HOME » NEWS » Life » VAYALAR AWARD FOR EZHACHERRY RAMACHANDRAN

Vayalar Award| വയലാർ അവാർഡ്‌ ഏഴാച്ചേരി രാമചന്ദ്രന്റെ 'ഒരു വെർവീജിയൻ വെയിൽക്കാല'ത്തിന്

41 കവിതകളുടെ സമാഹാരമാണ് ഒരു വെർജീനിയന്‍ വെയിൽക്കാലം.

News18 Malayalam | news18-malayalam
Updated: October 10, 2020, 1:00 PM IST
Vayalar Award| വയലാർ അവാർഡ്‌ ഏഴാച്ചേരി രാമചന്ദ്രന്റെ 'ഒരു വെർവീജിയൻ വെയിൽക്കാല'ത്തിന്
ഏഴാച്ചേരി രാമചന്ദ്രൻ
  • Share this:
തിരുവനന്തപുരം: 44ാമത്‌ വയലാർ അവാർഡ്‌ ഏഴാച്ചേരി രാമചന്ദ്രന്റെ 'ഒരു വെർവീജിയൻ വെയിൽക്കാലം' എന്ന കവിതാസമാഹാരത്തിന്‌. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പനചെയ്‌ത ശിൽപവും പ്രശസ്‌തി പത്രവുമാണ്‌ അവാർഡ്‌. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്‌. ഡോ. കെ.പി. മോഹനൻ, ഡോ. എൻ. മുകുന്ദൻ, പ്രൊഫ. അമ്പലപ്പുഴ ​ഗോപകുമാർ എന്നിവരായിരുന്നു അവാർഡ് നിർണയ സമിതിയംഗങ്ങൾ. 41 കവിതകളുടെ സമാഹാരമാണ് ഒരു വെർജീനിയന്‍ വെയിൽക്കാലം.

Also Read- 'വിശപ്പിന്റെ വിളി കേട്ടു'; സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, കേദാരഗൗരി, കാവടിച്ചിന്ത്, നീലി, കയ്യൂർ, ഗന്ധമാദനം, എന്നിലൂടെ, തങ്കവും തൈമാവും (ബാലകവിതകൾ), ജാതകം കത്തിച്ച സൂര്യൻ, മഴ വരയ്‌ക്കുന്ന ഗുഹാചിത്രങ്ങൾ, അമ്മവീട്ടിൽപ്പക്ഷി(ബാലകവിതകൾ) എന്നിവയാണ്‌ പ്രധാന കൃതികൾ. ഉയരും ഞാൻ നാടാകെ, കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം) എന്നിവ പ്രധാന കൃതികളാണ്‌.

Also Read- സാഹിത്യത്തിനുള്ള നൊബേൽ അമേരിക്കൻ കവയത്രി ലൂയി ഗ്ലുക്കിന്



മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാർഡ് , സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ഉള്ളൂർ അവാർഡ്, അബുദാബി ശക്തി അവാർഡ് , മൂലൂർ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്‌. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റായി പ്രവർത്തിക്കുന്നു. ചന്ദന മണീവാതിൽ പാതിചാരി എന്നുതുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചിട്ടുണ്ട്.
Published by: Rajesh V
First published: October 10, 2020, 1:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories