നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Uttarakhand Foundation Day | ഇന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ രൂപീകരണദിനം; 21ാം വയസിലേക്ക് കടക്കുന്ന ഉത്തരാഖണ്ഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

  Uttarakhand Foundation Day | ഇന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ രൂപീകരണദിനം; 21ാം വയസിലേക്ക് കടക്കുന്ന ഉത്തരാഖണ്ഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം

  ഹിമാലയ പര്‍വ്വതങ്ങളുടെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ 'ദൈവങ്ങളുടെ നാട്' എന്ന വിളിപ്പേരും ഉത്തരാഖണ്ഡിനുണ്ട്.

  Uttarakhand Foundation Day

  Uttarakhand Foundation Day

  • Share this:
   നവംബര്‍ 9 നാണ് എല്ലാ വര്‍ഷവും ഇന്ത്യയുടെ (India) 27ാം സംസ്ഥാനമായ ഉത്തരാഖണ്ഡിന്റെ (Uttarakhand) രൂപീകരണ ദിനമായി (Foundation Day) ആചരിക്കുന്നത്. 2000ത്തിലാണ് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകൃതമായത്. ഉത്തര്‍പ്രദേശിന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളും ഹിമാലയ (Himalaya) പര്‍വ്വതത്തിന്റെ ഭാഗമായ ചില സ്ഥലങ്ങളും സംയോജിപ്പിച്ചാണ് ഉത്തരാഖണ്ഡ് എന്ന സംസ്ഥാനത്തിന് രൂപം കൊടുത്തത്. ആദ്യകാലങ്ങളില്‍ ഈ സംസ്ഥാനം അറിയപ്പെട്ടിരുന്നത് ഉത്തരാഞ്ചല്‍ എന്നായിരുന്നു. 2007 ൽ ഉത്തരാഞ്ചലിനെ ഉത്തരാഖണ്ഡ് എന്ന് പുനഃര്‍നാമകരണം ചെയ്യുകയായിരുന്നു. ഈ വര്‍ഷം ഉത്തരാഖണ്ഡിന്റെ 21ാം രൂപീകരണ ദിനമാണ് ആഘോഷിക്കുന്നത്.

   ഹിമാലയ പര്‍വ്വതങ്ങളുടെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ 'ദൈവങ്ങളുടെ നാട്' എന്ന വിളിപ്പേരും ഉത്തരാഖണ്ഡിനുണ്ട്. ഒഴുകി നടക്കുന്ന മഞ്ഞുകട്ടകള്‍, പുഴകള്‍, സാന്ദ്രതയേറിയ കാടുകള്‍, മഞ്ഞു നിറഞ്ഞ മലനിരകള്‍ തുടങ്ങി ഒട്ടേറെ പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഉത്തരാഖണ്ഡ് സംസ്ഥാനം. കൂടാതെ ഹിന്ദു മതവിശ്വാസികൾക്ക് പ്രധാനപ്പെട്ട നാല് പ്രശസ്ത പുണ്യ ക്ഷേത്രങ്ങളും ഉത്തരാഖണ്ഡിലാണ് നില കൊള്ളുന്നത്. ഉത്തരാഖണ്ഡിന്റെ ചാര്‍ ധാം എന്നറിയപ്പെടുന്ന ബദ്രിനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയാണ് പുകള്‍പ്പെറ്റ ക്ഷേത്രങ്ങള്‍. ഡെഹ്രാഡൂണാണ് ഉത്തരാഖണ്ഡിന്റെ തലസ്ഥാനം.

   ഉത്തരാഖണ്ഡിന്റെരൂപീകരണ ദിനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം.

   ഉത്തരാഖണ്ഡിന്റെ ചരിത്രം

   സംസ്‌കൃതത്തില്‍ 'വടക്കന്‍ നഗരം' എന്ന് അര്‍ത്ഥമുള്ള വാക്കില്‍ നിന്നാണ് ഉത്തരാഖണ്ഡ് എന്ന നാമം ലഭിച്ചത്. ഉത്തരാഖണ്ഡ് ക്രാന്തിദള്‍ എന്ന സംഘടനയുടെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ അന്നത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ രൂപീകരണം നിര്‍വ്വഹിച്ചത്. പര്‍വ്വത പ്രദേശത്ത് ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ശക്തമായത്. രണ്ടായിരാമാണ്ട് നവംബര്‍ 9 ന് ഉത്തരാഖണ്ഡ് എന്ന സംസ്ഥാനം രൂപീകൃതമായത് ഏറെ വര്‍ഷങ്ങളുടെ പോരാട്ടത്തിനൊടുവിലാണ്.

   2007 ജനുവരി 1നാണ് ഉത്തരാഞ്ചല്‍ എന്ന പേര് മാറ്റി സംസ്ഥാനം ഉത്തരാഖണ്ഡ് എന്ന പേര് സ്വീകരിച്ചത്. സംസ്‌കാരം, വംശപരമായ പ്രത്യേകതകള്‍, മതവിശ്വാസങ്ങള്‍ തുടങ്ങിയവയുടെ സവിശേഷമായ ഒരു സംയോജനമാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്ത് നിലകൊള്ളുന്നത്. ഈ പ്രത്യേകതകള്‍ മൂലം ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന മേഖലകളില്‍ ഒന്ന് എന്ന സ്ഥാനവും ഉത്തരാഖണ്ഡിന് സ്വന്തം. ടിബറ്റ്, നേപ്പാള്‍ തുടങ്ങിയ അതിര്‍ത്തി രാജ്യങ്ങള്‍ക്കൊപ്പം ഹിമാചല്‍പ്രദേശ്, ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായും ഉത്തരാഖണ്ഡ് അതിര്‍ത്തി പങ്കിടുന്നു.

   ഉത്തരാഖണ്ഡ് രൂപീകരണ ദിനം: ആഘോഷങ്ങള്‍

   സംസ്ഥാന രൂപീകരണ ദിനത്തില്‍ ഒട്ടേറെ ആഘോഷ പരിപാടികള്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. പോലീസ് പരേഡുകളും സാംസ്‌കാരിക പരിപാടികളും ഇതില്‍ ഉള്‍പ്പെടും. ഡെഹ്റാൂഡൂണിലെ രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി എത്തി, സംസ്ഥാന രൂപീകരണത്തിനായി പോരാടി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികള്‍ക്ക് പുഷ്പാര്‍ച്ചന അര്‍പ്പിക്കുന്ന ചടങ്ങും ഇന്ന് നടക്കും. ഒപ്പം ജനങ്ങള്‍ക്ക് ഗുണകരമായ ഒട്ടേറെ നയങ്ങളും പ്രഖ്യാപിക്കുമെന്നാണ് വിവരം.

   കഴിഞ്ഞ വര്‍ഷം സംസ്ഥാന രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വികസന ബോര്‍ഡിന്റെ (UTDB) ആഭിമുഖ്യത്തില്‍ ആരംഭിച്ച ഹോട്ട് എയര്‍ ബലൂണ്‍ ഉദ്ഘാടനം ചെയ്തിരുന്നു. മുസ്സോറിയില്‍ വെച്ചായിരുന്നു ഉദ്ഘാടനം നടന്നത്.
   Published by:Rajesh V
   First published:
   )}