• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നോണ്‍വെജിനോട് നോ പറഞ്ഞ് ചൈന

Gowthamy GG
Updated: February 26, 2018, 8:04 PM IST
നോണ്‍വെജിനോട് നോ പറഞ്ഞ് ചൈന
Gowthamy GG
Updated: February 26, 2018, 8:04 PM IST
ലോകത്തിലെ ഏറ്റവും വലിയ മാംസാഹാര വിപണിയാണ് ചൈന. എന്നാൽ നോൺവെജിനോട് മുഖം തിരിക്കുന്നതാണ് ചൈനയിലെ പുതിയ ട്രെന്റ്. ചൈനക്കാർക്കിടയിൽ സസ്യാഹാരത്തിന് പ്രിയമേറുകയാണ്. ആരോഗ്യകരമായ ഭക്ഷണം എന്നാണ് സസ്യാഹാരത്തെ വിശേഷിപ്പിക്കുന്നത്. ഇത് മുന്നിൽക്കണ്ട് സസ്യാഹാരത്തിലേക്ക് മുതൽ മുടക്കുകയാണ് റെസ്റ്റോറന്റുകളും. രാജ്യത്ത് സസ്യ ഭോജനശാലകൾക്കിടയിൽ കടുത്ത മത്സരം നടക്കുന്നുണ്ടെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് ദിനപത്രം നടത്തിയ പഠനം വ്യക്തമാക്കുന്നു.

മാംസാഹാരങ്ങൾ വർഷന്തോറും 15 കോടി ടൺ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നുണ്ടെന്നാണ് ചൈനയിലെ ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്. അതിനാൽ കഴിഞ്ഞ രണ്ട് വർഷംകൊണ്ട് ജൈവ, പരിസ്ഥിതി സൗഹൃദ സസ്യാഹാരങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റുകളോട് ചൈനക്കാർക്ക് പ്രിയമേറുകയാണ്. 2012ൽ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിൽ സസ്യഭോജന ശാലകളുടെ എണ്ണം 49 ആയിരുന്നെങ്കിൽ ഇപ്പോഴത് 100 കടന്നിരിക്കുകയാണ്.

ചൈനയിൽ പന്നിയിറച്ചി വിൽപ്പനയിലും ഇടിവ് ഉണ്ടായിരിക്കുകയാണ്. 2014ൽ 4.3 കോടി ടണ്ണായിരുന്നു പന്നിയിറച്ചി വിൽപ്പന. 2012ൽ ഇത് നാല് കോടി ടണ്ണായി കുറഞ്ഞിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ആരോഗ്യ വിഭാഗം ജനങ്ങൾക്കായി പുറത്തുവിട്ട ഭക്ഷ്യ നിർദേശങ്ങളിലും മാംസാഹാരം കുറയ്ക്കുന്നതാണ് ഉത്തമമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ന് ലോകത്തെ നാൽപ്പത് ശതമാനം പച്ചക്കറി, പഴ ഉപഭോഗവും ചൈനയിലാണ്. അതേസമയം ആവശ്യക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും പന്നിയിറച്ചി, മാട്ടിറച്ചി, കോഴി ഇറച്ചി എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ വിപണി ചൈന തന്നെയാണ്.
First published: February 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