• HOME
 • »
 • NEWS
 • »
 • life
 • »
 • Yoga Gram | യോഗാ ദിനചര്യയാക്കി കോവിഡിനെ വരെ അകറ്റി നിർത്തിയ ഗ്രാമവാസികള്‍

Yoga Gram | യോഗാ ദിനചര്യയാക്കി കോവിഡിനെ വരെ അകറ്റി നിർത്തിയ ഗ്രാമവാസികള്‍

ഏകദേശം 2,000 പേരാണ് ഈ കൊച്ചുഗ്രാമത്തിലുള്ളത്. 'യോഗ ഗ്രാമം' എന്ന ടാഗും പാപനാശി ഗ്രാമം സ്വന്തമാക്കിയിട്ടുണ്ട്.

 • Last Updated :
 • Share this:
  യോഗ ദിനചര്യയാക്കി ഒരു ഗ്രാമം. കര്‍ണാടകയിലെ ഗഡഗ് പട്ടണത്തില്‍ (gadag town) നിന്ന് 10 കിലോമീറ്റര്‍ അകലെ കപ്പടഗുഡ്ഡ താഴ്വരയിലുള്ള പാപനാശി (papanashi) എന്ന ഗ്രാമനിവാസികളാണ് ദിവസവും യോഗ (yoga) പരിശീലിക്കുന്നത്. ആരോഗ്യത്തെ വളരെയധികം ഗൗരവത്തോടെ കാണുന്നവരാണ് ഗ്രാമവാസികളെല്ലാവരും. തങ്ങളുടെ വയലില്‍ യോഗ പരിശീലിച്ചതിനു ശേഷം മാത്രമേ ഇവിടുത്തെ കര്‍ഷകര്‍ പണിയെടുക്കാന്‍ തുടങ്ങാറുള്ളൂ. മറ്റ് ഗ്രാമവാസികളും എല്ലാ ദിവസവും, രണ്ട് തവണ യോഗാസനങ്ങള്‍ ചെയ്യാറുണ്ട്. ഏകദേശം 2,000 പേരാണ് ഈ കൊച്ചുഗ്രാമത്തിലുള്ളത്. 'യോഗ ഗ്രാമം' (yoga gram) എന്ന ടാഗും പാപനാശി ഗ്രാമം സ്വന്തമാക്കിയിട്ടുണ്ട്.

  ഔഷധ സസ്യങ്ങളെ കുറിച്ചെല്ലാം നല്ല അറിവുള്ളവരാണ് ഇവിടുത്തെ ഗ്രാമീണര്‍. അതുകൊണ്ടുതന്നെ, വിവിധ ചികിത്സയ്ക്കായി അവര്‍ ഉപയോഗിക്കുന്നതും ആയുര്‍വേദ സസ്യങ്ങളാണ്. 2020 ഫെബ്രുവരിയില്‍ ആയുര്‍വേദ ഡോക്ടര്‍ അശോക് മട്ടിക്കട്ടിയാണ് ഗ്രാമത്തിൽ യോഗ ക്ലാസുകള്‍ ആദ്യമായി ആരംഭിച്ചത്. 2020 മാര്‍ച്ചിലെ കോവിഡ് ലോക്ക്ഡൗണ്‍ കാരണം പിന്നീട് ക്ലാസുകള്‍ നടന്നില്ല. എന്നാല്‍ എല്ലാ കോവിഡ് പ്രോട്ടോകോളുകളും പാലിച്ച് കര്‍ഷകര്‍ സ്വന്തം കൃഷിയിടങ്ങളില്‍ യോഗ പരിശീലിക്കുന്നത് തുടരണമെന്ന് ഡോക്ടര്‍ അവരോട് നിര്‍ദേശിച്ചു. പിന്നീട്, ലോക്ക്ഡൗണിന് ശേഷം ഗ്രാമവാസികള്‍ ഡോക്ടറുടെ കീഴില്‍ പരിശീലനം തുടര്‍ന്നു. രണ്ട് വര്‍ഷം മുമ്പാണ് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വേണ്ടി ഡോക്ടര്‍ പരിശീലനം ആരംഭിച്ചത്.

  താമസിയാതെ, മറ്റ് ഗ്രാമവാസികളും ക്ലാസുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി. ആ സമയത്താണ് സുധ പാട്ടീല്‍ എന്ന അധ്യാപിക മറ്റ് ഗ്രാമീണരെ കൂടി യോഗ പഠിപ്പിക്കണമെന്ന ആവശ്യവുമായി ഡോക്ടറെ സമീപിച്ചത്. ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപികയെ യോഗ ടീച്ചറായും നിയമിച്ചു. ആഴ്ചയില്‍ ഒരു ദിവസം അവര്‍ ഗ്രാമവാസികള്‍ക്ക് ക്ലാസ് എടുക്കും. എന്നാല്‍ ഗ്രാമവാസികൾക്ക് യോഗയോട് അതിയായ താല്‍പ്പര്യമായിരുന്നു. അങ്ങനെ അധ്യാപിക ദിവസത്തില്‍ രണ്ടുതവണ യോഗ പഠിപ്പിക്കാന്‍ തുടങ്ങി.

  Also Reas-Travellers | ലോകത്തിലെ ഏറ്റവും ആത്മവിശ്വാസമുള്ള സഞ്ചാരികൾ ഇന്ത്യക്കാരെന്ന് പഠനം

  ആദ്യമൊക്കെ എല്ലാ ആളുകളെയും ഒരുമിച്ച് ഒരു സ്ഥലത്ത് ഒത്തുകൂട്ടി യോഗ പഠിപ്പിക്കാന്‍ വലിയ പ്രയാസമായിരുന്നു. ഇപ്പോള്‍ കര്‍ഷകര്‍, ദിവസക്കൂലിക്കാര്‍, ഗ്രാമത്തിന് പുറത്തേക്ക് പോകുന്ന ദൈനംദിന യാത്രക്കാര്‍ എന്നിങ്ങനെ ഗ്രൂപ്പുകള്‍ ഉണ്ടാക്കി വയലുകളിലും വീടുകളിലും പ്രധാനപ്പെട്ട റോഡുകളിലുമെല്ലാം യോഗ പരിശീലനം നല്‍കുകയാണ്. യോഗ പഠിച്ച 12-18 വയസ്സ് വരെയുള്ള കുട്ടികളാണ് ഇപ്പോള്‍ മറ്റ് നിവാസികളെ വിവിധ യോഗാസനങ്ങള്‍ പഠിപ്പിക്കുന്നത്. യോഗ പഠിക്കാന്‍ തുടങ്ങിയതോടെ നല്ല ഉന്മേഷം തോന്നുന്നുണ്ടെന്ന് കുട്ടികള്‍ പറയുന്നു.

  പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാ ദിനം എന്ന ആശയം അവതരിപ്പിച്ചതിനു ശേഷം ജൂണ്‍ 21ന് യോഗാ ദിനം ആചരിക്കാറുണ്ടെന്ന് ഡോ. മട്ടിക്കട്ടി പറയുന്നു. എന്നാല്‍ ഇപ്പോള്‍ മിക്ക ഗ്രാമീണരും യോഗ അവരുടെ ദിനചര്യയുടെ ഭാഗമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ പാപനാശിയില്‍ നാല് കോവിഡ് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. മൂന്ന് തരംഗങ്ങളിലും ഗ്രാമവാസികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇത് കാരണമായി. യോഗാ പരിശീലനത്തിലൂടെ കോവിഡിനെ അകറ്റി നിര്‍ത്തിയെന്നും പല ഗ്രാമവാസികളും അവകാശപ്പെടുന്നുണ്ട്.
  Published by:Jayesh Krishnan
  First published: