• HOME
 • »
 • NEWS
 • »
 • life
 • »
 • Vijay Diwas 2021 | ഇന്ന് വിജയ് ദിവസ്; പാകിസ്ഥാനെതിരെ ഇന്ത്യ സുവർണ വിജയം നേടിയിട്ട് അര നൂറ്റാണ്ട്

Vijay Diwas 2021 | ഇന്ന് വിജയ് ദിവസ്; പാകിസ്ഥാനെതിരെ ഇന്ത്യ സുവർണ വിജയം നേടിയിട്ട് അര നൂറ്റാണ്ട്

ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചതിന്റെ സ്മരണയ്ക്കാണ് ഡിസംബര്‍ 16 വിജയ് ദിവസ് ആയി ആചരിക്കുന്നത്.

 • Last Updated :
 • Share this:
  1971 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ (Indo-Pak War) ഇന്ത്യ (India) വിജയക്കൊടി പാറിച്ചതിന്റെ സ്മരണയ്ക്കാണ് ഡിസംബര്‍ 16 വിജയ് ദിവസ് (Vijay Diwas) ആയി ആചരിക്കുന്നത്.

  ബംഗ്ലാദേശിന്റെ (Bangladesh) രൂപീകരണത്തിലേക്ക് നയിച്ച യുദ്ധമായിരുന്നു ഇത്.നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച, രാജ്യത്തെ സേവിച്ച, കരുത്തരായ സൈനികര്‍ക്ക് ഈ ദിവസം ഇന്ത്യയിലെ ജനങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 1971 ലെ യുദ്ധത്തില്‍ പാക്കിസ്ഥാന് മേലെ ഇന്ത്യ വിജയക്കുറി ചാര്‍ത്തിയതിന്റെ 51-ാം വാര്‍ഷികദിനമാണ് 2021 ഡിസംബര്‍ 16.

  എന്തുകൊണ്ടാണ് വിജയ് ദിവസ് ഇന്ത്യയില്‍ ആഘോഷിക്കുന്നത്?

  13 ദിവസത്തെ പോരാട്ടത്തിന് ശേഷമാണ് ഇന്ത്യ 1971 ഡിസംബര്‍ 16 ന് പാക്കിസ്ഥാനെതിരായ യുദ്ധത്തില്‍ വിജയിച്ചത്. കിഴക്കന്‍ പാകിസ്ഥാനില്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങള്‍ നടക്കുന്ന വേളയിലാണ് 1971 ഡിസംബര്‍ 3 ന് യുദ്ധം ആരംഭിക്കുന്നത്.13 ദിവസത്തിന് ശേഷം ഡിസംബര്‍ 16 ന് പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് മുന്നില്‍ നിരുപാധികം കീഴടങ്ങി.

  ഈ ദിവസം പാക്കിസ്ഥാന്‍ സൈന്യത്തിലെ അന്നത്തെ മേജര്‍ ജനറല്‍ ആയിരുന്ന അമീര്‍ അബ്ദുല്ല ഖാന്‍ നിയാസി ഇന്ത്യന്‍ സൈന്യത്തിന്റെയും ബംഗ്ലാദേശിന്റെ മുക്തി ബാഹിനിയുടെയും സംയുക്ത സേനയ്ക്ക് മുന്നില്‍ തോല്‍വി അംഗീകരിച്ചു.

  93,000 പാക്കിസ്ഥാന്‍ സൈനികരുമായി കീഴടങ്ങിയ നിയാസി പാകിസ്ഥാന്‍ ഈസ്റ്റേണ്‍ കമാന്‍ഡിന്റെ കമാന്‍ഡറായിരുന്നു. കീഴടങ്ങലിന്റെ ഭാഗമായി ധാക്കയിലെ രാംന റേസ് കോഴ്‌സില്‍ വെച്ച് 'ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടറി'ല്‍ അദ്ദേഹം ഒപ്പുവെച്ചു. ഇന്ത്യയുടെ കിഴക്കന്‍ കമാഡിന്റെ അന്നത്തെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ ജഗ്ജിത് സിംഗ് അറോറയാണ് അമീര്‍ അബ്ദുല്ല ഖാന്‍ നിയാസി ഒപ്പിട്ട 'ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടര്‍' അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തത്.  അമീര്‍ അബ്ദുല്ല ഖാന്‍ നിയാസി 'ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടറി'ല്‍ ഒപ്പു വെയ്ക്കുന്ന ചിത്രം ശക്തരായ ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെയും ത്യാഗത്തെയും വിളിച്ചോതുന്നു. ഈ യുദ്ധത്തില്‍ 8,000 ത്തോളംപാക്കിസ്ഥാന്‍ സൈനികര്‍ മരിക്കുകയും 25,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം ഇന്ത്യക്ക് 3000 സൈനികരെ നഷ്ടപ്പെടുകയും 12,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


  അന്ന് കിഴക്കന്‍ പാക്കിസ്ഥാനായിരുന്ന ഇന്നത്തെ ബംഗ്ലാദേശ് 1971 ലെ യുദ്ധത്തിലൂടെ ലോക ഭൂപടത്തില്‍ ഇടം പിടിച്ചു. പാകിസ്ഥാനില്‍ നിന്ന് ഔപചാരികമായി സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണയ്ക്കായി ബംഗ്ലാദേശ് 'ബിജോയ് ദിബോസ്' ആയി ഈ ദിവസം ആഘോഷിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളുടെയും തലവന്മാരും ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ സൈനികര്‍ക്ക് ഇതേ ദിവസം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

  Women's Marriage Age | സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ മന്ത്രിസഭയുടെ അനുമതി

  സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം (Legal Marriage Age) പുരുഷന്മാരുടേതിന് സമാനമായി 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ (Union Cabinet) ബുധനാഴ്ച അനുമതി നൽകി. 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ (Independence Day) പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും ഒരു വർഷത്തിന് ശേഷമാണ് മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നത്.

