HOME /NEWS /Life / കടലാസുകപ്പിൽ ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തിന് അതീവ ഹാനികരമെന്ന് പഠനം

കടലാസുകപ്പിൽ ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തിന് അതീവ ഹാനികരമെന്ന് പഠനം

paper cup

paper cup

“ഒരു പേപ്പർ കപ്പിൽ ദിവസേന മൂന്ന് സാധാരണ കപ്പ് ചായയോ കാപ്പിയോ കുടിക്കുന്ന ഒരാൾ നഗ്നനേത്രങ്ങൾകൊണ്ട് കാണാനാകാത്ത 75,000 ചെറിയ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ കഴിക്കുകയാണ് ചെയ്യുന്നത്.”

 • Share this:

  ഒരു ഗ്ലാസ് ചൂടു കാപ്പിയോ ചായയോ കുടിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ ചൂടുള്ള ചായയും കാപ്പിയും കുടിക്കാൻ തെരഞ്ഞെടുക്കുന്ന കപ്പ് വളരെ പ്രധാനമാണ്. പേപ്പർ ഗ്ലാസാണ് ഉപയോഗിക്കുന്നതെങ്കിൽ അത് ആരോഗ്യത്തിന് ഏറെ ഹാനികരമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പേപ്പർ കപ്പുകളിൽ കാപ്പിയും മറ്റ് ചൂടുള്ള പാനീയങ്ങളും കുടിക്കുന്നതുവഴി പതിനായിരക്കണക്കിന് ദോഷകരമായ പ്ലാസ്റ്റിക് കണങ്ങൾ പാനീയത്തിൽ കലരാൻ ഇടയാക്കുമത്രെ.

  കോഫിയോ ചായയോ കുടിക്കുമ്പോൾ 15 മിനിറ്റിനുള്ളിൽ കപ്പിലെ മൈക്രോപ്ലാസ്റ്റിക് പാളി കുറയുന്നു. ഇത് 25,000 മൈക്രോൺ വലുപ്പമുള്ള കണങ്ങളെ ചൂടുള്ള പാനീയത്തിൽ കലരാൻ ഇടയാക്കുന്നു, ”പഠനത്തിന് നേതൃത്വം നൽകിയ ഡോ. സുധ ഗോയൽ എസ്‌ഡബ്ല്യുഎൻ‌എസിന് നൽകിയ പ്രസ്താവനയിൽ വിശദീകരിക്കുന്നു.

  “ഒരു പേപ്പർ കപ്പിൽ ദിവസേന മൂന്ന് സാധാരണ കപ്പ് ചായയോ കാപ്പിയോ കുടിക്കുന്ന ഒരാൾ നഗ്നനേത്രങ്ങൾകൊണ്ട് കാണാനാകാത്ത 75,000 ചെറിയ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ കഴിക്കുകയാണ് ചെയ്യുന്നത്.”- സുധ പറയുന്നു. പേപ്പർ കോഫി കപ്പുകളിലെ ചെറിയ കണികകൾ വർദ്ധിച്ചുവരുന്ന ആശങ്കയാണ്. ഏതാണ്ട് അദൃശ്യമായ ഈ മൈക്രോപ്ലാസ്റ്റിക്സ് മനുഷ്യന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയായി മാറുകയാണെന്ന് ഗവേഷകർ പറയുന്നു. അവ സാധാരണയായി 0.2 ഇഞ്ചിൽ കുറവാണ്, പക്ഷേ മനുഷ്യന്റെ മുടിയുടെ വീതിയുടെ അമ്പത്തിയൊന്ന് മടങ്ങുവരെ ചെറുതായിരിക്കും.

  ഈ വർഷത്തിന്റെ തുടക്കത്തിൽ, അമേരിക്കയിലെ ഒരു സംഘം ആദ്യമായി മനുഷ്യ അവയവങ്ങൾക്കുള്ളിലെ മൈക്രോപ്ലാസ്റ്റിക്സ് കണ്ടെത്തിയിരുന്നു. ഈ മലിനീകരണം കാൻസറിനോ വന്ധ്യതയ്‌ക്കോ കാരണമാകുമെന്ന് മുന്നറിയിപ്പ് നകിയിരുന്നു. മൈക്രോപ്ലാസ്റ്റിക് മലിനീകരണം മൃഗങ്ങളിൽ വീക്കം ഉണ്ടാക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

