ഹൈഹീൽ പാദരക്ഷകൾ ഉപയോഗിക്കുന്നവർക്ക് സംഭവിക്കുന്നത്

ഹൈഹീൽ പാദരക്ഷകൾ ഉപയോഗിക്കുമ്പോൾ നെഞ്ച് മുന്നോട്ട് തള്ളും. അരക്കെട്ടും നട്ടെല്ലും നേരെയല്ലാതാകും. കാൽമുട്ടിന്മേൽ അമിത സമ്മർദ്ദം ചെലുത്തുകയും ചെയ്യും

News18 Malayalam | news18-malayalam
Updated: February 25, 2020, 4:44 PM IST
ഹൈഹീൽ പാദരക്ഷകൾ ഉപയോഗിക്കുന്നവർക്ക് സംഭവിക്കുന്നത്
high heel
  • Share this:
ഉയരം കൂട്ടാനും കൂടുതൽ ശ്രദ്ധ കിട്ടാനുമാണ് മിക്കവരും ഹൈഹീൽ പാദരക്ഷകൾ ഉപയോഗിക്കുന്നത്. എന്നാൽ പലർക്കും ഇത് സമ്മാനിക്കുന്നത് വേദനയും കഷ്ടപ്പാടുമായിരിക്കും.

"ഹൈ ഹീൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും സുഖസൗകര്യത്തിനും ദോഷകരമാണ്. ഇത്തരം പാദരക്ഷകൾ സ്ത്രീകൾ ഇടയ്ക്കിടെ ധരിക്കുന്നത് നല്ലതല്ല. ഫാഷനുവേണ്ടി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ പലപ്പോഴും വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കും. കൂടാതെ ഹൈഹീൽ പാദരക്ഷകൾക്ക് നിങ്ങളുടെ നട്ടെല്ല്, ഇടുപ്പ്, കാൽമുട്ടുകൾ, കണങ്കാലുകൾ എന്നിവയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം ”- ഗുർഗ്രാം മാക്സ് ഹോസ്പിറ്റലിലെ ഓർത്തോപെഡിക്സ് ആൻഡ് ജോയിന്റ് റീപ്ലേസ്‌മെന്റ് അസോസിയേറ്റ് ഡയറക്ടർ ഡോ. ജതീന്ദർ ബിർ സിംഗ് ജഗ്ഗി പറയുന്നു.

എപ്പോഴും ഹൈഹീൽ അല്ലാത്ത പാദരക്ഷകൾ ഉപയോഗിക്കുന്നതാണ് സ്ത്രീകൾക്ക് ഉത്തമമെന്ന് ഡോ. ജതീന്ദർ പറയുന്നു.

ഹൈഹീൽ പാദരക്ഷകൾ നിങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നു?

ഹൈഹീൽ ചെരുപ്പ് ഉപയോഗിക്കുന്നതുമൂലം ഇടുപ്പും നട്ടെല്ലും വളയുകയോ മുന്നോട്ട് വളയുകയോ ചെയ്യുന്നു. അതുവഴി ഓഫ്-കിലീറ്റർ ബാലൻസ് എന്ന പ്രശ്നം അനുഭവപ്പെടും. നട്ടെല്ലിലെ പേശികളെ ഇത് കടുത്ത സമ്മർദ്ദത്തിലാക്കും. അതുവഴി പേശികൾക്ക് ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും.

ഹൈഹീലിനെ അപേക്ഷിച്ച് പരന്ന പാദരക്ഷകൾ ഉപയോഗിക്കുമ്പോൾ നട്ടെല്ല് വളരെ നേരെയായിരിക്കും. കൂടാതെ കാലുകൾ ഒരേ ലെവലിൽനിൽക്കുന്നതിനാൽ പേശിക്ക് അയവും ശരീരഭാരത്തിന്‍റെ കാലിലേക്കുള്ള നില തുല്യവുമായിരിക്കും.

ഹൈഹീൽ പാദരക്ഷകൾ ഉപയോഗിക്കുമ്പോൾ നെഞ്ച് മുന്നോട്ട് തള്ളും. അരക്കെട്ടും നട്ടെല്ലും നേരെയല്ലാതാകും. കാൽമുട്ടിന്മേൽ അമിത സമ്മർദ്ദം ചെലുത്തുകയും ചെയ്യും. ഇതുവഴി കാൽവിരലുകളിൽ മർദ്ദം വർദ്ധിക്കാനിടയാകുന്നു.

ഹൈഹീൽ പാദരക്ഷകൾ തുടർച്ചയായി ഉപയോഗിക്കുന്നതുമൂലം ഉണ്ടാകാവുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ഇവയാണ്: നടുവേദന, സന്ധിവാതം, അങ്കൈലോസിംഗ് സ്പോണ്ടിലൈറ്റിസ്, കണങ്കാലിന് ഉളുക്ക്, രക്തക്കുഴലുകൾ, കാൽമുട്ട് എന്നിവയ്ക്ക് വേദന.

കൊറോണ വൈറസ്: ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ അഞ്ച് പേരിലേക്ക് രോഗം പരത്തി യുവതി; പുതിയ വെല്ലുവിളിയെന്ന് ആശങ്ക

എന്താണ് പരിഹാരങ്ങൾ?

ഹൈഹീൽ പാദരക്ഷകൾ ഉപയോഗിക്കുന്നതുമൂലം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ കുറയക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

- ഹൈഹീൽ പാദരക്ഷകൾ ധരിക്കുന്നത് ഒഴിവാക്കുക.

- ഹൈഹീൽ പാദരക്ഷകൾ ധരിക്കുകയാണെങ്കിൽ, അതിനുമുമ്പും ശേഷവും കാലിലെ പേശികൾ വലിച്ചുനീട്ടുക.

- സാധ്യമാകുമ്പോഴെല്ലാം ഹൈഹീൽ പാദരക്ഷകൾ ഊരിയിടുക. അങ്ങനെ കാൽ പേശികൾക്ക് വിശ്രമം ലഭിക്കും.

- ഹൈഹീൽ പാദരക്ഷകൾ വാങ്ങുമ്പോൾ പരമാവധി ഉയരം കുറഞ്ഞത് തെരഞ്ഞെടുക്കുക.
First published: February 25, 2020, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading