നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Weight Loss | ശരീരഭാരമാണോ പ്രശ്നം? ഈ ശീലങ്ങൾ മാറ്റിയാൽ അമിതഭാരം വേ​ഗത്തിൽ കുറയ്ക്കാം

    Weight Loss | ശരീരഭാരമാണോ പ്രശ്നം? ഈ ശീലങ്ങൾ മാറ്റിയാൽ അമിതഭാരം വേ​ഗത്തിൽ കുറയ്ക്കാം

    വ്യായാമത്തിനും ഡയറ്റിനും (diet) പുറമെ, ശരീരഭാരം കുറയ്ക്കുന്നതില്‍ നിങ്ങളുടെ ദിനചര്യയും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

    weight-loss

    weight-loss

    • Share this:
      ശരീരഭാരം കുറയ്ക്കാനായി (weight loss) നിരവധി മാര്‍ഗങ്ങളും ടിപ്പുകളും ഇന്റര്‍നെറ്റില്‍ വ്യാപകമാണ്. എന്നാൽ അവയെല്ലാം എല്ലാവരിലും എല്ലായ്‌പ്പോഴും പ്രായോഗികമാകണമെന്നില്ല. എന്നാല്‍ ആരോഗ്യകരമായ ആഹാരവും പതിവ് വ്യായാമവും (exercise) പിന്തുടരുന്നില്ലെങ്കില്‍ ഒന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ല. കഠിനമായ വ്യായാമത്തിനും ഡയറ്റിനും (diet) പുറമെ, ശരീരഭാരം കുറയ്ക്കുന്നതില്‍ നിങ്ങളുടെ ദിനചര്യയും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ചില ജീവിതശൈലികള്‍ (lifestyles) പിന്തുടരുന്നത് ഭാരം കുറയ്ക്കൽ എളുപ്പത്തിലാക്കും. ആയുര്‍വേദ വിദഗ്ധ ഡോ.ദിക്ഷ ഭാവ്‌സര്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ശരീരഭാരം കുറയ്ക്കാന്‍ ചില ബദല്‍ മാര്‍ഗങ്ങളാണ് അവര്‍ നിര്‍ദേശിക്കുന്നത്.

      പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര

      വെളുത്ത പഞ്ചസാരയിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നതാണ് നല്ലത്.

      തണുത്ത വെള്ളത്തിന് പകരം ചൂടുവെള്ളം ഉപയോഗിക്കുക

      ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനത്തെ എളുപ്പമാക്കാനും മികച്ചതാക്കാനും സഹായിക്കുമെന്ന് മുതിര്‍ന്നവർ പറഞ്ഞ് നാം പലപ്പോഴും കേട്ടിട്ടുണ്ട്. ചൂടുവെള്ളം മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു. മാത്രമല്ല, തണുത്ത വെള്ളത്തെ അപേക്ഷിച്ച് ദഹനത്തിനും സഹായിക്കും.

      5000 സ്റ്റെപ്പുകള്‍ വരെ നടക്കുക

      നിങ്ങളുടെ ശരീരം കൃത്യമായി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം എപ്പോഴും ആക്ടീവ് ആകുക എന്നതാണ്. പ്രതിദിനം 5,000-10,000 ചുവടുകള്‍ നടക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

      പഴങ്ങള്‍ കഴിക്കുക

      ഫ്രൂട്ട് ജ്യൂസുകള്‍ ദ്രാവക രൂപത്തില്‍ ആയതിനാല്‍ അവയില്‍ ഫൈബര്‍ കുറവാണ്. എന്നാൽ പഴങ്ങൾ ജ്യൂസ് ആക്കാതെ കഴിക്കുമ്പോൾ ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.

      ഉച്ചഭക്ഷണം ഒഴിവാക്കരുത്

      ഉച്ചഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. 10 മുതല്‍ 2 വരെയുള്ള സമയങ്ങളിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ടത്. മിതമായി ഭക്ഷണം കഴിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ദിവസം ഒരു നേരത്തെ ഭക്ഷണവും നിങ്ങള്‍ ഒഴിവാക്കരുത്.



      രാത്രി ഭക്ഷണം ലഘുവായി കഴിക്കണം

      സൂര്യാസ്തമയത്തിനു ശേഷം മെറ്റബോളിസം കുറയുന്നു, അതിനാല്‍ രാത്രി ഭക്ഷണം ലഘുവായും രാത്രി 8 മണിക്ക് മുമ്പായി കഴിക്കേണ്ടതുമാണ്.

      കൃത്യമായ ഉറക്കം

      നിങ്ങള്‍ ഉറങ്ങുമ്പോള്‍ കരള്‍ വിഷാംശം ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ശരീരഭാരം കുറയ്ക്കുന്നത് വൈകിപ്പിക്കും. വേഗത്തില്‍ ശരീരഭാരം കുറയണമെങ്കില്‍ രാത്രി 10 മണിക്ക് മുമ്പ് ഉറങ്ങണം.

      ദൈനംദിന വ്യായാമം

      ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം വളരെ പ്രധാനമാണ്. ജിമ്മില്‍ പോകണമെന്നത് നിര്‍ബന്ധമില്ല. നിങ്ങള്‍ക്ക് അനുയോജ്യമായ മറ്റ് വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുക- നടത്തം, യോഗ, ജോഗിംങ്, സൈക്ലിംഗ്, ജിം അല്ലെങ്കില്‍ നീന്തല്‍.

      ഈ ജീവിതശൈലി മാറ്റങ്ങള്‍ ഒരു നിശ്ചിത കാലയളവിനുള്ളിൽ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ആയുര്‍വേദ വിദഗ്ധ പോസ്റ്റില്‍ പറയുന്നു.
      Published by:Sarath Mohanan
      First published:
      )}