  മാതൃത്വത്തിന്റെ പ്രായം, മാതൃമരണ നിരക്ക് കുറയ്ക്കേണ്ടതിന്റെ ആവശ്യകതകൾ, പോഷകാഹാര നില മെച്ചപ്പെടുത്തൽ, അനുബന്ധ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ കേന്ദ്രം നിയോഗിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

  വിദഗ്ധരുമായും യുവാക്കളുമായും, പ്രത്യേകിച്ചും യുവതികളുമായും വിപുലമായ കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് ശേഷമാണ് സമതാ പാർട്ടിയുടെ മുൻ അംഗം ജയാ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ശുപാർശകൾ തയ്യാറാക്കിയത്.

  എൻഎഫ്എച്ച്എസ് 5 (നാഷണൽ ഫാമിലി ഹെൽത്ത് സർവേ) പുറത്തുവിട്ട കണക്കുകൾ മൊത്തം പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും ജനസംഖ്യ നിയന്ത്രണത്തിലാണെന്നും വ്യക്തമാക്കുന്നുണ്ട്. അതിനാൽ, സ്ത്രീകളെ ശാക്തീകരിക്കാനാണ് ഈ നീക്കമെന്നും ജനസംഖ്യ നിയന്ത്രിക്കാനല്ലെന്നും ജെയ്റ്റ്‌ലിയെ ഉദ്ധരിച്ച്  ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് വ്യക്തമാക്കി.

  Also Read- PM Narendra Modi |ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളവരുടെ പട്ടികയില്‍ നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്

  ടാസ്‌ക് ഫോഴ്‌സിന് 16 യൂണിവേഴ്‌സിറ്റികളിൽ നിന്ന് ഫീഡ്‌ബാക്ക് ലഭിച്ചുവെന്നും 15 ലധികം എൻ‌ജി‌ഒകൾ യുവജനങ്ങൾക്കിടയിലും ഗ്രാമീണ, പാർശ്വവൽകൃത സമൂഹങ്ങളിലും, പ്രത്യേകിച്ച് ശൈശവവിവാഹം വ്യാപകമായ രാജസ്ഥാനിലെ ജില്ലകളിലും ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു. വിവിധ മത വിഭാഗങ്ങൾ, നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഫീഡ്‌ബാക്കുകൾ തുല്യമായി സ്വീകരിച്ചു.
  ചില ഭാഗങ്ങളിൽ നിന്ന് എതിർപ്പുകളുണ്ടായെങ്കിലും ടാർഗെറ്റ് ഗ്രൂപ്പിന്റെ മാർഗനിർദേശമാണ് കൂടുതൽ പ്രധാനമെന്ന് ടാസ്‌ക് ഫോഴ്‌സിന് തോന്നിയെന്നും റിപ്പോർട്ടിൽ പറയുന്നു.

  വനിതാ ശിശുവികസന മന്ത്രാലയം 2020 ജൂണിൽ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിൽ നീതി ആയോഗിലെ ഡോ വി കെ പോൾ, ഡബ്ല്യുസിഡി, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, നിയമനിർമ്മാണ വകുപ്പ് സെക്രട്ടറിമാർ എന്നിവരും ഉൾപ്പെടുന്നു.
  വിവാഹപ്രായം സംബന്ധിച്ച തീരുമാനത്തിന് സാമൂഹികമായ സ്വീകാര്യത ലഭിക്കുന്നതിന് സമഗ്രമായ പൊതുജന ബോധവൽക്കരണ കാമ്പെയ്‌ൻ നടത്തണമെന്നും ടാസ്ക് ഫോഴ്സ് ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ, പെൺകുട്ടികൾക്ക് സ്‌കൂളുകളിലും സർവകലാശാലകളിലും പ്രവേശനം ഉറപ്പാക്കണമെന്നും ദൂരെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ വാഹനസൗകര്യം ഉൾപ്പെടെ ലഭ്യമാക്കണമെന്നും ശുപാർശ ചെയ്തു.

  Also Read- Rahman on Mohanlal| 'വല്ല്യേട്ടനെ പോലെ എന്റെ കൂടെ നിന്നു, സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി': മോഹൻലാലിന് നന്ദി പറഞ്ഞ് റഹ്മാൻ

  സ്‌കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഔപചാരികമായി ഉൾപ്പെടുത്താനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. പോളിടെക്‌നിക് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് പരിശീലനം, വൈദഗ്ധ്യം, ബിസിനസ്സ് പരിശീലനം, ഉപജീവനമാർഗം വർധിപ്പിക്കൽ എന്നിവയും വിവാഹപ്രായം വർധിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള മാർഗമായി ശുപാർശ ചെയ്തിട്ടുണ്ട്.

  1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 5(iii) പ്രകാരം വധുവിന്റെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും വരന്റെ പ്രായം 21 വയസ്സുമാണ്. സ്‌പെഷ്യൽ മാര്യേജ് ആക്‌ട്, 1954, ശൈശവ വിവാഹ നിരോധന നിയമം, 2006 എന്നിവയും സ്‌ത്രീകൾക്കും പുരുഷന്മാർക്കും വിവാഹ സമ്മതത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമായി യഥാക്രമം 18 ഉം 21 ഉം വയസുകൾ നിർദ്ദേശിക്കുന്നു.
  Published by:Jayashankar AV
  First published: