ബോളിവുഡിൽ സജീവമല്ലെങ്കിൽ സോഷ്യൽമീഡിയയിൽ സജീവമാണ് നടി മല്ലിക ഷെരാവത്ത്. ഇൻസ്റ്റഗ്രാമിൽ ഇരുപത് ലക്ഷം പേരാണ് മല്ലിക ഷെരാവത്തിനെ ഫോളോ ചെയ്യുന്നത്.
ലോസ് ഏഞ്ചൽസിലാണ് നടി ഇപ്പോൾ താമസിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ തന്റെ ആഢംബര വീടും ചുറ്റുപാടുമാണ് മല്ലിക ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ലിലി എന്ന തന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടിക്കൊപ്പം വിശാലമായ പൂന്തോട്ടത്തിലൂടെ നടന്ന് പൂളിനടുത്ത് ഇരിക്കുന്ന താരത്തേയാണ് വീഡിയോയിൽ കാണാനാകുക.
#happiness #positivemindset #decisions #joyinthejourney #confidence #positivemind (sic) എന്നീ ഹാഷ് ടാഗുകൾക്കൊപ്പം പങ്കുവെച്ച വീഡിയോയിൽ ഏറെ സന്തോഷവതിയായാണ് മല്ലികയെ കാണാനാകുക.
2013 ലാണ് മല്ലിക ഷെരാവത്ത് യുഎസ്സിലേക്ക് താമസം മാറിയത്. സിനിമയിൽ സജീവമല്ലെങ്കിലും ആരാധകർക്കായി നിരവധി ചിത്രങ്ങളും വീഡിയോകളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.
ഇമ്രാൻ ഹാഷ്മി നായകനായ മർഡർ എന്ന ചിത്രത്തിലൂടെയാണ് മല്ലിക ഷെരവാത്ത് ബോളിവുഡിൽ ശ്രദ്ധേയയാകുന്നത്. ഇറോട്ടിക് റൊമാന്റിക് വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തത് അനുരാഗ് ബസുവായിരുന്നു.
ഇതിന് പിന്നാലെ, ആപ് കാ സുറൂർ, വെൽകം, പ്യാർ കേ സൈഡ് എഫക്ട്, ഡബിൾ ദമാൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ബോളിവുഡിൽ സ്വന്തമായി ഒരു ഇടം നേടാൻ മല്ലികയ്ക്ക് സാധിച്ചിരുന്നില്ല.
ബോളിവുഡിൽ നിന്നും നേരേ ആഗോള സിനിമാ ലോകത്തേക്കാണ് പിന്നീട് താരം ചുവടുവെച്ചത്. ജാക്കി ചാൻ ചിത്രമായ ദി മിത്ത്, പൊളിടിക്സ് ഓഫ് ലവ് ആന്റ് ടൈം റെയ്ഡേർസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. രജത് കപൂർ സംവിധാനം ചെയ്ത RK/RKay ആണ് ഏറ്റവും ഒടുവിലത്തെ ചിത്രം.
റീമ ലാംബ എന്നാണ് മല്ലിക ഷെരാവത്തിന്റെ യഥാർത്ഥ പേര്. റീമ ലാംബ എന്ന പേര് മാറ്റി മല്ലിക എന്ന പേര് സ്വീകരിച്ചത് റീമ എന്ന പേരിൽ ഉള്ള മറ്റൊരു നടിയുമായി ഉള്ളത് കൊണ്ടാണെന്ന് മല്ലിക പറയുന്നത്. ഷെരാവത് എന്നുള്ളത് തന്റെ അമ്മയുടെ പേരിൽ നിന്നും എടുത്തതാണെന്ന് മല്ലിക പറയുന്നു.
മോഡലിങ്ങിലൂടെയാണ് മല്ലിക സിനിമയിലേക്ക് എത്തുന്നത്. 2003 ൽ പുറത്തിറങ്ങിയ ഖ്വായിഷ് ആണ് ആദ്യ ചിത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.