നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മലദ്വാരത്തിൽ പീരങ്കി ഷെൽ തുളച്ചു കയറിയ ആൾ ആശുപത്രിയിൽ; ഞെട്ടിത്തരിച്ച് ആശുപത്രി അധികൃതർ

  മലദ്വാരത്തിൽ പീരങ്കി ഷെൽ തുളച്ചു കയറിയ ആൾ ആശുപത്രിയിൽ; ഞെട്ടിത്തരിച്ച് ആശുപത്രി അധികൃതർ

  Viral story of a man who had artillery shell pierced into his rectum | പീരങ്കി ഷെൽ പൊട്ടിത്തെറിച്ചേക്കുമെന്ന് പേടിച്ച് ആശുപത്രി അധികൃതർ. വിചിത്രമായ സംഭവവികാസങ്ങൾ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   യു.കെയിലെ ഗ്ലൗസെസ്റ്റർഷെയർ റോയൽ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ഒരു രോഗി തന്റെ മലദ്വാരത്തിൽ കുടുങ്ങിയ പീരങ്കി ഷെല്ലുമായി (artillery shell) എത്തിയ അസാധാരണമായ സംഭവം റിപ്പോർട്ട് ചെയ്‌തു. 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇത് പൊട്ടിത്തെറിച്ചേക്കുമെന്ന് ആശുപത്രി ജീവനക്കാർ ഭയപ്പെട്ട് ഉടൻ തന്നെ എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ ടീമിനെ വിളിച്ചു.

   തുടർന്ന് ബോംബ് സ്ക്വാഡ് പീരങ്കി ഷെൽ നിലവിൽ സജീവമല്ലെന്നും അപകടമുണ്ടാക്കിയില്ലെന്നും സ്ഥിരീകരിച്ചു. ആശുപത്രി ജീവനക്കാർ അത് രോഗിയുടെ ശരീരത്തിൽ നിന്ന് പുറത്തെടുക്കുകയും പിന്നീട് വ്യക്തിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. അദ്ദേഹം പൂർണ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

   ഇത് രണ്ടാം ലോകമഹായുദ്ധകാലത്തെ 57 എംഎം ഷെൽ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പത്രത്തിന്റെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, രോഗി ഒരു സൈനിക പുരാതനവസ്തു ശേഖരണക്കാരനായിരിക്കാം. അയാൾ തന്റെ പക്കലുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നതിനിടയിൽ ഷെല്ലിന്റെ പുറത്തേക്ക് വീണു. ആശുപത്രിയിൽ എത്തിയപ്പോൾ അയാൾക്ക് നല്ല വേദന ഉണ്ടായിരുന്നു.   "അത് അടിസ്ഥാനപരമായി ലോഹത്തിന്റെ ഒരു നിഷ്ക്രിയ പിണ്ഡമായിരുന്നു, അതിനാൽ ജീവന് അപകടമുണ്ടായിരുന്നില്ല," പ്രതിരോധ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പത്രത്തോട് സംസാരിച്ച കരോൾ കൂപ്പർ എന്ന ഡോക്ടർ പറയുന്നതനുസരിച്ച്, ഷെൽ രോഗിയുടെ കുടലിൽ തുളച്ചുകയറുകയാണെങ്കിൽ, അയാളുടെ ജീവൻ നഷ്‌ടമാകുമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള യുദ്ധോപകരണങ്ങൾ ഉൾപ്പെടുന്ന ഏത് സംഭവത്തിലും, രോഗികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും അപകടസാധ്യത ഉണ്ടാകാതിരിക്കാൻ ആശുപത്രി പ്രസക്തമായ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

   ലോക്കൽ പോലീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഗ്ലൗസെസ്റ്റർഷെയർ ആശുപത്രിയിലേക്കുള്ള കോൾ സ്ഥിരീകരിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. “മലാശയത്തിൽ ആയുധവുമായി എത്തിയ രോഗിയുടെ” റിപ്പോർട്ടിനോട് പ്രതികരിക്കുകയാണെന്ന് പോലീസ് പത്രത്തോട് പറഞ്ഞു.

   സമാനമായ ഒരു വിചിത്ര സംഭവത്തിൽ, ഈജിപ്തിലെ ഡോക്ടർമാർ ഒരു മനുഷ്യന്റെ ശരീരത്തിൽ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. ആറ് മാസം മുമ്പ് ഫോൺ വിഴുങ്ങിയ ഇയാൾ ഈ ഉപകരണം ശരീരത്തിൽ നിന്ന് സ്വാഭാവികമായും പുറത്തുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കഠിനമായ വയറുവേദന അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിലെത്തി. ഫോൺ വയറിനുള്ളിൽ കുടുങ്ങിയതായി ഡോക്ടർമാർ കണ്ടെത്തി. ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയ ശേഷം ഫോൺ പുറത്തെടുക്കുകയായിരുന്നു.

   Summary: A patient arrived with an artillery shell stuck inside his bottom. The hospital staff were afraid that the ammunition might go off and immediately called the Explosive Ordnance Disposal Team. The bomb squad confirmed that the artillery shell was not live and did not pose a danger. The hospital staff managed to get it out of the patient's body and later discharged the individual
   Published by:user_57
   First published: