കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയിലൂടെയും ഭീതിയിലൂടെയും കടന്നുപോകുന്ന സമയത്താണ് ഇത്തവണ
വിഷു കടന്നു വരുന്നത്. എങ്കിലും, 'കണി കാണും നേരം കമലനേത്രന്റെ' എന്ന ഗാനവും വിഷുക്കണിയുമെല്ലാം നമ്മുടെ മനസ്സിൽ തെളിഞ്ഞു വരും. ഐശ്വര്യ സമൃദ്ധിയുടെ ഒരു വർഷത്തിലേക്ക് കണിവെള്ളരിയും ഫലവർഗങ്ങളും കൃഷ്ണനെയും കണ്ട് കൺതുറക്കുന്നതാണ് ഓരോ വിഷുപ്പുലരിയും.
മേടം ഒന്നാം തിയതിയാണ് വിഷു. ഇത്തവണ ഏപ്രിൽ 14നാണ്. കേരളത്തിന്റെ കാർഷികോത്സവമാണ് വിഷു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വിഷുവിനോട് ചേർന്നു നിൽക്കുന്ന ആഘോഷങ്ങൾ നടക്കാറുണ്ട്. നിരവധി ആചാരങ്ങളാണ് വിഷുവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ളത്. അതിൽ പ്രധാനപ്പെട്ടത്
വിഷുക്കണിയാണ്. വിഷുദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യ കാഴ്ച വിഷുക്കണിയാകണമെന്ന് നിർബന്ധമുണ്ട്.
വിഷുവിന് തലേദിവസം രാത്രി കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കുക. വിഷുപ്പുലരിയിൽ ഉറക്കം തെളിഞ്ഞ് എത്തുന്നത് വിഷുക്കണിക്ക് മുന്നിലേക്കാണ്. കണിക്കൊന്ന വിഷുക്കണിയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ്. വിഷുക്കണി കണ്ടു കൊണ്ടാണ് ഓരോരുത്തരുടെയും വിഷു ദിനം ആരംഭിക്കുക. വിഷുക്കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ കൂടെയുണ്ടാകുമെന്നാണ് വിശ്വാസം.
വിഷുവിന് കേട്ട് ആസ്വദിക്കാന്‍ ഓഡിയോ പുസ്തകങ്ങൾ; അരുന്ധതി റോയ് മുതൽ ജുനൈദ് അബുബക്കർ വരെവിഷുക്കണി പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിഷു കൈനീട്ടവും. വിഷുക്കണി കണ്ടതിനു ശേഷം കുടുംബത്തിലെ ഗൃഹനാഥൻ എല്ലാവർക്കും വിഷുക്കൈനീട്ടം നൽകുന്നതാണ്. പ്രായമായവർ പ്രായത്തിൽ കുറഞ്ഞവർക്കാണ് വിഷുക്കൈനീട്ടം നൽകുന്നത്. വിഷു സദ്യയും വിഷുക്കളികളും എല്ലാം പ്രധാനപ്പെട്ടതാണ്.
വിഷു എന്നാൽ തുല്യമായത് എന്നാണർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം
KT Jaleel | ജലീലിന്റെ ഫോട്ടോ ബലൂണിൽ കെട്ടി ആകാശത്തേക്ക് പറത്തി യൂത്ത് ലീഗ്കേരളത്തിൽ വിഷു ആഘോഷിക്കുമ്പോൾ സമാനമായ ആഘോഷങ്ങൾ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും നടക്കാറുണ്ട്. ബിഹാറിലെ ആഘോഷത്തിന് ബൈഹാഗ് എന്നാണ് പറയുക. പഞ്ചാബിൽ വൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇത് ഉഗാദി എന്ന ആഘോഷമാണ്.
കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്താണ് ഇത്തവണ വിഷു എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. അതുകൊണ്ട് തന്നെ ആഘോഷങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകാൻ പരമാവധി ശ്രദ്ധിക്കണം. മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും കൈ ശുദ്ധീകരിക്കാനും ഓരോ നിമിഷവും ശ്രദ്ധ വേണം. എത്രയും വേഗം വാക്സിൻ എടുത്ത് കൂടുതൽ സുരക്ഷിതരാകാനും ശ്രദ്ധിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.