നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഹരിത വിപ്ലവം: 3 ലക്ഷം തൈകൾ നട്ട് യൂണിവേഴ്സൽ എക്കോ; പ്രകൃതി സംരക്ഷണത്തിനൊപ്പം ഗോത്ര വിഭാഗക്കാർക്ക് തൊഴിലും

  ഹരിത വിപ്ലവം: 3 ലക്ഷം തൈകൾ നട്ട് യൂണിവേഴ്സൽ എക്കോ; പ്രകൃതി സംരക്ഷണത്തിനൊപ്പം ഗോത്ര വിഭാഗക്കാർക്ക് തൊഴിലും

  ദേശാടനപക്ഷികൾക്കായി മരങ്ങൾ വളർത്തുന്ന സംഘടന, നിലവിൽ ഇരുളാർ സമുദായത്തിലെ ആളുകൾക്ക് തൈകൾ നൽകുകയും അവയുടെ പരിപാലനത്തിനുള്ള ഫണ്ട് നൽകുകയും ചെയ്യുന്നുണ്ട്.

  • Share this:
   ഹരിത വിപ്ലവം ഏറ്റെടുത്ത്, വില്ലുപുരം ജില്ലയിലെ കൂണിമേട് ആസ്ഥാനമായുള്ള യൂണിവേഴ്സൽ എക്കോ എന്ന എൻജിഒ പരിസ്ഥിതി സംരക്ഷണത്തിനായി തൈകൾ നട്ടുപിടിപ്പിക്കുകയാണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി ഇതുവരെ 3 ലക്ഷത്തിലധികം തൈകൾ നട്ടു. തൈകൾ നടുന്നതിൽ സജീവമായ സംഘടന, അവയെ സംരക്ഷിക്കുന്നതിനും ശരിയായി പരിപാലിക്കുന്നതിനും പ്രത്യേക സമിതികളും രൂപീകരിച്ചിട്ടുണ്ട്. വേപ്പ്, പൂവരശ് തുടങ്ങി നിരവധി തൈകളാണ് സംഘടന ഇതുവരെ നട്ടിരിക്കുന്നത്.

   ദേശാടനപക്ഷികൾക്കായി മരങ്ങൾ വളർത്തുന്ന സംഘടന, നിലവിൽ ഇരുളാർ സമുദായത്തിലെ ആളുകൾക്ക് തൈകൾ നൽകുകയും അവയുടെ പരിപാലനത്തിനുള്ള ഫണ്ട് നൽകുകയും ചെയ്യുന്നുണ്ട്. ഇതോടെ, ഇരുളാർ ഗോത്ര വിഭാഗക്കാർക്ക് തൊഴിലും ലഭിക്കുമെന്ന് യൂണിവേഴ്സൽ ഇക്കോ അംഗങ്ങൾ അവകാശപ്പെടുന്നു.
   തമിഴ്നാട്ടിൽ ചെങ്ങൽപേട്ട്, വില്ലുപുരം, തിരുവള്ളൂർ, തിരുവണ്ണാമല, കാഞ്ചീപുരം എന്നീ അഞ്ച് ജില്ലകളിൽ താമസിക്കുന്ന ഇരുളാർ ഗോത്രവർഗക്കാർക്ക് നെല്ലി, നാരങ്ങ, പേര, സപ്പോട്ട തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത്. പകർച്ചവ്യാധി സമയത്ത് ജോലി നഷ്ടപ്പെട്ടതിനാൽ, കൊറോണ പ്രതിസന്ധി ഘട്ടത്തിൽ തൈകൾ നട്ടുപിടിപ്പിക്കുന്ന ജോലി ലഭിച്ചത് ഇരുളാർ സമുദായക്കാർക്ക് ആശ്വാസമാണ്.

   സമീപഭാവിയിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും എൻജിഒ പദ്ധതിയിട്ടിട്ടുണ്ട്. "ഞങ്ങളിപ്പോൾ വൃക്ഷത്തൈകൾ നട്ടുവളർത്താനും വനങ്ങൾ സംരക്ഷിക്കാനുമാണ് കഠിനാധ്വാനം ചെയ്യുന്നത്. ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതിനായി ഒരു പ്രത്യേക ആദിവാസി മേഖലയിൽ ഏകദേശം 4 ഏക്കർ സ്ഥലത്ത് ഞങ്ങൾ തൈകൾ നട്ടുപിടിപ്പിക്കുന്നുണ്ട്" യൂണിവേഴ്സൽ എക്കോ പ്രസിഡന്റ് ബുപേഷ് ഗുപ്ത പറഞ്ഞു. ഇതിലൂടെ സംഘടന അഞ്ചിലധികം ജില്ലകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   പുതുച്ചേരിയിൽ ഉസുട്ടേരിയും കൊഴുവേരിയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും അവയെ സംരക്ഷിക്കാനും നനയ്ക്കാനും വളർത്താനും പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. "ഞങ്ങൾ പക്ഷികൾക്കായാണ് മരങ്ങൾ വളർത്തുന്നത്. ധാരാളം ദേശാടന പക്ഷികൾ എല്ലാ വർഷവും തമിഴ്നാട്ടിലേക്കും പുതുച്ചേരിയിലേക്കും വരുന്നുണ്ട്. ഞങ്ങൾ നടുന്ന മരങ്ങൾ അവർക്ക് വന്ന് മുട്ടയിടാൻ സൗകര്യപ്രദമാണ്. അതിനായി ഞങ്ങൾ തടാകത്തിന്റെ തീരങ്ങളും മറ്റുമാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ പഞ്ചായത്തുകളും അവിടെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നുണ്ട്. പക്ഷികൾക്കും പരിസ്ഥിതിക്കും സംരക്ഷണം നൽകുന്നതിനൊപ്പം മരങ്ങൾ ധാരാളം ഓക്സിജനും നൽകുന്നുണ്ട്, ബുപേഷ് ഗുപ്ത പറഞ്ഞു.

   5000-ലധികം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതി ബോധത്തിന്റെ പര്യായമായി മാറിയ കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ നിന്നുള്ള ഇരുപതുകാരന്റ വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഗൂഡനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായ ഗിരീഷ് കെ.ആര്‍ 12-ാം വയസ്സ് മുതലാണ് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ കുരിശുയുദ്ധം ആരംഭിച്ചത്. ദിവസക്കൂലിക്കാരായ രമേഷിന്റെയും ലതയുടെയും മകനായ ഗിരീഷ് മരങ്ങള്‍ നട്ടുപിടിപ്പിച്ച് തന്റെ വീടിനെയാണ് ആദ്യം മനോഹരമാക്കിയത്.
   Published by:Jayashankar AV
   First published:
   )}