'തല തിരിഞ്ഞിരിക്കുന്നത് ഞാനല്ല; നിങ്ങളുടെ വിദ്യാഭ്യാസ രീതി'; ഓൺലൈൻ വിദ്യാഭ്യാസത്തേക്കുറിച്ച് വൈറലായ ചിത്രവും വിവാദവും

കണ്ണ് പൊത്തിയിരിക്കുന്ന കുട്ടിയുടെ മനസിലെ കാഴ്ചകളും അവൻറെ ലോകവും പ്രസീൽ ദിവാകരൻ എന്ന ചിത്രകാരനാണ് വരച്ചു ചേർത്തത്.

News18 Malayalam | news18-malayalam
Updated: July 25, 2020, 2:05 PM IST
'തല തിരിഞ്ഞിരിക്കുന്നത് ഞാനല്ല; നിങ്ങളുടെ വിദ്യാഭ്യാസ രീതി'; ഓൺലൈൻ വിദ്യാഭ്യാസത്തേക്കുറിച്ച്  വൈറലായ ചിത്രവും വിവാദവും
Online class
  • Share this:
തിരുവനന്തപുരം: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനിടെ വികൃതി കാട്ടുന്ന ഒരു കുട്ടിയുടെ ചിത്ര അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഓൺലൈൻ ക്ലാസിന് മുന്നിലിരുന്ന് നോട്ടെഴുതുന്ന മുത്തശ്ശിയും ബഞ്ചിൽ നിന്നും തലകീഴായി കണ്ണ് പൊത്തിക്കിടക്കുന്ന കുട്ടിയുമാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇതിനു പിന്നാലെ ഈ ചിത്രത്തിലുള്ള കുട്ടിയുടെ ലോകം വ്യക്തമാക്കിയുള്ള മറ്റൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.

കോവിഡ് കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസം ഓൺലൈൻ ക്ലാസ് റൂമുകളിൽ മാത്രം ഒതുങ്ങുന്നതിനെതിരായ മുന്നറിയിപ്പായാണ് പലരും ഈ ചിത്രം പങ്കുവച്ചത്. കണ്ണ് പൊത്തിയിരിക്കുന്ന കുട്ടിയുടെ മനസിലെ  കാഴ്ചകളും അവൻറെ ലോകവും പ്രസീൽ ദിവാകരൻ എന്ന ചിത്രകാരനാണ് വരച്ചു ചേർത്തത്. 'തല തിരിഞ്ഞിരിക്കുന്നത് ഞാനല്ല നിങ്ങളുടെ വിദ്യാഭ്യാസ രീതി' - എന്ന കുറിപ്പോടെയാണ് പ്രസീൽ ചിത്രം പങ്കുവച്ചത്.


പ്രസീലിന്റെ ചിത്രം സംവിധായകൻ ആഷിക് അബു ഉൾപ്പെടെയുള്ളവരും പങ്കുവച്ചു. എന്നാൽ ഇത് സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതാണെന്ന കണ്ടെത്തലുമായി സൈബർ പോരാളികളും രംഗത്തെത്തിയിരുന്നു. 'തന്റെ വകതിരിവ് നഷ്ടപ്പെട്ടോ ആഷിക് അബുവേ'- എന്നു ചോദിച്ചുള്ള കമന്റുകൾ പോലും ചിലർ പോസ്റ്റു ചെയ്തു.



വിക്ടേഴ്സ് ചാനല്‍ വഴി സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകള്‍ നടത്തുന്ന കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) സി.ഇ.ഒ അൻവർ സാദത്തും പ്രസിലീന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

TRENDING:റമീസ് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; പ്രതികൾ ഗൂഢാലോചനയ്ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്[NEWS]എതിര്‍ക്കുക, സമരം ചെയ്യുക, അധികാരത്തില്‍ എത്തിയാൽ തിരുത്തുക; സി.പി.എമ്മിനെ പരിഹസിച്ച് ഉമ്മൻ ചാണ്ടി[NEWS]അടിവസ്ത്രത്തിന് പകരം സർജിക്കൽ മാസ്ക് ധരിച്ച് സ്ത്രീകൾക്ക് മുന്നിലൂടെ ഒരാൾ; പുതിയ കാലത്തിന്റെ ചിത്രങ്ങൾ[NEWS]
അതേസമയം സൂര്യൻ കാവി നിറത്തിലായിപ്പോയെന്ന് അൻവർ സാദത്തിന്റെ പോസ്റ്റിനു താഴെയും വിമർശനവുമായി എത്തുന്നവരുമുണ്ട്. ചിത്രകാരൻ സംഘപരിവാർ അനുകൂലിയാണെന്നാണ് ചിലർ കൈറ്റ് സി.ഇ.ഒയെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.
Published by: Aneesh Anirudhan
First published: July 25, 2020, 1:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading