ഇന്ത്യയിലെ 91 ശതമാനം 'സിംഗിൾ' ആളുകളും പ്രണയം തേടുന്നത് മാട്രിമോണിയൽ സൈറ്റിൽ

വിവാഹത്തിനു ശേഷം വാലന്‍റൈൻസ് ഡേ ആഘോഷിക്കാറില്ലെന്ന് വ്യക്തമാക്കിയ പലരും വിവാഹ വാർഷികത്തിനും പിറന്നാളിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കി.

News18 Malayalam | news18
Updated: February 13, 2020, 12:42 PM IST
ഇന്ത്യയിലെ 91 ശതമാനം 'സിംഗിൾ' ആളുകളും പ്രണയം തേടുന്നത് മാട്രിമോണിയൽ സൈറ്റിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: February 13, 2020, 12:42 PM IST
  • Share this:
ന്യൂഡൽഹി: രാജ്യത്തെ 91 ശതമാനം ഏകാകികളും പ്രണയം അന്വേഷിക്കുന്നത് മാട്രിമോണിയൽ സൈറ്റുകളിലാണെന്ന് സർവേ റിപ്പോർട്ട്. രാജ്യത്തെ മുൻനിര മാട്രിമോണിയൽ സൈറ്റായ ഭാരത് മാട്രിമോണിയുടെ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. വിവാഹത്തിന് തയ്യാറായി എത്തിയിരിക്കുന്ന 91 ശതമാനം പേരും തങ്ങൾ വെറുമൊരു ജീവിത പങ്കാളിയെ തേടി മാത്രമല്ല ജീവിതത്തിലേക്ക് ഒരു പ്രണയത്തെ കൂടി സ്വന്തമാക്കാനാണ് എത്തിയിരിക്കുന്നതെന്ന് സർവേയിൽ വ്യക്തമാക്കുന്നു.

8058 അംഗങ്ങളാണ് ഭാരത് മാട്രിമോണി സർവേയിൽ പങ്കെടുത്തത്. അതേസമയം, 86 സർവേയിൽ പങ്കെടുത്ത 86 ശതമാനം ആളുകളും തങ്ങളുടെ വാലന്‍റൈൻസ് ഡേ ആഘോഷങ്ങൾ ജീവിത പങ്കാളിക്ക് ഒപ്പമാണെന്നാണ് ഭാരത് മാട്രിമോണി സർവേയിൽ വെളിപ്പെടുത്തിയത്. വിവാഹബന്ധം കൂടുതൽ ദൃഢപ്പെടുത്താൻ വാലന്‍റൈൻസ് ഡേ ആഘോഷം സഹായിക്കുമെന്ന് 58 ശതമാനം സ്ത്രീകളും 45 ശതമാനം പുരുഷന്മാരും പറഞ്ഞു. അതേസമയം, തങ്ങളുടെ പ്രണയം പ്രകടമാക്കാൻ ഒരു സ്പെഷ്യൽ ദിവസമാണ് വാലന്‍റൈൻസ് ഡേ എന്ന് 31 ശതമാനം സ്ത്രീകളും 48 ശതമാനം പുരുഷന്മാരും പറഞ്ഞു.

കൊറോണ വൈറസ് ബാധിതനായി അഭിനയിച്ച് പരിഭ്രാന്തി പരത്തി: യുവാവ് അറസ്റ്റിൽ

അതേസമയം വിവാഹത്തിനു ശേഷം വാലന്‍റൈൻസ് ഡേ ആഘോഷിക്കാറില്ലെന്ന് വ്യക്തമാക്കിയ പലരും വിവാഹ വാർഷികത്തിനും പിറന്നാളിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കി. 35 ശതമാനം സ്ത്രീകളും 29 ശതമാനം പുരുഷന്മാരും വാലന്‍റൈൻസ് ഡേ മാർക്കറ്റിനു വേണ്ടി മാത്രമുള്ളതാണെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം, വിവാഹത്തിനു ശേഷം ആരാണ് വാലന്‍റൈൻസ് ഡേ ആഘോഷങ്ങൾ പ്ലാൻ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ 27 ശതമാനം ആളുകളും ഭർത്താവാണെന്ന് വ്യക്തമാക്കിയപ്പോൾ 23 ശതമാനം പേർ ഭാര്യയാണെന്ന് വ്യക്തമാക്കി. മാട്രിമോണിയൽ സൈറ്റായ ഭാരത് മാട്രിമോണിയാണ്  സർവേ നടത്തിയത്.
First published: February 13, 2020, 12:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading