• HOME
  • »
  • NEWS
  • »
  • life
  • »
  • Hair Removal | വാക്സിങ്ങോ ഷേവിങ്ങോ? നിങ്ങൾക്ക് അനുയോജ്യമായത് എങ്ങനെ കണ്ടെത്താം?

Hair Removal | വാക്സിങ്ങോ ഷേവിങ്ങോ? നിങ്ങൾക്ക് അനുയോജ്യമായത് എങ്ങനെ കണ്ടെത്താം?

ഷേവിങിന്റെയും വാക്സിങ്ങിന്റെയും ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച് ഡെർമറ്റോളജിസ്റ്റായ സാറാ യംഗ് പങ്കിടുന്ന വിവരങ്ങൾ ആണ് ചുവടെ നൽകുന്നത്

  • Last Updated :
  • Share this:
    ശരീരത്തിലെ അനാവശ്യ രോമവളർച്ച പലരെയും വിഷമിക്കുന്ന ഒരു പ്രശ്നമാണ്. ഇത് ഒഴിവാക്കാൻ നിലവിൽ നിരവധി മാർ​ഗങ്ങൾ ഉണ്ട്. എന്നാൽ, ഇതിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ആശയ കുഴപ്പം പലരിലും ഉണ്ടാകാറുണ്ട്. രോമം നീക്കം ചെയ്യാനായി (hair removal) കൂടുതൽ പേരും ഇപ്പോൾ ആശ്രയിക്കുന്ന രണ്ട് പ്രധാന മാർഗങ്ങൾ ഷേവിങ്ങും (shaving) വാക്സിങ്ങും (waxing) ആണ്. ഷേവിങ് ആണോ വാക്സിങ് ആണോ നിങ്ങൾക്ക് നല്ലത്? ഇതിനുള്ള ഉത്തരം ലഭിക്കുന്നതിന് നിങ്ങൾ ആദ്യം ഷേവിങിന്റെയും വാക്സിങിന്റെയും ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിയണം. അതല്ലെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ മാർ​ഗം തിരഞ്ഞെടുക്കാൻ കഴിയാതെ പോകും.

    ചില ആളുകൾ ഷേവിങ് ആയിരിക്കും കൂടുതൽ സൗകര്യപ്രദമായി കാണുന്നത്, കാരണം ഇത് വേദനയില്ലാത്തതും എളുപ്പവുമാണ്. മാത്രമല്ല ചെലവും കുറവായിരിക്കും. എന്നാൽ, മറ്റു ചിലരെ സംബന്ധിച്ച് വാക്സിങ്ങിനോടായിരിക്കും പ്രിയം കാരണം വേരുകളിൽ നിന്ന് രോമം നീക്കം ചെയ്യാൻ വാക്സിങ് സഹായിക്കും. ഇതിൽ ഏത് രീതിയാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് തീരുമാനിക്കുന്നതിന് മുമ്പായി രോമം നീക്കം ചെയ്യുന്നതിനുള്ള ഈ രണ്ട് ജനപ്രിയ രീതികളുടെയും ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാം. ഷേവിങിന്റെയും വാക്സിങ്ങിന്റെയും ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച് ഡെർമറ്റോളജിസ്റ്റായ സാറാ യംഗ് പങ്കിടുന്ന വിവരങ്ങൾ ആണ് ചുവടെ നൽകുന്നത്.

    വാക്സിങിന്റെ ഗുണങ്ങൾ:

    1. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാൻ സഹായിക്കും
    2. ഷേവിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ വാക്സിങ്ങിന്റെ ഫലം കൂടുതൽ കാലത്തേക്ക് (3-4 ആഴ്ച) നീണ്ടു നിൽക്കും.
    3. പതിവായി വാക്സ് ചെയ്യുന്നതിലൂടെ, ചർമ്മം മിനുസമുള്ളതായി തീർന്നേക്കാം. മാത്രമല്ല ക്രമേണ, കനം കുറഞ്ഞ രോമം വളരാനും തുടങ്ങും

    ഷേവിങ്ങിന്റെ ഗുണങ്ങൾ:

