• HOME
 • »
 • NEWS
 • »
 • life
 • »
 • Travel | 2022ൽ യാത്രയ്ക്കായി കൂടുതൽ പണം നീക്കിവെക്കുമെന്ന് 93% ഇന്ത്യക്കാർ: സർവേഫലം

Travel | 2022ൽ യാത്രയ്ക്കായി കൂടുതൽ പണം നീക്കിവെക്കുമെന്ന് 93% ഇന്ത്യക്കാർ: സർവേഫലം

അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, മെക്സിക്കോ, യുകെ എന്നിങ്ങനെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 3000 പേരിൽ നടത്തിയ സർവേയുടെ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്

 • Share this:
  കൊറോണ വൈറസിൻെറ (Corona Virus) നീരാളിപ്പിടിത്തത്തിൽ നിന്ന് അൽപം രക്ഷപ്പെട്ട് തുടങ്ങിയതോടെ ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും യാത്രകൾക്കായി ഒരുങ്ങുകയാണെന്ന് പഠനം. ആഗോള യാത്രാ സൂചികയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ദി അമേരിക്കൻ എക്സ്പ്രസ് ട്രാവലിൻെറ (The American Express Travel) കണക്കുകൾ പ്രകാരം പഠനം നടത്തിയവരിൽ 93% വരെ ഇന്ത്യക്കാർ യാത്രക്കായി ഈ വർഷം കൂടുതൽ പണം നീക്കി വെച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച്, ഈ വർഷം നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാനാവുമെന്ന് ഇന്ത്യക്കാർ കരുതുന്നു. അടച്ചിടലിൻെറ കാലം കഴിഞ്ഞതോടെ പുറത്തിറങ്ങി ആഘോഷിക്കാൻ തന്നെയാണ് ജനങ്ങളുടെ തീരുമാനം.

  അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, മെക്സിക്കോ, യുകെ എന്നിങ്ങനെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 3000 പേരിൽ നടത്തിയ സർവേയുടെ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. 48% ഇന്ത്യക്കാരും യാത്ര ചെയ്യുന്നത് പുതിയ അനുഭവങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ്.

   Also Read- റമദാന്‍ വ്രതാനുഷ്ഠാനം; നോമ്പെടുക്കുന്നവർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ

  46% പേർ യാത്രകൾക്ക് തയ്യാറെടുക്കുന്നത് തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് മാറിനിന്ന് അൽപം സമാധാനമായിരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. പുതിയ സ്ഥലങ്ങൾ കാണാൻ വേണ്ടിയാണ് 45% പേർ യാത്ര ചെയ്യുന്നത്. 96% പേരും സാധാരണ ഇടത്തരം കച്ചവടക്കാരിൽ നിന്ന് ഷോപ്പിങ് നടത്താനാണ് ആഗ്രഹിക്കുന്നത്.

  ഭക്ഷണം കഴിക്കാനും ചെറിയ കടകളെയും ഹോട്ടലുകളെയും ആശ്രയിക്കാനാണ് ഇവർക്ക് താൽപര്യം. ചെറുകിട കച്ചവടക്കാർക്ക് കൂടുതൽ മെച്ചമുണ്ടാവണമെന്നാണ് വലിയൊരു ശതമാനം സഞ്ചാരികളും കരുതുന്നത്.

  “കഠിനമായ പ്രതിസന്ധികളിലൂടെ കടന്ന് പോയ രണ്ട് വർഷത്തിന് ശേഷം ഇന്ത്യക്കാർ യാത്ര ചെയ്യാനായി കൂടുതൽ സമയം മാറ്റിവെക്കുകയാണ്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആസ്വദിക്കാനുള്ള അവസരമായി അവർ യാത്രകളെ കാണുന്നു,” അമേരിക്കൻ എക്സ്പ്രസ് ബാങ്കിങ് സിഇഒയും സീനിയർ വൈസ് പ്രസിഡൻറുമായ മനോജ് അദ്ലാഖ പറഞ്ഞു. വിമാന സർവീസുകളെല്ലാം പുനരാരംഭിക്കുകയും വേനലവധിക്കാലം തുടങ്ങുകയും ചെയ്യുന്നതോടെ യാത്രകൾക്കായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് പുറത്തേക്കും അത് പോലെത്തന്നെ രാജ്യത്തിനകത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ തള്ളിക്കയറ്റമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

  പ്രാദേശിക സംസ്കാരങ്ങളെ കൂടുതൽ അടുത്തറിഞ്ഞ് മനുഷ്യരുമായി ഊഷ്മളമായ സ്നേഹബന്ധം ഊട്ടിയുറപ്പിക്കുകയാണ് ഭൂരിപക്ഷം സഞ്ചാരികളുടെയും ലക്ഷ്യം. പ്രകൃതിക്ക് പോറലേൽപ്പിക്കാതെ ഉത്തരവാദിത്വ ബോധത്തോടെ യാത്ര ചെയ്യണമെന്ന് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം പേരും പ്രതികരിച്ചു. പരിസ്ഥിതിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുള്ള കമ്പനികളുമായി സഹകരിച്ച് യാത്രകൾ ബുക്ക് ചെയ്യാൻ കൂടുതൽ പേരും ആഗ്രഹിക്കുന്നു.

  ഇതുവരെ പോവാൻ സാധിക്കാത്തതും എന്നാൽ ഏറ്റവും ആഗ്രഹമുള്ളതുമായ സ്ഥലത്തേക്ക് ഈ വർഷം യാത്ര ചെയ്യാനാണ് പദ്ധതിയെന്ന് സർവേയിൽ പങ്കെടുത്ത 69 ശതമാനം പേരും പ്രതികരിച്ചു. ഇക്കൂട്ടത്തിൽ 10ൽ 5 പേർക്കും ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് താൽപര്യം. 2022ലെ യാത്രക്കായി നേരത്തെ തന്നെ ബുക്ക് ചെയ്യുകയാണെന്ന് 92% പേരും പറഞ്ഞു. സ്ഥലത്തിൻെറ കാര്യത്തിൽ മാറ്റം വരുത്തണമോയെന്നെല്ലാം പിന്നീട് തീരുമാനിക്കും.
  Published by:Arun krishna
  First published: