• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കണ്ണിറുക്കുന്ന പ്രിയയെ പൊലീസിനും വേണം!

പുതിയ പ്രചരണ തന്ത്രം ഫലം കണ്ടുവെന്നും മികച്ച പ്രതികരണമാണ് അതിന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


Updated: March 24, 2018, 8:44 PM IST
കണ്ണിറുക്കുന്ന പ്രിയയെ പൊലീസിനും വേണം!
പുതിയ പ്രചരണ തന്ത്രം ഫലം കണ്ടുവെന്നും മികച്ച പ്രതികരണമാണ് അതിന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Updated: March 24, 2018, 8:44 PM IST
അഹമ്മദാബാദ് : ഒറ്റ കണ്ണിറുക്കലിലൂടെ ആഗോള പ്രശസ്തിയിലേക്കുയര്‍ന്ന പ്രിയ പ്രകാശ് വാര്യര്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വഡോദര സിറ്റി പോലീസിന്റെ ഒരു സൂചനാ ബോര്‍ഡാണ് പ്രിയയെ വീണ്ടും വാര്‍ത്താ താരമാക്കിയിരിക്കുന്നത്. റോഡ് അപകടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാന്‍ പ്രിയവാര്യരുടെ കണ്ണിറുക്കല്‍ ചിത്രമാണ് സിറ്റി പോലീസ് സോഷ്യല്‍ മീഡിയയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.



ഒരു കണ്ണിറുക്കലിന്റെ സമയത്തിനുള്ളില്‍ അപകടമുണ്ടാകാം. അതുകൊണ്ട് തന്നെ ശ്രദ്ധ പതറാതെ സൂക്ഷിച്ച് വാഹനമോടിക്കുക എന്നാണ് പ്രിയയുടെ ചിത്രത്തോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്ന സന്ദേശം.ഇത് കൂടാതെ ലൈംഗിക അതിക്രമങ്ങള്‍, ഗാര്‍ഹിക പീഡനം, പുകവലി, മദ്യപാനം തുടങ്ങി നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരായ മുന്നറിയിപ്പുകളും പല സന്ദേശങ്ങളിലൂടെ ഇവര്‍ നല്‍കുന്നുണ്ട്.

സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ പോലീസിന്റെ അതിഥികളാകും എന്ന സന്ദേശമാണ് ചിത്രത്തില്‍



ഇത്തരത്തില്‍ ഗൗരവമായ പല സന്ദേശങ്ങളും ലളിതമായ തമാശരൂപത്തിലാക്കിയ നിരവധി ചിത്രങ്ങള്‍ പോലീസ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്.

പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരായ മുന്നറിയിപ്പ്‌



ജനങ്ങളുമായി എളുപ്പത്തില്‍ സംവദിക്കാനും പലവിഷയങ്ങളിലും അവബോധം അവരില്‍ ഉണ്ടാക്കാനുമാണ് ഇത്തരത്തില്‍ പ്രശസ്തരായ ആളുകളെയും ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന സംഭാഷണങ്ങളും ഉള്‍പ്പെടുത്തുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതെന്നാണ് വഡോദര സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് ശശിധര്‍ പ്രതികരിച്ചത്.

സെല്‍ഫി ദുരന്തങ്ങള്‍ക്കെതിരായ മുന്നറിയിപ്പ്‌



പുതിയ പ്രചരണ തന്ത്രം ഫലം കണ്ടുവെന്നും മികച്ച പ്രതികരണമാണ് അതിന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസുകാരുടെ ഭാഷ ചെറുപ്പക്കാര്‍ക്ക് മനസിലാക്കിയെടുക്കാന്‍ പ്രയാസമാണ് അതുകൊണ്ടാണ് സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : വഡോദര സിറ്റി പോലീസ് ട്വിറ്റര്‍
First published: March 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