തന്റെ മരണം ഉറപ്പായെന്ന് രാവണൻ തിരിച്ചറിയുന്ന നിമിഷം. മരണത്തിനും ജീവിതത്തിനുമിടയിൽ ചിന്താനിമഗ്നനായി ഇരിക്കുന്ന ഒറ്റത്തലയുള്ള രാവണനെ വരച്ച ഒരു കുഞ്ഞു പ്രതിഭയുണ്ടായിരുന്നു കേരളത്തിൽ. പ്രായത്തിന് അപ്പുറമുള്ള കഴിവ് പ്രദർശിപ്പിച്ച വിസ്മയ പ്രതിഭ അറിയപ്പെട്ടത് ക്ലിന്റ് എന്നായിരുന്നു. എം.ടി. ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകനായി 1976ൽ കൊച്ചിയിൽ ജനിച്ച എഡ്മണ്ട് തോമസ് ക്ലിന്റ്.
2522 ദിവസം മാത്രമാണ് ഈ ഭൂമിയിൽ ജീവിച്ചതെങ്കിലും 30000-ലേറെ ചിത്രങ്ങൾ അവൻ വരച്ചു. ക്രയോണും ചോക്കും ഓയിൽ പെയിന്റും വാട്ടർ കളറും നെഞ്ചോട് ചേർത്ത ആ കുഞ്ഞു പ്രതിഭ ഏഴ് വയസ് തികയാൻ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് 1983ൽ വൃക്കയെ ബാധിച്ച അസുഖത്തെ തുടർന്ന് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം പിതാവ് എം.ടി ജോസഫ് അന്തരിച്ച വാർത്ത പുറത്തുവന്നപ്പോൾ ക്ലിന്റും, അവന്റെ വിസ്മയമാർന്ന വരകളും വീണ്ടും വാർത്തകളിൽ നിറഞ്ഞു. ക്ലിനെ അനുസ്മരിക്കുന്നതിനായി ഇന്റർനാഷണൽ ചിൽഡ്രൻസ് ഓൺലൈൻ പെയിന്റിങ് കോംപറ്റീഷൻ എന്ന പേരിൽ മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് കേരള ടൂറിസം.
ഇതിനോട് അനുബന്ധിച്ച് കേരള ടൂറിസം പുറത്തിറക്കിയ ഹ്രസ്വചിത്രം ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. വരയിലൂടെയും വേറിട്ട ചിന്തയിലൂടെയുമുള്ള ക്ലിന്റിന്റെ ജീവിതം ഒപ്പിയെടുക്കുന്നതാണ് ആ ഹ്രസ്വചിത്രം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.