'നാട്ടിലേക്ക് പോകേണ്ട; കേരളത്തിൽ സുരക്ഷിതനാണ്'; വിസ നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ നാടകകൃത്ത് കോടതിയിൽ

Terry John Converse | ''കേരളത്തിൽ കൂടുതൽ സുരക്ഷിതൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇവിടെ മികച്ച രീതിയിൽ''

News18 Malayalam | news18-malayalam
Updated: April 30, 2020, 10:47 AM IST
'നാട്ടിലേക്ക് പോകേണ്ട; കേരളത്തിൽ സുരക്ഷിതനാണ്'; വിസ നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ നാടകകൃത്ത് കോടതിയിൽ
ടെറി ജോൺ കോൺവേർസ്
  • Share this:
കൊച്ചി: കൊറോണ ലോക്ക്ഡൗൺ കാലത്ത് അന്യനാടുകളിൽപെട്ടുപോയവർ സ്വദേശത്ത് മടങ്ങിയെത്താനുള്ള നെട്ടോട്ടത്തിലാണ്. എന്നാൽ ഇപ്പോൾ നാട്ടിലേക്ക് പോകേണ്ടെന്നും ഇവിടെ സുരക്ഷിതനാണെന്നും ചൂണ്ടിക്കാട്ടി 74 കാരനായ അമേരിക്കൻ പൗരൻ വിസ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് കേരളത്തിൽ.  സംവിധായകനും നാടകകൃത്തുമായ ടെറി ജോൺ കോൺവേർസ് ആണ് വിസ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

''അമേരിക്കയിലേതിനെക്കാള്‍ ഇന്ത്യയിൽ ഞാൻ സുരക്ഷിതനാണ്'' കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച ടെറി ജോൺ പറയുന്നു. ''ആറുമാസത്തേക്ക് കൂടി വിസകാലാവധി ലഭിക്കണമെന്നാണ് ആഗ്രഹം. അമേരിക്കയിൽ നിലവിലെ സ്ഥിതി ആശാവഹമല്ല. വിസ നീട്ടി നൽകിയാൻ ഇന്ത്യയിൽ തുടരാമല്ലോ. അമേരിക്കയെ അപേക്ഷിച്ച് വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇന്ത്യ ഏറെ മെച്ചപ്പെട്ടരീതിയിലാണ് പ്രവർത്തിക്കുന്നത്''- അദ്ദേഹം പറഞ്ഞു.

Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]

വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ തിയറ്റർ വിഭാഗം പ്രൊഫസറാണ് ടെറി ജോൺ കോൺവേർസ്. നിലവിൽ കൊച്ചി പനമ്പിള്ളി നഗറിലാണ് താമസം. നേരത്തെ അദ്ദേഹം തന്റെ വിസ മെയ് 20വരെ നീട്ടിയിരുന്നു. ആ സമയമാകുമ്പോൾ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ കോവിഡ് ബാധക്ക് ശമനം ഇല്ലെന്ന് കണ്ടതോടെ വിസ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക കെ പി ശാന്തി മുഖാന്തിരം കോടതിയെ സമീപിക്കുകയായിരുന്നു.

2012ൽ ഇന്ത്യയിൽ എത്തിയ ടെറി ജോൺ കേരളത്തിലെ അടക്കം പരമ്പരാഗത നാടക പ്രസ്ഥാനങ്ങളെ പറ്റി പഠിച്ചു. ഇപ്പോൾ ആറുമാസത്തെ സന്ദർശക വിസയിലാണ് എത്തിയത്. കൊച്ചിയിൽ ഫീനിക്സ് വേൾഡ് തിയറ്റർ ഗ്രൂപ്പ് നടത്തുന്ന ചാരു നാരായണകുമാറിന്റെ കുടുംബത്തിനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. ''കൊച്ചിയിൽ ഇന്ത്യൻ കുടുംബത്തോടൊപ്പം താമസിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. ഇവിടെ ഞാൻ സുരക്ഷിതനാണ്.''- അദ്ദേഹം പറയുന്നു. ഇന്ത്യയിൽ പൊതുവിൽ, പ്രത്യേകിച്ച് കേരളത്തിൽ, വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കേരള സർക്കാർ മഹാമാരിയെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ നടത്തുന്ന ശ്രമങ്ങൾ ഫലപ്രദമാണ്. അത്ഭുതകരമായാണ് പ്രവർത്തിക്കുന്നത്'- അദ്ദേഹം കൂട്ടിച്ചേർത്തു.First published: April 30, 2020, 10:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading