ഏത് വസ്ത്രവും ഇണങ്ങണമെങ്കിൽ ശരീരത്തിന്റെ ഫിറ്റ്നസ് (Fitness) നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യം (Health) നിലനിർത്താനും ശരീരഭാരം നിയന്ത്രിക്കേണ്ടതുണ്ട്. മെലിഞ്ഞിരിക്കാൻ ആഗ്രഹിക്കുമ്പോഴും തിരക്കേറിയ ജീവിതശൈലി (Lifestyle) കാരണം പലർക്കും ഫിറ്റ്നസിനെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം ലഭിക്കാറില്ല.
തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ജിമ്മിൽ (Gym) പോകാൻ തയ്യാറാകുന്നവരും ചുരുക്കമാണ്. എന്നാൽ ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താനുള്ള ഏക മാർഗം ജിമ്മിൽ പോവുക എന്നതാണോ? അല്ല എന്ന് തന്നെയാണ് ഉത്തരം.
വീട്ടിലിരുന്ന് തന്നെ ഫിറ്റ്നസ് വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
സാധ്യമായ സമയങ്ങളിലെല്ലാം നടക്കുകവ്യായാമങ്ങളിൽ ശരീരത്തിന് ഏറ്റവും ഗുണകരമായ ഒന്നാണ് നടത്തം. നടത്തത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ആർക്കുമറിയില്ല എന്നതാണ് സത്യം. ദിവസവും നടക്കാൻ ഒരു പാർക്കിലേക്കോ മറ്റോ പോകണമെന്ന് ഒരു നിർബന്ധവുമില്ല. നിങ്ങളുടെ ഉറ്റ സുഹൃത്തുമായോ ഏതെങ്കിലും ബന്ധുവുമായോ ഫോണിൽ സംസാരിച്ചുകൊണ്ട് വീട്ടിനുള്ളിൽ തന്നെ നിങ്ങൾക്ക് നടക്കാവുന്നതേ ഉള്ളു. ഒരു കോൾ 30 മിനിറ്റ് നീണ്ടുനിന്നാൽ ആ സമയത്തിനുള്ളിൽ എത്ര റൗണ്ട് വീട്ടിലൂടെ നടക്കാൻ കഴിയുമെന്ന് സങ്കൽപ്പിക്കുക. മികച്ച വ്യായാമമാണിത്. ഇതുപോലെ നിങ്ങൾക്ക് നടക്കാൻ കഴിയുന്ന അവസരങ്ങളിലെല്ലാം നടക്കുന്നത് ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കും.
ലിഫിറ്റ് ഉപയോഗിക്കുന്നതിന് പകരം പടികൾ നടന്നു കയറുകനമ്മളെല്ലാവരും ലക്ഷ്യസ്ഥാനത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ എത്താൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ലിഫ്റ്റിന് പകരം പടികൾ കയറുന്നത് ആരും ചിന്തിക്കുക പോലുമില്ല. എന്നാൽ ശരീരത്തിലെ കലോറി കത്തിച്ചുകളയുന്നതിനും നിങ്ങളെ ഫിറ്റ് ആയി നിലനിർത്തുന്നതിനും അനുയോജ്യമായ ശരീരഭാരം നിലനിർത്തുന്നതിനും പടികൾ നടന്നു കയറുന്നത് വളരെ പ്രയോജനകരമാണ്.
വീട് എപ്പോഴും വൃത്തിയാക്കുകവീട്ടിലെ മുറികൾ മോപ്പ്, ബക്കറ്റ്, ചൂൽ, വാക്വം ക്ലീനർ എന്നിവ ഉപയോഗിച്ചോ അല്ലാതെയോ ശരീരം അനങ്ങുന്ന രീതിയിൽ വൃത്തിയാക്കുക. വീട്ടുജോലികൾ സ്വയം ചെയ്യുന്നത് നിങ്ങളെ ഫിറ്റ് ആക്കുന്നതോടൊപ്പം മനസ്സിന് സന്തോഷം നൽകുകയും നിങ്ങളെ കൂടുതൽ സജീവമാക്കുകയും ചെയ്യും.
കുട്ടികളുമായി കളിക്കുകവീട്ടിലുള്ള കുട്ടികളോടൊപ്പം അവരുടെ കളികളിൽ പങ്കു ചേരുക. ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റൺ തുടങ്ങിയ കളികൾ തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മാനസിക പിരിമുറുക്കം കുറയ്ക്കാനും ചെറുപ്പമാകാനും കുട്ടികളോടൊപ്പം സമയം ചിലവഴിക്കാനും സഹായിക്കുന്നു. ഈ മാറ്റം എല്ലാവർക്കും പ്രയോജനപ്രദമായിരിക്കും.
READ ALSO- Belly fat | സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കളയാൻ പ്രതിവിധി; വിദഗ്ധർ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങൾവളർത്തുമൃഗത്തോടൊപ്പം നടക്കാൻ ഇറങ്ങുകനിങ്ങളുടെ തിരക്കേറിയ ജീവിതത്തിൽ നിന്ന് കുറച്ച് സമയം മാറ്റിവെച്ച് വളർത്തുമൃഗവുമായി നടക്കാൻ പോകുക. നിങ്ങൾക്ക് ചുറ്റും ജീവിക്കുന്ന ആൾക്കാരുമായി സംസാരിച്ചും കാഴ്ചകൾ ആസ്വദിച്ചുമുള്ള നടത്തം ശരീരത്തിന് ഗുണം ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.