ഇത് വാലന്റൈൻ വീക്ക്. ഫെബ്രുവരി ഏഴു മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഓരോന്നിനും ഓരോ പ്രത്യേകതയുണ്ട്. പ്രണയം വിളിച്ചോതുന്ന ദിനങ്ങളാണിവ. ഈ വലന്റൈൻ വീക്കിന്റെ ഭാഗമാണ് ഹഗ് ഡേ. എല്ലാ ഫെബ്രുവരി 13നുമാണ് ഹഗ് ഡേ ആയി കമിതാക്കൾ ആചരിക്കുന്നത്. ഒരാളുടെ പ്രണയം പ്രതിഫലിക്കുന്ന രീതിയിൽ പങ്കാളിയെ കെട്ടിപ്പിടിക്കുന്ന ദിനമാണിത്. പ്രണയം അതിന്റെ എല്ലാ അർത്ഥത്തിലും പ്രിയപ്പെട്ടയാളെ അറിയിക്കുക എന്ന ലക്ഷ്യമാണിതിനുള്ളത്.
രണ്ടുപേർ തമ്മിലുള്ള ഇഷ്ടം പങ്കുവെയ്ക്കാൻ ഹൃദ്യമായ ആലിംഗനത്തിലൂടെ സാധിക്കുമത്രെ. ശരീരത്തിലെ പ്രണയ ഹോർമോൺ നില ഉയർത്താൻ ആലിംഗനത്തിന് സാധിക്കുമെന്നാണ് വിദഗ്ദ്ധ പഠനം പറയുന്നത്. ഏകാന്തത, ദേഷ്യം, മാനസികസമ്മർദ്ദം എന്നിവ അകറ്റാൻ ആലിംഗനത്തിന് സാധിക്കുമെന്നും പഠനങ്ങൾ വിശദീകരിക്കുന്നുണ്ട്.
'ബോയ്ഫ്രണ്ട് ഉമ്മ വെച്ചാൽ ഗർഭിണിയാകുമോയെന്ന് ഭയക്കുന്ന ഇന്ത്യയിലെ പെൺകുട്ടികൾ'
ആലിംഗനം ചെയ്യുമ്പോൾ ചർമ്മം കൂടുതൽ മൃദുവും തിളക്കമേറിയതുമാകുന്നുവെന്ന് കാലിഫോർണിയ സർവ്വകലാശാലയിൽനിന്നുള്ള ഗവേഷകർ പറയുന്നു. സ്ഥിരമായി ആലിംഗനം ചെയ്യുന്നത് മനസും ശരീരവും പ്രായമാകുന്നുവെന്ന തോന്നൽ ഇല്ലാതാക്കാൻ സഹായിക്കുമത്രെ. മാനസികമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം, ശരീരത്തിലെ നാഡീവ്യവസ്ഥ ശരിയായി തുലനം ചെയ്യാനും ഇത് സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.