• HOME
 • »
 • NEWS
 • »
 • life
 • »
 • Germany | ജർമ്മനിയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹമുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ നല്ലത്

Germany | ജർമ്മനിയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹമുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ നല്ലത്

അതുകൊണ്ട് തന്നെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓരോ വർഷവും ജർമ്മനിയിലേയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നത്.

 • Share this:
  മികച്ച അടിസ്ഥാന സൗകര്യങ്ങളും കാര്യക്ഷമമായ നിയമപാലനവുമൊക്കെയുള്ള സുരക്ഷിതമായ രാജ്യങ്ങളിലൊന്നായതിനാൽ ജർമ്മനിയിലേക്ക് (Germany) കുടിയേറാൻ ആ​ഗ്രഹിക്കുന്നവ‍ർ നിരവധിയാണ്. 1000ത്തോളം വർഷം പഴക്കമുള്ള നിരവധി കോട്ടകൾക്ക് പേരുകേട്ട യൂറോപ്യൻ രാജ്യമാണ് ജ‍ർമ്മനി. ഇതുകൂടാതെ, ജർമ്മനിയിലെ വിദ്യാഭ്യാസ സമ്പ്രദായവും വളരെ പ്രശസ്തമാണ്.

  അതുകൊണ്ട് തന്നെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓരോ വർഷവും ജർമ്മനിയിലേയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നത്. വളരെ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള ജ‍ർമ്മനി ലോകമെമ്പാടുമുള്ള നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ്.

  എന്നാൽ ജർമ്മനിയിലേയ്ക്ക് ഒരു അവധിക്കാല യാത്ര നടത്തുന്നതും അവിടെ സ്ഥിരതാമസമാക്കുന്നതും തമ്മിൽ വളരെയേറെ വ്യത്യാസങ്ങളുണ്ട്. ജ‍ർമ്മനിയിലേയ്ക്ക് കുടിയേറുന്നതിന് ചില വ്യവസ്ഥകളും നടപടിക്രമങ്ങളും പൂ‍ർത്തിയാക്കേണ്ടതുണ്ട്. അതിനാൽ, നിങ്ങൾ ജ‍ർമ്മനിയിലേയ്ക്ക് കുടിയേറാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ തീ‍ർച്ചയായും താഴെ പറയുന്ന ചില പ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കണം.

  ജർമ്മനിയിലേക്ക് താമസം മാറുന്നതിന്, ആദ്യം തന്നെ ഒരാൾക്ക് ന്യായമായ ഒരു കാരണം ഉണ്ടായിരിക്കണം. ഈ കാരണങ്ങളിൽ ഇമിഗ്രേഷൻ മുതൽ തൊഴിൽ, വിദ്യാഭ്യാസം, സംരംഭങ്ങൾ, കുടുംബവുമായുള്ള ഒത്തുചേരൽ എന്നിവ വരെ ഉൾപ്പെടുന്നു. മുകളിൽ സൂചിപ്പിച്ച എല്ലാ കാരണങ്ങൾക്കും പൊതുവായ ചില പ്രത്യേക വ്യവസ്ഥകൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം

  ജ‍ർമ്മനിയിലേയ്ക്ക് താമസം മാറുന്നതിന്റെ ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ ഓരോ അപേക്ഷകനും അവരുടെ സാമ്പത്തിക സ്ഥിരത തെളിയിക്കണം. ജർമ്മനിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽപ്പോലും അപേക്ഷകൻ പുതിയ രാജ്യത്തെ പ്രാരംഭ ചെലവുകൾ വഹിക്കാനാകുമെന്ന് തെളിയിക്കണം.

  എല്ലാ കുടിയേറ്റക്കാ‍ർക്കും സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ഉണ്ടായിരിക്കണമെന്നതും രാജ്യത്ത് നി‍ർബന്ധമാണ്. ചില വിദേശ ഇൻഷുറൻസുകൾക്ക് സാധുതയില്ലാത്തതിനാൽ മിക്ക ആളുകളും ജർമ്മൻ ആരോഗ്യ ഇൻഷുറൻസ് എടുക്കാനാണ് താത്പര്യപ്പെടുന്നത്.

  ജർമ്മനിയിൽ ജീവിക്കണമെങ്കിൽ ജർമ്മൻ ഭാഷ സംസാരിക്കാൻ അറിഞ്ഞിരിക്കണം. ജർമ്മൻ ഭാഷാ പ്രാവീണ്യത്തിന് A, B, C എന്നീ ലെവലുകൾ ഉണ്ട്, C എന്നത് അഡ്വാൻസ്ഡ് ലെവൽ ആണ്. എന്നാൽ രാജ്യത്ത് പ്രവേശിക്കുന്നതിന് ഒരാൾ ജ‍ർമ്മൻ ഭാഷാ പ്രാവീണ്യം തെളിയ്ക്കുന്ന പരീക്ഷകളിൽ വിജയിക്കുകയും A1 അല്ലെങ്കിൽ B1 ​ഗ്രേഡ് നേടുകയും വേണം. എന്നാൽ സ്ഥിര താമസത്തിന് അഥവാ പെ‍ർമനന്റ് റെസിഡന്റ്സ് ലഭിക്കുന്നതിന്, C1 അല്ലെങ്കിൽ C2 വരെയുള്ള പ്രാവീണ്യം ആവശ്യമാണ്.

  read also- Heart Diseases | സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും പ്രായമായ സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം

  ജർമ്മനിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ പൗരന്മാർ വിസയ്ക്കായി അപേക്ഷിക്കേണ്ടതുണ്ട്. അതേസമയം, മറ്റ് ചില രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ ഇല്ലാതെ തന്നെ രാജ്യത്ത് പ്രവേശിക്കാനും റസിഡൻസ് പെർമിറ്റിന് അപേക്ഷിക്കാനും കഴിയും. ജ‍ർമ്മനിയിൽ ഒരു ചെറിയ കാലയളവിലേയ്ക്ക് താമസിക്കുന്നതിനും ജർമ്മനി സന്ദർശിക്കണമെങ്കിലും ഒരു ഹ്രസ്വകാല വിസയ്ക്ക് അപേക്ഷിക്കണം. വിസ ലഭിക്കുന്നതിനുള്ള പ്രധാന നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ സമ‍ർപ്പിക്കുക, അഭിമുഖത്തിന് ഹാജരാകുക, വിസ ഫീസ് അടയ്ക്കുക, തുടർന്ന് അപേക്ഷയുടെ അംഗീകാരത്തിനായി കാത്തിരിക്കുക എന്നിവയാണ്.
  First published: