• HOME
  • »
  • NEWS
  • »
  • life
  • »
  • Vinayaka Chaturthi 2022 | വിനായക ചതുർത്ഥി; 10 ദിവസം നീണ്ട ഗണേശോത്സവത്തെക്കുറിച്ച് അറിയാം

Vinayaka Chaturthi 2022 | വിനായക ചതുർത്ഥി; 10 ദിവസം നീണ്ട ഗണേശോത്സവത്തെക്കുറിച്ച് അറിയാം

ചതുര്‍ത്ഥി തിഥിയില്‍ തുടങ്ങി അനന്ത ചതുര്‍ദശിയില്‍ അവസാനിക്കുന്ന ഉത്സവമാണ് ഗണേശ ചതുര്‍ത്ഥി.

  • Last Updated :
  • Share this:
    ഇന്ത്യയില്‍ (India) ഹിന്ദുമത വിശ്വാസികൾവളരെ സജീവമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ഗണേശ ചതുര്‍ത്ഥി (Ganesh Chaturthi). ഈ ദിവസം വലിയ പന്തലുകള്‍ സ്ഥാപിച്ച് അതിലാണ് ഗണപതി പൂജ നടത്തുന്നത്. ഇതിന് പുറമെ, 10 ദിവസം ഭക്തര്‍ ഗണപതിയ്ക്ക് മധുരപലഹാരങ്ങളും (Sweet) മറ്റ് നിവേദ്യങ്ങളും അര്‍പ്പിക്കും. ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണ് ഗണപതി ജനിച്ചത്. ഈ വര്‍ഷം ഓഗസ്റ്റ് 31 നാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്.

    ഗണേശ ചതുര്‍ത്ഥിയുടെ പ്രാധാന്യം
    ചതുര്‍ത്ഥി തിഥിയില്‍ തുടങ്ങി അനന്ത ചതുര്‍ദശിയില്‍ അവസാനിക്കുന്ന ഉത്സവമാണ് ഗണേശ ചതുര്‍ത്ഥി. ഗണേശോത്സവം എന്നും അറിയപ്പെടുന്ന ഈ ഉത്സവം രാജ്യത്തുടനീളം വിപുലമായാണ് ആഘോഷിക്കപ്പെടുന്നത്. മഹാരാഷ്ട്ര, തെലങ്കാന, ഗോവ, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹൈന്ദവര്‍ക്കിടയിലാണ് ഈ ഉത്സവം വളരെ വിപുലമായി ആഘോഷിക്കാറുള്ളത്.

    ഗണേശ ചതുര്‍ത്ഥിയുടെ ചരിത്രം
    ഗണപതിയെ സൃഷ്ടിച്ചത് പാര്‍വതി ദേവിയാണെന്നാണ് ഹിന്ദു പുരാണങ്ങളിൽ പറയുന്നത്. ശിവ ഭഗവാന്റെ അഭാവത്തില്‍ കുളിക്കുമ്പോള്‍ തന്റെ കാവലിനായി പാര്‍വ്വതി ദേവി ചന്ദനം ഉപയോഗിച്ച് ഗണപതിയെ സൃഷ്ടിച്ചുവെന്നാണ് പുരാണങ്ങള്‍ പറയുന്നത്. തുടര്‍ന്ന് പാര്‍വ്വതി ദേവി കുളി കഴിഞ്ഞ് പോകുകയും ശിവൻ കുളിക്കാൻ എത്തുകയും ചെയ്തുവെന്നും. കുളിക്കാനെത്തിയ ശിവനെ ഗണപതി തടഞ്ഞെന്നുമാണ് പുരാണം. എന്നാല്‍ ഇത് ശിവനെ പ്രകോപിപ്പിക്കുകയും ഇരുവരും യുദ്ധത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ഫലമായി ശിവൻഗണപതിയുടെ തല വെട്ടിയെടുക്കുകയും ചെയ്തുവെന്നും വിശ്വസിക്കപ്പെടുന്നു.

    ഇത് കണ്ട പാര്‍വതി കോപാകുലയായി, കാളിയായി രൂപം മാറിപ്രപഞ്ചത്തെ മുഴുവന്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതില്‍ പരിഭ്രാന്തരായി മറ്റ് ദേവന്മാര്‍ ശിവനോട് ഇതിനൊരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.ഇതേതുടര്‍ന്ന് ശിവന്‍ ഒരു ആനയുടെ തല കുട്ടിയുടെ ശരീരത്തിൽ ചേർത്തു വച്ച് ഗണേശന് പുനര്‍ജന്മം നൽകി. ഇത് കണ്ട പാര്‍വതി ദേവി കോപം അടക്കി തന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് മടങ്ങി. അന്നുമുതലാണത്രെ എല്ലാ വര്‍ഷവും ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്.

    മുഹൂര്‍ത്ത സമയം
    ചതുര്‍ത്ഥി തിഥി ഓഗസ്റ്റ് 30 ന് ഉച്ചകഴിഞ്ഞ് 03:35 ന് ആരംഭിച്ച് ഓഗസ്റ്റ് 31 ന് 03:25 വരെ നീണ്ടുനില്‍ക്കും. ഈ സമയങ്ങളില്‍ പൂജാസ്ഥലത്ത് വിഗ്രഹം സ്ഥാപിക്കാവുന്നതാണ്. വിസര്‍ജന്‍ സെപ്റ്റംബര്‍ 9നാണ്, ഈ ദിവസം വിഗ്രഹം ഏതെങ്കിലും ജലാശയത്തില്‍ ഒഴുക്കി വിടാവുന്നതാണ്‌.

    ഗണേശ ചതുര്‍ത്ഥി നാളില്‍ സന്ദര്‍ശിക്കാവുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

    സിദ്ധിവിനായക് ക്ഷേത്രം, മുംബൈ, ദഗ്ദുഷേത് ഹല്‍വായ് ഗണപതി ക്ഷേത്രം, പൂനെ, വിഘ്നഹര്‍ ക്ഷേത്രം, ഓസാര്‍, ഗണപതിപുലെ ക്ഷേത്രം, രത്നഗിരി, തിരുച്ചിറപ്പള്ളിയിലെ ഉച്ചി പിള്ളയാര്‍ ക്ഷേത്രം, കാണിപാക്കം വിനായക ക്ഷേത്രം, വരസിദ്ധി വിനായകര്‍ ക്ഷേത്രം, ചെന്നൈ; കളമശ്ശേരി മഹാഗണപതി ക്ഷേത്രം, ഗണേഷ് ടോക്ക് ക്ഷേത്രം, ഗാംഗ്‌ടോക്ക്; ജയ്പൂരിലെ മോട്ടി ദുംഗ്രി ഗണേഷ് ക്ഷേത്രം എന്നിവയും ഇന്ത്യയിലെ അറിയപ്പെടുന്ന ഗണപതി ക്ഷേത്രങ്ങളില്‍ ചിലതാണ്.
    Published by:Jayesh Krishnan
    First published: