• HOME
  • »
  • NEWS
  • »
  • life
  • »
  • Yellow Teeth | പല്ലിലെ മഞ്ഞപ്പും കറയും അകറ്റാം; ഈ ഏഴ് ഭക്ഷണ സാധനങ്ങൾ ഒഴിവാക്കൂ

Yellow Teeth | പല്ലിലെ മഞ്ഞപ്പും കറയും അകറ്റാം; ഈ ഏഴ് ഭക്ഷണ സാധനങ്ങൾ ഒഴിവാക്കൂ

പല്ലുകളിലെ മഞ്ഞ നിറത്തെ എങ്ങനെ തടയാം? ഇതിനായി ചില ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ട്

  • Share this:
    വെളുത്ത പല്ലുകള്‍ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പല്ലിന്റെ മഞ്ഞ നിറം കാരണം പലര്‍ക്കും പുഞ്ചിരിക്കാനുള്ള ആത്മവിശ്വാസം പോലും കുറയാറുണ്ട്. വെളുത്ത പല്ലുകള്‍ കൂടുതല്‍ പുഞ്ചിരിക്കാനുള്ള ആത്മവിശ്വാസമാണ് പലർക്കുംനൽകുക. എന്നാല്‍ പല്ലുകളിലെ മഞ്ഞ നിറത്തെ എങ്ങനെ തടയാം? ഇതിനായി ചില ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. പല്ലിന് മഞ്ഞനിറം നല്‍കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളാണവ. പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖര്‍ജി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നമ്മുടെപല്ലിന് ദോഷം ചെയ്യുന്ന ഏഴ് ഭക്ഷണങ്ങളെകുറിച്ച് വിശദീകരിക്കുന്നുണ്ട്.

    നിറം മങ്ങിയ പല്ലുകള്‍ വെളുപ്പിക്കുന്നതിന് ഇന്ന് പല വഴികളുണ്ട്. എന്നാൽ ഈ വെളുപ്പിക്കല്‍ ഉല്‍പ്പന്നങ്ങളില്‍ പല രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്. അതിനാല്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണമെന്ന് തന്നെയാണ് അഞ്ജലി മുഖര്‍ജി പറയുന്നത്. അവ ഏതെല്ലാമെന്ന് നോക്കാം.

    കട്ടന്‍ കാപ്പി (Black coffee)

    ഒരു എസ്‌പ്രെസോ കുടിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ നിങ്ങളുടെ പല്ലുകളിലെ കറയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കാപ്പിയ്ക്കാണ്.

    ചായ (Tea)

    കാപ്പിക്ക് പകരം ചായ ആക്കിയാലും അവസ്ഥ ഒന്നുതന്നെയാണ്. ഒരാള്‍ സ്ഥിരമായി ചായ കുടിക്കുകയാണെങ്കില്‍ അതും പല്ലില്‍ കറ ഉണ്ടാകാൻ ഇടയാക്കും. കട്ടന്‍ ചായ ഒഴിവാക്കി ഗ്രീന്‍ ടീയോ മറ്റേതെങ്കിലും ഹെര്‍ബര്‍ ടീയോ തെരഞ്ഞെടുക്കുന്നത് അനുയോജ്യമായിരിക്കും. അവ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമാണ്.

    റെഡ് വൈന്‍ (Red wine)

    ഒരു ഗ്ലാസ്സ് റെഡ് വൈനില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ വൈനിലെ ആസിഡിന്റെ അംശം പല്ലില്‍ പാടുകള്‍ ഉണ്ടാക്കുന്നു, ഇത് പല്ലിന്റെ നിറം നഷ്ടപ്പെടാൻ കാരണമാകുമെന്ന് അഞ്ജലി പറയുന്നു.

    കോക്ക് (Coke)

    ഇരുണ്ട നിറത്തിലുള്ള സോഡകളും പല്ലുകള്‍ക്ക് ദോഷകരമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇവ കഴിക്കുന്നതിലൂടെ പല്ലുകളിൽ കറ വരാന്‍ സാധ്യതയുണ്ട്.

    തണുത്ത പാനീയങ്ങള്‍ (golas and slushes)

    വേനല്‍ക്കാലത്ത് തണുത്ത പാനീയങ്ങള്‍ കുടിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഈ പാനീയങ്ങള്‍ പല്ലില്‍ കറ ഉണ്ടാക്കും.

    പുകയില (Tobacco)

    പുകവലിക്കുന്നതോ പുകയില ഉപയോഗിക്കുന്നതോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. മാത്രമല്ല, പുകയില പല്ലുകളില്‍ കറുത്ത പാടുകള്‍ ഉണ്ടാക്കുന്നു.

    സോയ സോസ് (Soy sauce)

    നൂഡില്‍സും പാസ്തയും ഉണ്ടാക്കുമ്പോള്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ചേരുവയാണ് സോയ സോസ്. എന്നാല്‍ ഇത് നിങ്ങളുടെ പല്ലിന്റെ നിറത്തിന് മങ്ങലേല്‍പ്പിക്കും.

    International Tea Day | ഇന്ന് ലോക ചായ ദിനം: ചായയുടെ ഉത്ഭവം എവിടെ? രസകരമായ ചില വസ്തുതകൾ

    ഇവകൂടാതെ, പല്ലുകളുടെ മഞ്ഞ നിറം മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണ. ഇത് പല്ലുകളിലെ മഞ്ഞ നിറം കുറയ്ക്കുന്നതിനും മോണരോഗത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
    Published by:Jayashankar Av
    First published: