുതാണ്. അവ മനസ്സിലാക്കി അവരോട് നന്ദി പറയാനും ചെറുപ്പക്കാരായ (youths) ആളുകളെ ഈ മേഖലയിലേയ്ക്ക് കൂടുതല്‍ എത്തിക്കാനും ഐക്യരാഷ്ട്രസഭ പബ്ലിക് സര്‍വ്വീസ് ദിനത്തിലൂടെ ശ്രമിക്കുന്നുണ്ട്.
പൊതുമേഖലയില്‍ വലിയ സംഭാവന നല്കിയ സ്ഥാപനങ്ങളെ ആദരിക്കുന്നതിന് വേണ്ടിയുള്ള അവാര്‍ഡും ഈ ദിനത്തോട് അനുബന്ധിച്ച് യുഎന്‍ നല്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് അവാര്‍ഡ് ദാനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ലോകത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ പല പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് ഈ ദിനം ആഘോഷിക്കാറുണ്ട്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് പൊതു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ നര്‍കുന്ന സംഭവനകളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഓരോ തീമും ഈ ദിനത്തെ സംബന്ധിച്ച് ഉണ്ടാകാറുണ്ട്.
ഇത്തവണത്തെ പബ്ലിക് സര്‍വ്വീസ് ദിനത്തിന്റെ തീം'കോവിഡില്‍ നിന്നും ശക്തമായി തിരിച്ചുവരിക; സുസ്ഥിര വികസനത്തിനായി നൂതന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക' എന്നതാണ്. കൊറോണ മഹാമാരിയില്‍ തകര്‍ന്നു പോയ ലോകത്തെ കൈ പിടിച്ച് ഉയര്‍ത്തുന്നതിന് പൊതുമേഖലയിലെ ആളുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് ഇത്തവണത്തെ പബ്ലിക് സര്‍വ്വീസ് ദിനം. 2030 ലക്ഷ്യം വച്ചുകൊണ്ടുള്ള സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം. 'ഭാവിയിലെ പബ്ലിക്ക് സര്‍വ്വീസ് നവീകരിക്കല്‍: സുസ്ഥിര വികസന നേട്ടം കൈവരിക്കാന്‍ പുതിയ കാലഘട്ടത്തില്‍ പുതിയ സര്‍ക്കാര്‍ മോഡലുകള്‍'' എന്നതായിരുന്നു കഴിഞ്ഞ തവണത്തെ യുഎന്‍ പബ്ലിക്ക് സര്‍വ്വീസ് ദിനാചരണത്തിന്റെ പ്രമേയം.
Also read-
International Widows Day | ഇന്ന് അന്താരാഷ്ട്ര വിധവാ ദിനം; അവരുടെ അവകാശങ്ങളറിയാം, അംഗീകരിക്കാംകോവിഡ് സാഹചര്യം സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. വീട്ടില്‍ ഇരുന്നുള്ള ജോലി, ഡിജിറ്റലായി സേവനങ്ങള്‍ നല്കല്, വെര്‍ച്ച്വല്‍ ടീമുകള്‍, പുതിയ വകുപ്പുകള്‍ എന്നിങ്ങനെയുള്ള മാറ്റങ്ങള്‍ പല സര്‍ക്കാര്‍ ഓഫീസുകളിലും വന്നിട്ടുണ്ട്. 21-ാം നൂറ്റാണ്ടിലെ മൂന്നാം ദശാബ്ദത്തില്‍ ആയിരിക്കുന്ന ഈ കാലഘട്ടത്തില്‍ തീര്‍ച്ചയായും എല്ലാ രാജ്യങ്ങളും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന രീതിയില്‍ സമൂലമായ മാറ്റങ്ങള്‍ ആവിഷ്ക്കരിക്കേണ്ടതുണ്ട്. ജീവനക്കാരെ ജോലിക്ക് എടുക്കുന്ന രീതിയിലും, അവരെ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിലും, നിലനിര്‍ത്തുന്നതിലും കാര്യമായ മാറ്റങ്ങള്‍ വരുന്ന കാലഘട്ടത്തില്‍ ആവശ്യമാണ്. മികച്ച ആളുകളെ തെരഞ്ഞെടുക്കുന്നതിനും, ഇവരുടെ പ്രകടനം വിലയിരുത്തുന്നതിനും, സേവനങ്ങള്‍ നല്‍കുന്നതിലും കൂടുതല്‍ ടെക്നോളജി ഉപയോഗപ്പെടുത്തണം.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ 2002 ഡിസംബര്‍ 20ന് പാസാക്കിയ പ്രമേയത്തിലൂടെയാണ് ജൂണ്‍ 23ന് പബ്ലിക്ക് സര്‍വ്വീസ് ദിനം ആചരിച്ച് തുടങ്ങിയത്. കൂടുതല്‍ യുവാക്കളെ പൊതു മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നതിനൊപ്പം ഈ മേഖലയിലുള്ളവരുടെ സേവനങ്ങളെ അംഗീകരിക്കുന്ന ദിവസം കൂടിയാണിത്. ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ 2003 ല്‍ പബ്ലിക്ക് സര്‍വ്വീസ് അവാര്‍ഡ് പ്രോഗ്രാമും യുഎന്‍ ആരംഭിച്ചിരുന്നു. നൂതനവും കാര്യക്ഷമവുമായ രീതിയില്‍ സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 2016 ല്‍ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട 2030 അജണ്ട പരിപാടിയുമായി ഇതിനെ സംയോജിപ്പിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.