  കഴിഞ്ഞ വർഷം മാത്രം ലോകത്ത് 264 ബില്യൺ പേപ്പർ കപ്പുകൾ നിർമ്മാതാക്കൾ ഉൽ‌പാദിപ്പിച്ചു, പലരും ചായ, കോഫി, ചൂടുള്ള ചോക്ലേറ്റ്, സൂപ്പ് എന്നിവ കഴിക്കുന്നതിനാണ് ഇത് ഉപയോഗിച്ചത്. ഈ ഭൂമിയിൽ ഒരു മനുഷ്യൻ ശരാശരി 35 പേപ്പർ കപ്പുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇത് അർത്ഥമാക്കുന്നത്. ലോകമെമ്പാടുമുള്ള ടേക്ക് ഔട്ട് സേവനങ്ങളുടെ എണ്ണം വർദ്ധിച്ചതാണ് എളുപ്പത്തിൽ ഉപയോഗശൂന്യമാകുന്ന പേപ്പർ ഗ്ലാസുകളുടെയും പ്ലേറ്റുകളുടെയും ആവശ്യം വർധിപ്പിച്ചത്. വർദ്ധിച്ചുവരുന്ന തിരക്കേറിയ ജീവിതശൈലി നിറവേറ്റുന്നതിനായി പലരും ഭക്ഷണം കഴിക്കാനും കുടിക്കാനുമായി ഇത്തരം ഉൽപന്നങ്ങൾ വാങ്ങിക്കുന്നു. പേപ്പർ കപ്പുകൾ ക്ലീനിംഗിന്‍റെ ആവശ്യമില്ല, മാത്രമല്ല പ്ലാസ്റ്റിക്, സ്റ്റൈറോഫോം പാത്രങ്ങൾ ചെയ്യുന്ന അതേ പാരിസ്ഥിതിക തിരിച്ചടി അത് ഉണ്ടാക്കുന്നതുമില്ല. ഇതൊക്കെയാണെങ്കിലും ഇത്തരം പേപ്പർ കപ്പുകൾ പ്ലേറ്റുകൾ ഉപയോഗിക്കുന്നതിന് മനുഷ്യൻ വലിയ വിലയാണ് നൽകേണ്ടിവരുന്നതെന്ന് ഗവേഷകർ പറയുന്നു.

  “അയണുകൾ, പല്ലേഡിയം, ക്രോമിയം, കാഡ്മിയം തുടങ്ങിയ വിഷമുള്ള ഹെവി ലോഹങ്ങൾ, ജലത്തെ പുറന്തള്ളുന്ന ജൈവ സംയുക്തങ്ങൾ, അത്യന്തം ഹാനികരമായ മൈക്രോപ്ലാസ്റ്റിക്സ് എന്നിവ പേപ്പർ കപ്പുകളുടെ നിർമ്മാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്,” ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകൻ പറയുന്നു. “കാലക്രമേണ പേപ്പർ കപ്പുകളിൽ പതിവായി ഉപയോഗിക്കുമ്പോൾ, ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും.”- അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

  ചൂടുള്ള പാനീയങ്ങളിലെ മലിനീകരണത്തിന്റെ ‘അമ്പരപ്പിക്കുന്ന’ അളവ് പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഗവേഷകസംഘം 85 മുതൽ 90 ഡിഗ്രി സെൽഷ്യസ് (185-195 ഡിഗ്രി ഫാരൻഹീറ്റ്) വരെ താപനിലയിൽ പേപ്പർ കപ്പുകളിലേക്ക് അൾട്രാ പ്യുവർ (മില്ലിക്യു) വെള്ളം ഒഴിച്ചു, തുടർന്ന് 15 മിനിറ്റ് വെറുതെ വെച്ചു. ഒരു ഫ്ലൂറസെന്റ് മൈക്രോസ്കോപ്പിന് കീഴിലുള്ള ചൂടുള്ള ദ്രാവകം വിശകലനം ചെയ്തു. ഭൗതിക, രാസ, മെക്കാനിക്കൽ ഗുണങ്ങളിൽ വന്ന മാറ്റങ്ങൾക്കായി പ്ലാസ്റ്റിക് ലൈനിംഗും പ്രത്യേകം പരിശോധിച്ചു. പഠന ഫലം “അമ്പരപ്പിക്കുന്നതാണ്” എന്ന് ഡോ. സുധ വിശേഷിപ്പിച്ചു.

  “ഒരു സ്കാനർ ഉപയോഗിച്ച് മൈക്രോപ്ലാസ്റ്റിക് കണങ്ങളുടെ മില്ലിക്യൂ വെള്ളത്തിലേക്കുള്ള പ്രകാശനം ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞു. 15 മിനിറ്റ് ചൂടുള്ള ദ്രാവകത്തിന് വിധേയമാകുന്ന ഒരു ഡിസ്പോസിബിൾ പേപ്പർ കപ്പിൽ ഏകദേശം 10.2 ബില്യൺ സബ്മിക്രോൺ വലുപ്പമുള്ള കണങ്ങളുണ്ടാകും. ”- ഡോ. സുധ വ്യക്തമാക്കുന്നു.

  First published:

  Tags: Drink coffee, Health, Paper cup, Tea