    1. വാക്‌സിനെ അപേക്ഷിച്ച് റേസറുകൾക്കും ഷേവിങ് ക്രീമുകൾക്കും വില കുറവാണ് അതിനാൽ ചെലവു കുറഞ്ഞതും പ്രായോ​ഗികത കൂടുതലും ഉള്ള മാർ​ഗം ഷേവിങ് ആണ്.
    2. ഷേവ് ചെയ്യുമ്പോൾ വേരുകളിൽ നിന്ന് രോമം പിഴുതെടുക്കേണ്ടി വരുന്നില്ല. അതിനാൽ വാക്സിങ് പോലെ ഷേവിങ് വേദനാജനകമല്ല.
    3. ഷേവ് ചെയ്യുന്നതിന് സമയവും പരിശ്രമവും വളരെ കുറച്ച് മതിയാകും. അതിനാൽ ദിനചര്യയുടെ ഭാഗമായി ആർക്കും ഇത് വീട്ടിൽ എളുപ്പത്തിൽ ചെയ്യാം.

    വാക്സിങിന്റെ ദോഷങ്ങൾ:

    1. ചർമത്തിന് അകത്തേക്ക് വളരുന്ന മുടി, അസ്വസ്ഥത, ചുവപ്പ് നിറം, രോമകൂപങ്ങളിലെ തടിപ്പ്, ചർമ്മത്തിലെ സ്വസ്ഥത, ചൊറിച്ചിൽ എന്നിവയെല്ലാം വാക്സിങിനെ തുടർന്ന് അനുഭവപ്പെട്ടേക്കാം.

    2. വാക്‌സ് ചെയ്യുന്നതിന് രോമത്തിന്റെ നീളം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

    3. വാക്സ് ഉപയോഗിച്ച് മുഖത്തെ രോമങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ചർമ്മത്തിൽ പാടുകളും അണുബാധയും ഉണ്ടായേക്കാം.

    4. വാക്‌സിങ് വേദനാജനകമാണ്, ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ ചൂടുള്ള വാക്സ് കാരണം ചർമ്മത്തിന് പൊള്ളലേറ്റേക്കാം.

    Also Read- Exercise | പ്രമേഹരോഗികള്‍ വ്യായാമം ചെയ്യേണ്ടത് എങ്ങനെ? വിദഗ്ധരുടെ നിർദ്ദേശങ്ങൾ

    ഷേവിങിന്റെ ദോഷങ്ങൾ:

    1. മൂർച്ച കുറഞ്ഞ ബ്ലേഡുകൾ ചർമ്മത്തിൽ അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാകാൻ കാരണമായേക്കാം. ഇത് മൂലം ചർമ്മത്തിൽ മുറിവുകളും ഉണ്ടായേക്കാം.

    2. വാക്‌സിങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ ഷേവിങ്ങിന്റെ ഫലം വളരെ കുറച്ചു ദിവസങ്ങളെ (1-3 ദിവസം) നീണ്ടുനിൽക്കു.

    3. രോമം ഉള്ളിലേക്ക് വളരുന്നതിനും, രോമകൂപങ്ങളിൽ തടിപ്പ് ഉണ്ടാകുന്നതിനും കാരണമായേക്കാം. മാത്രമല്ല, റേസർ ഉപയോ​ഗിക്കുന്നതിനാൽ ചർമ്മത്തിൽ നീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ടേക്കാം.

    രോമം നീക്കം ചെയ്യുന്നതിനുള്ള ഈ രണ്ട് മാർ​​​ഗങ്ങൾക്കും ​ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇതിന്റെ പാർശ്വഫലങ്ങൾ ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. അവരുടെ ചർമ്മത്തിന്റെ സ്വഭാവത്തെയും ഉപയോ​ഗിക്കുന്ന രീതിയെയും ആശ്രയിച്ച് ഇത് വ്യത്യാസപ്പെടും.

    ഷേവിങ് ആണോ വാക്സിങ് ആണോ നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്ന് തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ ആദ്യം ഈ രണ്ട് മാർ​ഗങ്ങളും നിങ്ങൾ പരീക്ഷിച്ചു നോക്കുക, ശേഷം അനുയോജ്യം എന്ന് തോന്നുന്നത് തിരഞ്ഞെടുക്കുക.
    Published by:Rajesh V
    First published: