നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Vidyarambham | ഇന്ന് വിദ്യാരംഭം; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ പുരോഗമിക്കുന്നു

  Vidyarambham | ഇന്ന് വിദ്യാരംഭം; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ പുരോഗമിക്കുന്നു

  ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്.

  കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

  കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

  • Share this:
   അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. സംസ്ഥാനത്ത് കോവിഡ് (Covid) മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാരംഭ(Vidyarambham). കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ (Kollur Mookambika Temples) അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ഇത്തവണയും നൂറുകണക്കിന് കുരുന്നുകളാണ് എത്തിയത്. സരസ്വതി മണ്ഡപത്തില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ ആരംഭിച്ചു.

   കോവിഡ് സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സരസ്വതി മണ്ഡപത്തിന് സമീപത്തെ ഹാളിലാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. ക്ഷേത്രം തന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തിലാണ് ചടങ്ങ്.

   വിദ്യാരംഭ ചടങ്ങുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പുത്തരി നിവേദ്യ സമര്‍പ്പണമായ നവാന്ന പ്രശാനം നടക്കും. കേരളത്തില്‍നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍(RTPCR) നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തിനാല്‍, കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന വിജയോല്‍സവത്തോടെ കൊല്ലൂരിലെ ഈ വര്‍ഷത്തെ നവരാത്രി- വിജയദശമി ആഘോഷങ്ങള്‍ക്ക് സമാപനമാകും.

   Also Read-RAIN ALERT| സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

   ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് എഴുത്തിനിരുത്ത് ചടങ്ങ് നടത്തുന്നത്. ഇത്തവണ ആപ്പ് വഴിയാണ് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് എഴുത്തിനിരുത്തിന് സജ്ജീകരണം ചെയ്തിരിക്കുന്നത്. പതിവില്‍ നിന്ന് മാറി കൊവിഡ് പശ്ചാത്തലത്തില്‍ മാതാപിതാക്കളാണ് കുട്ടികളെ കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആചാര്യന്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

   Also Read-പാലാ രാമപുരത്ത് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾ ജോസ് കെ മാണിക്കൊപ്പം

   കോഴിക്കോട് തളിയില്‍ ക്ഷേത്രം, പാലക്കാട് ചിറ്റൂര്‍ തുഞ്ചന്‍ മഠം,തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവയടക്കം വിവിധയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി. കോവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചന്‍ പറമ്പില്‍ എഴുത്തിനിരുത്ത് ചടങ്ങുകളില്ല.
   Published by:Jayesh Krishnan
   First published:
   )}