• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അറിയുക !! ഗർഭധാരണം തടയാൻ കഴിയുന്നതും നിങ്ങളുടെ അവകാശം: ഇന്ത്യയിൽ 21 - 41 % വരെ ഗര്‍ഭാവസ്ഥകളും അവസാനിക്കുന്നത് അബോർഷനിൽ

അപ്രതീക്ഷിത ഗർഭധാരണം ആർക്കും സംഭവിക്കാം. ഇത് ‘മോശം’ അല്ലെങ്കിൽ ‘നിരുത്തരവാദപരമായ’ ആളുകൾക്ക് മാത്രം സംഭവിക്കുന്നതല്ല.

News18 Malayalam | news18-malayalam
Updated: February 13, 2020, 5:15 PM IST
അറിയുക !! ഗർഭധാരണം തടയാൻ കഴിയുന്നതും നിങ്ങളുടെ അവകാശം: ഇന്ത്യയിൽ 21 - 41 % വരെ ഗര്‍ഭാവസ്ഥകളും അവസാനിക്കുന്നത് അബോർഷനിൽ
News18 Malayalam
  • Share this:
ഏറ്റവും അവസാനം ദമ്പതികൾക്ക്  ഗർഭച്ഛിദ്രം നടത്താമെങ്കിലും, അതിലേക്ക് നയിച്ച വേദന, ഭയം, മാനസിക ആഘാതം എന്നിവ പല ഇന്ത്യക്കാർക്കും ഒരു യാഥാർത്ഥ്യമാണ്. അപ്രതീക്ഷിത ഗർഭധാരണം ആർക്കും സംഭവിക്കാം. ഇത് ‘മോശം’ അല്ലെങ്കിൽ ‘നിരുത്തരവാദപരമായ’ ആളുകൾക്ക് മാത്രം സംഭവിക്കുന്നതല്ല. പല കാരണങ്ങൾ കൊണ്ട് ആളുകൾക്ക് ഗർഭച്ഛിദ്രം നടത്താം.

കുഞ്ഞിന്റെ ജനന വൈകല്യം, ആരോഗ്യപരമായി അമ്മയ്ക്കുള്ള അപകടസാധ്യത, സാമ്പത്തിക പ്രശ്നങ്ങൾ, ബലാത്സംഗം അല്ലെങ്കിൽ പീഡനത്തെ തുടർന്നുണ്ടാകുന്ന ഗർഭം, അല്ലെങ്കിൽ ഒരു കുഞ്ഞ് ജനിക്കാൻ ആഗ്രഹിക്കാത്തത് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടാം. ഗർഭച്ഛിദ്രത്തിന് കാരണം എന്തുതന്നെയായാലും, അലസിപ്പിക്കൽ ഒരു മനുഷ്യാവകാശമാണെന്ന് ഓർമ്മിക്കേണ്ടതാണ്. ഗർഭധാരണം വൈകാരികമായും ശാരീരികമായും മാനസികമായും ആവശ്യപ്പെടുന്ന പ്രക്രിയയാണ്. എന്നാൽ അതിലൂടെ കടന്നുപോകാൻ ആരും നിർബന്ധിക്കപ്പെടരുത്.

ഏറ്റവും പ്രധാനമായി, കൃത്യസമയത്തുള്ള ഗർഭച്ഛിദ്രം ചിലപ്പോൾ ജീവൻ രക്ഷിച്ചേക്കും. ഇന്ത്യയിൽ 21 മുതൽ 40 ശതമാനം ഗർഭാവസ്ഥകളും ഗർഭച്ഛിദ്രത്തിൽ അവസാനിക്കുന്നു. ഗർഭച്ഛിദ്രം നിയമപരമല്ലാത്ത രാജ്യങ്ങളിൽ സ്ത്രീകൾ നിയമവിരുദ്ധമായ അലസിപ്പിക്കലുകളെയാണ് ആശ്രയിക്കുന്നത്. അവ മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി നിയന്ത്രിക്കപ്പെടാത്തതും അപകടകരവുമാണ്.

കൂടുതൽ നിരാശരായ സ്ത്രീകൾ ഗർഭച്ഛിദ്രം സംഭവിക്കുന്നതിന് വയറ്റിൽ കുത്താനോ അടിക്കാനോ പരിക്കേൽക്കാനോ ശ്രമിച്ചേക്കാം. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ആന്തരിക രക്തസ്രാവത്തിനും ചിലപ്പോൾ മരണത്തിലേക്ക് വരെ നയിച്ചേക്കാം. അതുകൊണ്ടാണ് ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷിതമായ അലസിപ്പിക്കലുകളിലേക്കുള്ള അറിവും അത്യാവശ്യമായിരിക്കുന്നത്.

Also Read- Valentines Day 2020: നിങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണോ; മിനിമം ഒരു നാലുപേരെ കെട്ടിപ്പിടിച്ചാൽ മതി

അതിനാൽ, നിങ്ങൾ അല്ലെങ്കിൽ നിങ്ങളോട് അടുപ്പമുള്ള ആരെങ്കിലും ഗർഭച്ഛിദ്രം തേടേണ്ടതുണ്ടെങ്കിൽ- ലൈസൻസുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണർ നടത്തുന്ന അലസിപ്പിക്കൽ പൂർണ്ണമായും സുരക്ഷിതമാണെന്നും ഇന്ത്യയിൽ ഇത് തികച്ചും നിയമപരമാണെന്നും ഓർമ്മിക്കുക. നിങ്ങളുടെ പ്രായം 18 വയസ്സിനു മുകളിലാണെങ്കിൽ, അലസിപ്പിക്കൽ നടത്താൻ നിങ്ങൾക്ക് മറ്റാരുടെയും അനുമതി ആവശ്യമില്ല.ഇത് ഭയപ്പെടുത്തുന്ന പ്രക്രിയയാണെന്ന് തോന്നുമെങ്കിലും വാസ്തവത്തിൽ, ഇത് ജീവൻ രക്ഷിക്കാനും അനാവശ്യ മാനസിക ആഘാതം തടയാനും കഴിയുന്ന ഒരു ലളിതമായ മെഡിക്കൽ നടപടിക്രമം മാത്രമാണ്. അതിനാൽ നിങ്ങൾ ലൈംഗികമായി സജീവമാവുകയും ഗർഭിണിയാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം എല്ലായ്‌പ്പോഴും സുരക്ഷിതമായ ലൈംഗികബന്ധത്തിനുള്ള മാർഗങ്ങൾ തെരഞ്ഞെടുക്കുക എന്നതാണ്. ഗർഭധാരണം തടയാൻ കഴിയുന്നത് നിങ്ങളുടെ അവകാശമാണ്. അതേസമയം, നിങ്ങൾ സുരക്ഷിത ലൈംഗിക മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഗർഭച്ഛിദ്രത്തെക്കുറിച്ച് എപ്പോഴും അറിവുള്ളവരായിരിക്കുക.

(രചയിതാവ് - അനഘ)

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 13, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