നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Wangala Festival 2021: മേഘാലയയിൽ വംഗല ഉത്സവത്തിന് തുടക്കം; ഗോത്രജനതയുടെ ആഘോഷം

    Wangala Festival 2021: മേഘാലയയിൽ വംഗല ഉത്സവത്തിന് തുടക്കം; ഗോത്രജനതയുടെ ആഘോഷം

    സൂര്യദേവന്റെ ബഹുമാനാര്‍ത്ഥം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം നീണ്ട വിളവെടുപ്പ് കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു.

    (Image: Shutterstock/File pic)

    (Image: Shutterstock/File pic)

    • Share this:
      '100 ഡ്രം ഫെസ്റ്റിവല്‍' (100 Drum Festival) എന്നറിയപ്പെടുന്ന വംഗല ഉത്സവം (Wangala Festival) ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ (Meghalaya) പരമ്പരാഗതമായ ഒരു ആഘോഷമാണ്. ഗാരോ ഗോത്ര (Garo Tribe) വിഭാഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് വംഗല ഉത്സവം. വംഗലയുടെ സമയത്ത്, ഗോത്രവര്‍ഗ്ഗക്കാര്‍ തങ്ങളുടെ ദൈവമായ സല്‍ജോംഗിനെ പ്രീതിപ്പെടുത്താന്‍ ബലിയര്‍പ്പിക്കുന്നു. രണ്ട് ദിവസം മുതൽ ഒരാഴ്ച വരെ നീണ്ടുനിൽക്കുന്നതാണ് ഈ ഉത്സവം. ഈ വര്‍ഷത്തെ ഉത്സവാഘോഷം നവംബര്‍ 12നാണ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്ന മാർഗനിർദേശങ്ങൾ പാലിച്ചാണ് ഉത്സവം നടത്തുന്നത്.

      വംഗല ഉത്സവത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ:

      1. സൂര്യദേവന്റെ ബഹുമാനാര്‍ത്ഥം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം നീണ്ട വിളവെടുപ്പ് കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ശീതകാലം ആരംഭിക്കുന്നതിന് മുമ്പ് ഗാരോ ഗോത്രക്കാര്‍ക്കുടെ വയലിലെ നീണ്ട കാലത്തെ അധ്വാനത്തിന്റെ അവസാനത്തെയുമാണ് ആഘോഷം സൂചിപ്പിക്കുന്നത്.

      2. 100 ഡ്രമ്മുകളുടെ ഉത്സവം എന്നും വംഗല അറിയപ്പെടുന്നു. ഡ്രമ്മുകളോടൊപ്പം എരുമ കൊമ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച പ്രാകൃത പുല്ലാങ്കുഴലിന്റെയും നാടന്‍ പാട്ടുകളുടെയും അകമ്പടിയോടെ വ്യത്യസ്ത നൃത്തരൂപങ്ങളും ഈ ദിവസങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നു.

      3. യുവാക്കളും പ്രായമായവരും ആഘോഷങ്ങളില്‍ പങ്കുചേരുന്നു. പുരുഷന്മാര്‍ ഡ്രംസ് വായിക്കുമ്പോള്‍, സ്ത്രീകള്‍ പരമ്പരാഗത നൃത്തരൂപമായ ഡാമ ഡഗോട്ടയിലൂടെയും വിവിധ നാടന്‍ പാട്ടുകളിലൂടെയും സാല്‍ജോംഗിനെ (ഗ്രോത്ര ദൈവം) പ്രീതിപ്പെടുത്തുന്നു.

      4. ഉത്സവത്തിന്റെ ആദ്യ ദിവസം ഗ്രാമത്തിലെ പ്രധാനിയുടെ വീട്ടില്‍ നടക്കുന്ന രാഗുല എന്ന ചടങ്ങോടെയാണ് ആഘോഷം ആരംഭിക്കുന്നത്. ആഘോഷത്തിന്റെ രണ്ടാം ദിനമായ കക്കട്ടില്‍ തൂവലുകളില്‍ തീര്‍ത്ത ശിരോവസ്ത്രങ്ങളും വര്‍ണ്ണാഭമായ വേഷവിധാനങ്ങളും ധരിച്ച് ദീര്‍ഘവൃത്താകൃതിയിലുള്ള ഡ്രമ്മുകളുടെ താളത്തിനൊത്ത് ആളുകള്‍ നൃത്തം ചെയ്യുന്നു.

      5. വംഗല ആഘോഷത്തിന്റെ പ്രഭവകേന്ദ്രം മേഘാലയയിലെ തുലാ പട്ടണമാണെങ്കിലും ഇന്ന് പടിഞ്ഞാറന്‍ ഗാരോ കുന്നുകളില്‍ ഉത്സവം ശുദ്ധമായ രൂപത്തില്‍ ആചരിക്കപ്പെടുന്നു.

      6. മേഘാലയയിലെ ഗാരോ ഗോത്രവര്‍ഗക്കാര്‍ക്ക് ഈ ഉത്സവം അവരുടെ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മാര്‍ഗമാണ്. അവര്‍ അവരുടെ ആഘോഷങ്ങളിലൂടെ അവരുടെ പാരമ്പര്യം പ്രകടിപ്പിക്കുന്നു.

      മേഘാലയില്‍ മാത്രമല്ല വംഗല ഉത്സവം ആഘോഷിക്കുന്നത്. ഗാരോ ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്ന അയല്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, അസം എന്നിവിടങ്ങളിലും ബംഗ്ലാദേശിലെ ഗ്രേറ്റര്‍ മൈമെന്‍സിംഗിലും ഈ കൊയ്ത്തുത്സവം ആഘോഷിക്കപ്പെടുന്നുണ്ട്. സമ്പന്നമായ വിളവെടുപ്പ് നല്‍കി ജനങ്ങളെ അനുഗ്രഹിച്ചതിനുള്ള നന്ദി സൂചകമായിട്ടാണ് അവര്‍ മിസി സാല്‍ജോംഗ് സൂര്യദേവന് വേണ്ടി ഈ ഉത്സവം ആഘോഷിക്കുന്നത്.

      സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ വിവിധ ഗ്രാമങ്ങള്‍ വിവിധ തീയതികള്‍ നിശ്ചയിച്ചാണ് വംഗല ആഘോഷിക്കുന്നത്. ആധുനിക വംഗല ഉത്സവം 1976 മുതല്‍ സര്‍ക്കാര്‍ സഹായത്തോടെ ആഘോഷിക്കപ്പെട്ടു. സര്‍ക്കാര്‍ ഇടപെടലുകള്‍ എത്തിയത്തോടെ പ്രാദേശികമായി മാത്രം നടന്നിരുന്ന ഉത്സവത്തിന് ഒരു ആഗോള ഛായ കൈവന്നു. ഇപ്പോള്‍ ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ് ഈ ഉത്സവം.
      Published by:Naveen
      First published:
      )}