നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Viral Video: ബ്രെയ്ൻ ട്യൂമർ ശസ്ത്രക്രിയയ്ക്കിടെ ഗായത്രിമന്ത്രം ജപിച്ച് 57 വയസുകാരൻ

  Viral Video: ബ്രെയ്ൻ ട്യൂമർ ശസ്ത്രക്രിയയ്ക്കിടെ ഗായത്രിമന്ത്രം ജപിച്ച് 57 വയസുകാരൻ

  ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ രോഗിയോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഏകദേശം നാല് മണിക്കൂറോളം നേരം നീണ്ടു നിന്ന ഓപറേഷനിടെ രോഗി ഗായത്രിമന്ത്രം ജപിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്.

  Representational image. (Photo courtesy: AFP)

  Representational image. (Photo courtesy: AFP)

  • Share this:
   ബ്രെയ്ൻ ട്യൂമർ ശസ്ത്രക്രിയയ്ക്കിടെ ഗായത്രിമന്ത്രം ജപിക്കുന്ന രോഗിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രോഗിയെ പൂർണ അബോധാവസ്ഥയിലാക്കാതെയാണ് ട്യൂമർ നീക്കം ചെയ്യുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്താണ്. രോഗിക്ക് ഡോക്ടർമാർ ലോക്കൽ അനസ്തേഷ്യ മാത്രമായിരുന്നു നൽകിയത്. ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ രോഗിയോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഏകദേശം നാല് മണിക്കൂറോളം നേരം നീണ്ടു നിന്ന ഓപറേഷനിടെ രോഗി ഗായത്രിമന്ത്രം ജപിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്.

   57 വയസ്സുകാരനായ റിധമൽ റാം എന്ന ചുരു സ്വദേശിയായ രോഗിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. റാം അപസ്മാര രോഗിയാണ് എന്ന് അദ്ദേഹത്തെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സർജൻ കെ കെ ബൻസൽ മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് അസുഖം കാരണം രോഗിക്ക് ശബ്ദം നഷ്ടപ്പെട്ടിരുന്നുവെന്നും തുടർന്നുള്ള പരിശോധനയിൽ അദ്ദേഹത്തിന്റെ തലച്ചോറിലെ സംസാര ശേഷിക്ക് കാരണമാകുന്ന ഭാഗത്ത് മുഴയുണ്ടെന്ന് കണ്ടെത്തിയെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.

   സർജറി കാരണം രോഗിയുടെ സംസാര ശേഷി നഷ്ടപ്പെടാനും, വൈകല്യം സംഭവിക്കാനും സാധ്യതയുള്ളതു കൊണ്ടാണ് പൂർണമായും മയക്കാതെ ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർ പറഞ്ഞു.

   സർജറിക്കിടെ ഡോക്ടർ രോഗിയോട് ഇടക്കിടെ സംസാരിക്കുകയും ഗായത്രിമന്ത്രം ജപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇടക്ക് ഡോക്ടർ രോഗിയോട് ഒരു പഴത്തിന്റെ പേര് ചോദിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ റാമിന്റെ മസ്തിഷ്കത്തിലെ മുഴ എടുത്തുമാറ്റി.

   Also Read- ഒരു മുടി മുറിച്ചതിന് 37,000 രൂപയോളം ടിപ്പ്; വൈറലായി ഹെയർഡ്രെസ്സറുടെ പ്രതികരണം

   ഈയടുത്ത് ഋഷികേശിലെ ഓൾ ഇന്ത്യാ ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയ൯സസ് കോവിഡ് രോഗികൾക്ക് ഗായത്രി മന്ത്രം ജപിച്ച് കൊടുക്കുന്നത് ഫലം ചെയ്യുമോയെന്ന പരീക്ഷണം നടത്തിയിരുന്നു. പ്രാണയാമ യോഗ രീതി ചികിത്സക്ക് ഉപകരിക്കുമോയെന്നും പഠനം നടത്തിയിരുന്നു. നിലവിൽ കൊറോണ രോഗികൾക്ക് നൽകിവരുന്ന ചികിത്സക്ക് പുറമെയാണ് ഈ പഠനങ്ങൾ നടത്തിയത്.

   പഠനത്തിന്റെ ഭാഗമായി 20 രോഗികളെ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചിരുന്നു. നിലവിലെ ചികിത്സക്കു പുറമേ, പത്ത് രോഗികൾക്ക് ഗായത്രി മന്ത്രം ജപിച്ചു നൽകുകയും ഒരു മണിക്കൂർ നേരത്തെ പ്രാണയാമ സെഷ൯ നടത്തുകയും ചെയ്തു. അതേസമയം മറ്റു പത്ത് രോഗികൾക്ക് സാധാരണ ഗതിയിലുള്ള ചികിത്സ മാത്രം നൽകി. 14 ദിവസമായിരുന്നു ഈ രോഗികളെ ആശുപത്രി അധികൃതർ നിരീക്ഷിച്ചത്. ചികിത്സയുടെ മുന്പ് 20 രോഗികളുടെയും ശരീരത്തിലെ സി-റിയാക്റ്റീവ് പ്രോട്ടീ൯ രേഖപ്പെടുത്തി വെച്ചു.

   14 ദിവസം കഴിഞ്ഞ് വീണ്ടും രോഗികളെ പരിശോധനക്ക് വിധേയമാക്കുകയും ഗായത്രി മന്ത്രം ജപിച്ചവരുടെ ശരീരത്തിൽ മറ്റുള്ളവരേക്കാൾ കൂടുതൽ എന്തെങ്കിലും പുരോഗതി സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. കേന്ദ്ര സർക്കാറിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയ൯സ് ആന്റ് ടെക്നോളജിയാണ് ഈ പരീക്ഷണം സ്പോൺസർ ചെയ്തത്.
   Published by:Anuraj GR
   First published:
   )}