നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • 'വീട് അതൊരു സ്വപ്നമാണ് ആ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് നിക്കരുത്'; രണ്ടര സെന്റില്‍ മഞ്ജുകുട്ടന്‍ പണികഴിപ്പിച്ച വൈറലായ വീട്

    'വീട് അതൊരു സ്വപ്നമാണ് ആ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് നിക്കരുത്'; രണ്ടര സെന്റില്‍ മഞ്ജുകുട്ടന്‍ പണികഴിപ്പിച്ച വൈറലായ വീട്

    ഒരു രൂപ പോലും കൈയിലില്ലാതെ വീട് പണി തുടങ്ങിയ മഞ്ജുകുട്ടന് സുഹൃത്ത് ഷഫീക്കിന്റെയും അദ്ദേഹത്തിന്റെ വാപ്പയുടെയും സഹായം കൊണ്ടാണ് സ്വപ്‌നത്തിന് ചിറക് മുളച്ചത്.

    Image Facebook

    Image Facebook

    • Share this:
      കഴിഞ്ഞ കുറച്ച് ദിസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഒരു വീട്. 2.25 സെന്റില്‍ തന്റെ സ്വപ്‌നം പടുത്തുയര്‍ത്തിയ മഞ്ജുകുട്ടന്‍. കഴിഞ്ഞ വര്‍ഷത്തെ കനത്ത മഴയില്‍ മഞ്ജുകുട്ടന് ഒരിക്കലും മറക്കാന്‍ കഴിയില്ല. പുറത്ത് മഴ പെയ്യുന്ന അതേ വേഗത്തില്‍ തന്നെ വീടിനകത്തും പെയ്യുമ്പോള്‍ ഉറങ്ങാന്‍ കഴിയാതെ നിരവധി പാത്രങ്ങള്‍ നിരത്തി വെച്ച് നേരം വെളുപ്പിച്ചിരുന്ന മഞ്ജുകുട്ടന്‍ നല്ല വീടു വേണമെന്ന വാശിയില്‍ നിന്നാണ് ആ വെറൈറ്റി വീടിന്റെ നിര്‍മ്മിതിയിലേക്ക് എത്തിയത്.

      ഒരു രൂപ പോലും കൈയിലില്ലാതെ വീട് പണി തുടങ്ങിയ മഞ്ജുകുട്ടന് സുഹൃത്ത് ഷഫീക്കിന്റെയും അദ്ദേഹത്തിന്റെ വാപ്പയുടെയും സഹായം കൊണ്ടാണ് സ്വപ്‌നത്തിന് ചിറക് മുളച്ചത്. തെങ്ങിന്റെ മൂട്ടില്‍ ഓല വെച്ച് ചരിച്ചുണ്ടാക്കിയ ആ ചരിപ്പില്‍ നിന്നും തുടങ്ങി ഇന്ന് ഈ വീട്ടിലേക്ക് കയറുമ്പോള്‍ ഒരുപാട് വീടില്ലാത്തവര്‍ക്ക് ഒന്ന് കയറി കിടക്കാന്‍ ഒരാശ്രയം കിട്ടട്ടെയെന്ന് ആശിക്കുന്നുവെന്ന് മഞ്ജുകുട്ടന്‍ പറയുന്നു.

      മഞ്ജുകുട്ടന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

      ഞാന്‍ പണിഞ്ഞത് എന്റെ സ്വപ്നമാണ്....

      കഴിഞ്ഞ വര്‍ഷത്തെ മഴ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് രാത്രി 1 മണിക്കും ഉറങ്ങാതെ കുത്തിയിരുന്ന് നേരം വെളുപ്പിച്ചത്. 'മറ്റുള്ളവരൊക്കെ ഇപ്പോള്‍ സുഖമായി ഉറങ്ങുകയാണല്ലോ' എന്നോര്‍ക്കുമ്പോള്‍ കണ്ണില്‍ നിന്ന് അറിയാതെ വെള്ളം വരുമായിരുന്നു. പുറത്ത് പെയ്യുന്ന മഴ അതെ വേഗതയില്‍ തന്നെ അകത്തും പെയ്യുമ്പോള്‍ ഒന്ന് ഉറങ്ങാന്‍ കഴിയാതെ നിരവധി പത്രങ്ങള്‍ നിരത്തി വെച്ച് വീടിനകം നനയാതെ നേരം വെളുപ്പിക്കുമായിരുന്നു.

      ഇങ്ങനെ ഒക്കെ ആണെങ്കിലും പിന്നീട് എന്നേക്കാള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഓര്‍ത്ത് സമാധാനിക്കും.എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും ഒര് വീട് വേണമെന്ന് വാശി അങ്ങനെയാണ് തുടങ്ങിന്നത്, ഒര് രൂപ ഇല്ലത്തെ ഞാന്‍ പണി തുടങ്ങി എന്റെ വീടിന്റെ,ഈ സ്വപ്നത്തിന് ചിറക് മുളച്ചത് എന്റെ സുഹൃത്ത് ഷഫീക്കും അവന്റെ വാപ്പയുടെയും സ്‌നേഹം കൊണ്ടാണ്, വിജയാനന്ത് പരിചയപെടുത്തിയ അഖിലും അവന്റെ കാഴ്ചപ്പാടും, ഡെവിഡിന്റെ ആദ്യ സംഭാവനയും, അല്‍ത്താഫിന്റെ മാനസിക പിന്തുണയും, കൂട്ടുകാരുടെ സഹായവും എന്റെ വീടിന്റെ ഭംഗി കൂട്ടുന്നു. തെങ്ങിന്റെ മൂട്ടില്‍ ഓല വെച്ച് ചരിച്ചുണ്ടാക്കിയ ആ ചരിപ്പില്‍ നിന്നും തുടങ്ങി ഇന്ന് ഈ വീട്ടിലേക്ക് ഞങ്ങള്‍ കയറുമ്പോള്‍ ഒരുപാട് വീടില്ലാത്തവര്‍ക്ക് ഒന്ന് കയറി കിടക്കാന്‍ ഒര് ആശ്രയം കിട്ടട്ടെ എന്ന് ആശിക്കുന്നു.


      വീട് അതൊരു സ്വപ്നമാണ് ആ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് നിക്കരുത്.
      Published by:Jayesh Krishnan
      First published:
      )}