വെള്ളം കുടിക്കാതെ പഠിക്കേണ്ട; 'വാട്ടർ ബെൽ' മുഴക്കി സംസ്ഥാനത്തെ സ്കൂളുകൾ

ക്ലാസ് തുടങ്ങാനും അവസാനിപ്പിക്കാനും മാത്രമല്ല, വെള്ളം കുടിക്കാനും സ്‌കൂളുകളില്‍ പ്രത്യേക ബെല്ലടിക്കും. കേരളത്തിലെ പല സ്‌കൂളുകളിലും വാട്ടര്‍ ബെല്‍ അടിച്ച് തുടങ്ങി.

news18-malayalam
Updated: November 15, 2019, 9:26 PM IST
വെള്ളം കുടിക്കാതെ പഠിക്കേണ്ട; 'വാട്ടർ ബെൽ' മുഴക്കി സംസ്ഥാനത്തെ സ്കൂളുകൾ
News18
  • Share this:
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ വെള്ളം കുടിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് 'വാട്ടര്‍ ബെല്‍' എന്ന ആശയം. കൃത്യമായ ഇടവേളകളില്‍ തിളപ്പിച്ചാറ്റിയ ശുദ്ധജലം കുടിച്ചാല്‍ ഏത് രോഗവും ഒരു പരിധി വരെ ഒഴിവാക്കാം. 'വെള്ളം കുടിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ' എന്ന മുദ്രാവാക്യമാണ് വാട്ടര്‍ ബെല്ലിലൂടെ സംസ്ഥാനത്തെ പല സ്‌കൂളുകളിലും മുഴങ്ങി തുടങ്ങിയത്.

തിരുവനന്തപുരം, പാലക്കാട് , കണ്ണൂര്‍, കാസര്‍കോട്  ജില്ലകളിലെ പല സ്‌കൂളുകളും വാട്ടര്‍ ബെല്‍ യാഥാര്‍ഥ്യമാക്കി. രാവിലെ 11.45 നുെ ഉച്ചക്ക് ശേഷം 2.45 നുമാണ് വാട്ടര്‍ ബെല്‍. ഈ സമയം തിളപ്പിച്ചാറ്റിയ വെള്ളം വിദ്യാര്‍ഥികള്‍ കുടിക്കണം. . വെള്ളം സ്‌കൂള്‍ അധികൃതര്‍ ലഭ്യമാക്കും.

പി ടി എ യുടെ നേതൃത്വത്തിലാണ് വാട്ടര്‍ ബെല്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്നത്. അതേസമയം പൊതുവിദ്യാഭ്യാസ വകുപ്പ് വാട്ടര്‍ ബെല്‍ നടപ്പാക്കണെന്ന ഉത്തരവൊന്നും ഇറക്കിയിട്ടില്. വാട്ടര്‍ ബെല്‍ നിര്‍ബന്ധമാക്കില്ല. പക്ഷേ വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കാനുളള ബെല്ലിന് വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ പ്രോത്സാഹനവുമുണ്ട്.

നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലും നെടുമങ്ങാട് യു പി എസിലുമാണ് ഏറ്റവും ഒടുവിലായി വാട്ടര്‍ ബെല്‍ യാഥാര്‍ഥ്യമായത്. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ സ്‌കൂളുകളിലും 'വാട്ടര്‍ ബെല്‍' അടിച്ച് തുടങ്ങിയിട്ടുണ്ട്.

Also Read അധ്യാപകർ അതെല്ലാം മറന്നേക്കൂ; ഇനി കുട്ടികൾക്ക് ചൂരൽക്കഷായമില്ല

First published: November 15, 2019, 9:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading