• HOME
  • »
  • NEWS
  • »
  • life
  • »
  • Travel | സ്വന്തം വാഹനത്തില്‍ വിദേശയാത്ര നടത്തണോ? ചെലവ് എത്രയാകും; അറിയേണ്ട കാര്യങ്ങൾ

Travel | സ്വന്തം വാഹനത്തില്‍ വിദേശയാത്ര നടത്തണോ? ചെലവ് എത്രയാകും; അറിയേണ്ട കാര്യങ്ങൾ

ഒരാള്‍ക്ക് സ്വന്തം വാഹനത്തില്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കില്‍ അതിന് നിരവധി അനുമതികള്‍ ആവശ്യമാണ്.

  • Share this:
    പലപ്പോഴും ഇന്ത്യയില്‍ ( India) നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് വിമാനത്തില്‍ യാത്ര( Travel )ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇന്ന് പലരും ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുവാന്‍ താല്‍പ്പര്യപ്പെടുന്നു. നിരവധി ആളുകള്‍ കേരളത്തില്‍ നിന്ന് തന്നെ ഇത്തരം യാത്രകള്‍ നടത്തിവരുന്നു.

    അജിത്, സക്കി വാസുദേവ് തുടങ്ങിയ സിനിമാ താരങ്ങള്‍ അടുത്ത് ഇരുചക്രവാഹനങ്ങളില്‍ യാത്രകള്‍ നടത്തിയിരുന്നു. സ്വന്തം വാഹനത്തില്‍ രാജ്യന്തര യാത്ര നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ പരിശോധിക്കാം.

    ഒരാള്‍ക്ക് സ്വന്തം വാഹനത്തില്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കില്‍ അതിന് നിരവധി അനുമതികള്‍ ആവശ്യമാണ്. ഒരു വ്യക്തിക്ക് പാസ്പോര്‍ട്ട് ഉള്ളതുപോലെ വാഹനത്തിനും പാസ്പോര്‍ട്ട് ഉണ്ട്. CARNET DE PASSAGE എന്നാണ് ഈ പാസ്പോര്‍ട്ട് അറിയപ്പെടുന്നത്.

    നമ്മുടെ രാജ്യത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ അസോസിയേഷനാണ് ഇത്തരം യാത്രകള്‍ക്ക് അനുമതി നല്‍കുന്നത്. ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അനുമതി ലഭിക്കുക.

    Goa Tourist Places | ഗോവയിലേക്ക് ഒരു യാത്ര പോയാലോ? ആകർഷകമായ ഒമ്പത് വിനോദസഞ്ചാര കേന്ദ്രങ്ങൾ

    യാത്രചെയ്യുന്ന ആളുടെ പാസ്‌പോര്‍ട്ട് , കടന്നു പോകുന്ന രാജ്യങ്ങളുടെ വിസ പ്രിന്റ് ചെയ്യുന്നതിന് ഒഴിച്ചിട്ട 20 പേജുകള്‍, തുടങ്ങി കടന്നു പോകുന്ന എല്ലാ രാജ്യങ്ങളിലേയും സാധുതയുള്ള ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് മുതലായവ ഉണ്ടായിരിക്കണം. ഇവയെല്ലാം അടിസ്ഥാനമാക്കി ട്രിപ്പ് ടിക്കറ്റ് നല്‍കും. യാത്ര ചെയ്യുന്ന് വാഹനത്തിന്റെ വിപണി മൂല്യത്തിനനുസരിച്ച് 200 ശതമാനം നിക്ഷേപം കൊട്ടിവെക്കണം. ഈ നിക്ഷേപം ബാങ്ക് ഡ്രാഫ്റ്റ്, ചെക്ക് അല്ലെങ്കില്‍ ബാങ്ക് ഗ്യാരന്റി എന്നിവയായി നല്‍കാം.

    Punjab Tourist Places | പഞ്ചാബിനെ അടുത്തറിയാം; നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഇതാ

    ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യണമെങ്കില്‍ ഏകദേശം 18 രാജ്യങ്ങള്‍ താണ്ടി 20,000 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്കും ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കും ബസുകളില്‍ ആളുകളെ എത്തുക്കുന്ന കമ്പനികള്‍ ഉണ്ട്. ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് ബസ്സില്‍ യാത്ര ചെയ്യാന്‍ ഒരാള്‍ക്ക് ടിക്കറ്റ് നിരക്കായി നികുതിയടക്കം 23 ലക്ഷത്തി 10,000 രൂപയാകും. തിരിച്ച് ലണ്ടനില്‍ നിന്ന് സ്വന്തം ചിലവില്‍ മടങ്ങണം.
    Published by:Jayashankar AV
    First published: