• HOME
 • »
 • NEWS
 • »
 • life
 • »
 • Vegan Condoms|പ്രകൃതിദത്തവും ലൈംഗിക ക്ഷേമം ഉറപ്പാക്കുന്നതുമായ ഇന്ത്യയിലെ വീഗൻ കോണ്ടം ബ്രാൻഡുകൾ

Vegan Condoms|പ്രകൃതിദത്തവും ലൈംഗിക ക്ഷേമം ഉറപ്പാക്കുന്നതുമായ ഇന്ത്യയിലെ വീഗൻ കോണ്ടം ബ്രാൻഡുകൾ

ഏറ്റവും കൂടുതൽ കോണ്ടം നിർമ്മിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ കോണ്ടത്തിന്റെ ഉപയോഗം രാജ്യത്ത് 5.6 ശതമാനത്തിലും താഴെയാണ്.

For a population of 138 crores, only 5.6% use condoms in India. Credits: Representative image

For a population of 138 crores, only 5.6% use condoms in India. Credits: Representative image

 • Last Updated :
 • Share this:
  ലൈംഗികതയും (Sex) ലൈംഗിക ആരോഗ്യവുമായി (Sexual Health) ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യയിൽ (India) ഇന്നും തുറന്ന ചർച്ചകളിലേയ്ക്ക് വഴിവയ്ക്കാറില്ല. ഇത്തരം ചർച്ചകൾ അടഞ്ഞ മുറികളിൽ ഒതുങ്ങുന്നു. 138 കോടി ജനസംഖ്യയുള്ള ഇന്ത്യ ഏറ്റവും കൂടുതൽ കോണ്ടം (Condoms) നിർമ്മിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ്. എന്നാൽ ദേശീയ കുടുംബാരോഗ്യ സർവേ 4 (NFHS 4) പ്രകാരം കോണ്ടത്തിന്റെ ഉപയോഗം രാജ്യത്ത് 5.6 ശതമാനത്തിലും താഴെയാണ്.

  ഗർഭനിരോധന മാർഗ്ഗങ്ങളിൽ (Contraceptive Methods) ഏറ്റവും വിലകുറഞ്ഞതും ഫലപ്രദവുമായ ഒന്ന് കോണ്ടം ആണ്. എന്നാൽ കാൻസറുണ്ടാകാൻ കാരണമാകുന്ന നൈട്രോസാമൈൻ, ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്ന ബെൻസോകൈൻ തുടങ്ങിയ ശരീരത്തിനും ആരോഗ്യത്തിനും ദോഷകരമായ ചേരുവകൾ ഉപയോഗിച്ചാണ് കോണ്ടം നിർമ്മിക്കുന്നത്.

  ഇന്ത്യയിലെ 60% സ്ത്രീകളും കോണ്ടം ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന അണുബാധകളെക്കുറിച്ചും അസ്വാസ്ഥ്യങ്ങളെക്കുറിച്ചും പരാതിപ്പെടുന്നവരാണ്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മിക്ക കോണ്ടങ്ങളും പുനരുപയോഗം ചെയ്യാൻ കഴിയാത്ത സിന്തറ്റിക് ലാറ്റക്സു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ വർഷവും ഏകദേശം 10 ബില്യൺ പുരുഷ ലാറ്റക്‌സ് കോണ്ടം നിർമ്മിക്കപ്പെടുന്നുവെന്നും അവ മാലിന്യമായി പുറന്തള്ളപ്പെടുന്നുണ്ട് എന്നുമാണ് യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ കണക്ക്.

  കോണ്ടം, ലൂബ്, ഗർഭനിരോധന ഗുളികകൾ എന്നിവയെല്ലാം ഇത്തരത്തിൽ മാലിന്യമായി പുറന്തള്ളുന്നു. എന്നാൽ പ്രകൃതിയെ ദോഷകരമായി ബാധിക്കാത്തതും ലൈംഗിക ക്ഷേമം ഉറപ്പാക്കുന്നതുമായ ചില ബ്രാൻഡുകളെ പരിചയപ്പെട്ടാം. ഇന്ത്യയിലെ ചില വനിതാ സംരംഭകരുടെ നേതൃത്വത്തിലുള്ള ഇത്തരം ചില ബ്രാൻഡുകൾ പരിചയപ്പെടാം.

  Also Read-Sand Art | ഈ ദീപാവലിക്ക് പടക്കങ്ങൾ വേണ്ട; പരിസ്ഥിതി സൗഹൃദ ആഘോഷങ്ങൾ പ്രചരിപ്പിക്കാൻ സാൻഡ് ആർട്ടുമായി വിദ്യാർത്ഥികൾ

  ഇൻസ്റ്റഗ്രാമിൽ @dr_cuterus എന്ന പേരിൽ പ്രശസ്തയായ ഡോ.തനയ നരേന്ദ്രയുടെ അഭിപ്രായത്തിൽ, “നമ്മുടെ ലൈംഗികജീവിതം വലിയ അളവിലുള്ള മാലിന്യങ്ങളാണ് പുറന്തള്ളുന്നത്. പോളീസ്റ്റർ വസ്ത്രങ്ങൾ, ഫാൻസി അടിവസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന സിന്തറ്റിക് തുണിത്തരങ്ങൾ, കോണ്ടം ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്ക്, ലൂബ്രിക്കന്റുകൾ, ഡിസ്പോസിബിൾ അല്ലെങ്കിൽ സിംഗിൾ യൂസ് സെക്‌സ് ടോയ്‌സ്, ടോയ്‌ലറ്റ് പേപ്പർ റോളുകൾ എന്നിങ്ങനെ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്നതും മാലിന്യമായി പുറന്തള്ളുന്നതുമായ ഇത്തരം ഉത്പന്നങ്ങളുടെ അളവ് വളരെ വലുതാണ്. എന്നാൽ ഇക്കാര്യത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന വീഗൻ കോണ്ടത്തിന് ഇപ്പോൾ ഡിമാൻഡ് വർദ്ധിക്കുന്നുണ്ട്.

  ഇന്ത്യയിലെ ആദ്യത്തെ വീഗൻ കോണ്ടം ബ്രാൻഡായ ബ്ലൂ (Bleu) കീടനാശിനി രഹിത വനങ്ങളിൽ നിന്ന്, പുനരുപയോഗിക്കാവുന്ന ലാറ്റക്സ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇവയുടെ നിർമ്മാണത്തിനായി രൂക്ഷമായ രാസവസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. പുരുഷ കോണ്ടം ഉപയോഗിച്ചതിലൂടെ യോനിയിൽ ചൊറിച്ചിൽ, വരൾച്ച, മൂത്രനാളിയിലെ അണുബാധ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കോമൾ ബൽദ്വ എന്ന യുവതിയാണ് 2019ൽ ആദ്യമായി വീഗൻ കോണ്ടം പുറത്തിറക്കിയത്. യുവതലമുറയിൽ വീഗൻ കോണ്ടം ഉപഭോഗത്തെക്കുറിച്ചുള്ള അവബോധം വളർന്നുവരുന്നുണ്ടെന്നും 19% ഉപഭോക്താക്കൾ വീണ്ടും ഇതേ ഉത്പന്നം വാങ്ങുന്നുണ്ടെന്നും കോമൾ ന്യൂസ് 18നോട് പറഞ്ഞു.

  Also Read-No-Shave November | നിങ്ങളും നോ-ഷെയ്‌വ് നവംബറിന്റെ ഭാഗമാകുന്നുണ്ടോ? താടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  'സാലഡ്' എന്ന വാക്കിനെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് എന്താണ്? ഇലക്കറികളും വിവിധ നിറത്തിലുള്ള പച്ചക്കറികളുമായിരിക്കും. 2021ൽ അരുണ ചൗള പുറത്തിറക്കിയ സാലഡ് എന്ന ഈ വീഗൻ കോണ്ടം ബ്രാൻഡ് രാസവസ്തു രഹിതമാണ്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന റബ്ബർ ഉപയോഗിച്ചാണ് ഈ കോണ്ടം നിർമ്മിച്ചിരിക്കുന്നത്. സാലഡിന്റെ പായ്ക്കറ്റിലുള്ള ക്യൂആർ കോഡ് വഴി കോണ്ടം നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന ചേരുവകൾ വിവരിക്കുന്ന ഒരു പേജ് തുറക്കും. പുനരുപയോഗിക്കാവുന്ന ഉത്പന്നം കൊണ്ടാണ് ഈ കോണ്ടം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ 47% ജനങ്ങളും ഒരു തരത്തിലുമുള്ള ഗർഭനിരോധന മാർഗ്ഗങ്ങളും ഉപയോഗിക്കുന്നില്ലെന്നും അരുണ കൂട്ടിച്ചേർക്കുന്നു.

  "എല്ലാ ലൈംഗിക പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സൗഹൃദ ഓപ്ഷനുകൾ ശുപാർശ ചെയ്യുന്നു, എന്നാൽ വൈപ്പിനോ ടോയ്‌ലറ്റ് പേപ്പറിനോ പകരം വീണ്ടും ഉപയോഗിക്കാവുന്ന തുണി ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണെന്ന് " 'പ്ലാസ്റ്റിക് ഉപവാസം' നടത്തുന്ന റിപു ദാമൻ ബെവ്‌ലി പറയുന്നു.

  സസ്യാഹാരം കഴിക്കുന്നവർ പല തരത്തിലുണ്ട്. ചിലർ സസ്യാഹാരം മാത്രം ഉൾപ്പെടുത്തിയുള്ള ജീവിതശൈലി പിന്തുടരുമ്പോൾ, മറ്റുചിലർ വീഗൻ ജീവിതശൈലി പിന്തുടരുന്നവരായിരിക്കും. വീഗൻ ഉൽപ്പന്നങ്ങൾ സാധാരണയായി കൂടുതൽ ചെലവേറിയതായിരിക്കും. എന്നാൽ ലൈംഗിക ആരോഗ്യം നൽകുന്ന വീഗൻ ഉൽപ്പന്നങ്ങൾ തീർച്ചയായും ഉപയോക്താക്കൾക്കും പരിസ്ഥിതിക്കും ഗുണം ചെയ്യും. ഇത്തരം ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ വളരെ കുറവാണ്. ഇവ ഉത്പാദിപ്പിക്കുന്ന ചെറിയ ബ്രാൻഡുകൾക്ക് ഉൽപ്പാദനച്ചെലവ് വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ വീഗൻ ഉത്പന്നങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് ലൈംഗികാരോഗ്യ വിദഗ്ധരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ബോധവൽക്കരണം നടത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

  ഒറ്റത്തവണ ഉപയോഗിക്കുന്ന കോണ്ടം വീഗൻ ഇതരമാർഗ്ഗങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമ്പോൾ, പ്രകൃതിദത്ത ലൂബുകളും റീചാർജ് ചെയ്യാവുന്ന വൈബ്രേറ്ററുകളുമൊക്കെ ലൈംഗികതയിൽ ഉപയോഗിക്കാവുന്ന പ്രകൃതിദത്ത ഉത്പന്നങ്ങളാണെന്ന് ദാറ്റ് സാസി തിംഗ് സ്ഥാപക സച്ചി മൽഹോത്ര പറയുന്നു. കറ്റാർ വാഴ, ഫ്‌ളാക്‌സ് സീഡ്, നാരങ്ങ നീര് തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് ദി സാസി തിംഗിന്റെ ലൂബ്രിക്കന്റ്. ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിലെ ചേരുവകളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുകയാണ് ആദ്യം വേണ്ടതെന്നും സച്ചി പറയുന്നു.

  “പുരുഷ കേന്ദ്രീകൃതമായാണ് ഇത്തരം ഉത്പന്നങ്ങളെല്ലാം നിർമ്മിക്കുന്നത്. ഫാർമസിയിൽ ലഭ്യമായ മിക്കവാറും എല്ലാത്തരം കോണ്ടങ്ങളിലും ലൂബുകളിലും ഫ്ലേവർ അടങ്ങിയിട്ടുണ്ടാകും. സ്ട്രോബെറി ഫ്ളേവേർഡ് ലൂബ് ഉപയോഗിക്കുമ്പോൾ എന്തുകൊണ്ടാണ് യോനീ ഭാഗത്ത് അസ്വസ്ഥതകൾ ഉണ്ടാകുന്നതെന്ന് പലരും എന്നോട് ചോദിക്കാറുണ്ടെന്ന്“ ലൈംഗികത സംബന്ധിച്ച ക്ലാസുകൾ എടുക്കുന്ന അവാർഡിന് അർഹയായ അധ്യാപിക കരിഷ്മ സ്വരൂപ് പറയുന്നു.

  ബ്ലഷ് നോവൽറ്റീസ്, ലവ്ഹണി, ഹാപ്പി റാബിറ്റ് എന്നിങ്ങനെ വിദേശത്തുള്ള നിരവധി കമ്പനികൾ ഗ്ലാസോ തടിയോ ഉപയോഗിച്ചുള്ള നിരവധി ബയോഡീഗ്രേഡബിൾ സെക്‌സ് ടോയ്‌സ് നിർമ്മിക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ വിപണിയിലെ സെക്സ് ടോയ്സ് പലതും സാധാരണയായി സിന്തറ്റിക് അല്ലെങ്കിൽ സിലിക്കൺ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇത്തരം ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഇന്ത്യൻ ബ്രാൻഡുകൾ വളരെ കുറവാണ്. പ്രധാനമായും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. കോണ്ടം, ലൂബുകൾ എന്നിവ താരതമ്യേന വ്യാപകമായി ലഭ്യമാണെങ്കിലും ലൈംഗിക വിദ്യാഭ്യാസത്തിന്റെയും ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള അറിവില്ലായ്മയുടെയും ഫലമായി പലരും ഇവ ഉപയോഗിക്കാൻ മടി കാണിക്കാറുണ്ടെന്നും വിദഗ്ധർ പറയുന്നു.
  Published by:Naseeba TC
  First published: