നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Weigh Loss Myths | ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള 5 മിഥ്യാധാരണകൾ

  Weigh Loss Myths | ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള 5 മിഥ്യാധാരണകൾ

  നിങ്ങള്‍ ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയാണെങ്കില്‍, ഇത് സംബന്ധിച്ച് പ്രചാരത്തിലുള്ള മിഥ്യാധാരണകളും വസ്തുതകളും വേർതിരിച്ച് അറിയേണ്ടത് പ്രധാനമാണ്.

  weight-loss

  weight-loss

  • Share this:
   ശരീരഭാരം ഇന്ന് കൂടുതല്‍ ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ്. ഭാരം കുറയ്ക്കാന്‍ (Weight Loss) ശ്രമിക്കുന്നവര്‍ക്ക് മനസ്സിലാകും അത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. ഭാരം കുറയ്ക്കുന്നതിനായി ഇഷ്ടഭക്ഷണങ്ങള്‍ (Favourite food) ഉപേക്ഷിക്കേണ്ടി വരുന്നതും തുടർച്ചയായി വ്യായാമത്തിൽ (Exercise) ഏർപ്പെടേണ്ടി വരുന്നതും മാനസികമായും ശാരീരികമായും പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കണമെങ്കിൽ അതിന് തുടര്‍ച്ചയായ പ്രയത്‌നവും വളരെയധികം ക്ഷമയും ആവശ്യമാണ്. അതിനാല്‍, നിങ്ങള്‍ ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയാണെങ്കില്‍, ഇത് സംബന്ധിച്ച് പ്രചാരത്തിലുള്ള മിഥ്യാധാരണകളും വസ്തുതകളും വേർതിരിച്ച് അറിയേണ്ടത് പ്രധാനമാണ്. അത്തരം ചില മിഥ്യാധാരണകൾ എന്തൊക്കെയാണെന്ന്നോക്കാം.

   1. നിങ്ങൾക്ക്പ്രിയപ്പെട്ട എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കണം
   "എല്ലാ കാര്‍ബോഹൈഡ്രേറ്റുകളും ഉപേക്ഷിക്കാന്‍ അവര്‍ ഉപദേശിക്കുന്നു. വറുത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കരുതെന്നും കൊഴുപ്പുകള്‍ അനാരോഗ്യകരമാണെന്നും അവര്‍ പറയുന്നു" എന്നൊക്കെ പലരും പറഞ്ഞു കേൾക്കാറുണ്ട്. ജീവിക്കുന്നതിൽ തന്നെ എന്താണർത്ഥം എന്ന് തിരികെ ചോദിക്കാൻ പ്രേരിപ്പിക്കുന്ന ചില ഉപദേശങ്ങൾ ആണിവ. നിങ്ങൾക്ക് പ്രിയപ്പെട്ടതും, ഉയർന്ന കലോറി ഉള്ളതുമായ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കുന്ന യാത്രയ്ക്കിടയിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് തെറ്റില്ല. എന്നാൽ അവ മിതമായ അളവില്‍ പരിമിതപ്പെടുത്തിക്കൊണ്ട് നിയന്ത്രണം പാലിക്കണം. നിങ്ങള്‍ കഴിക്കുന്ന കലോറിയെ അടിസ്ഥാനമാക്കിയാണ് ശരീരഭാരം കൂടുന്നതും കുറയുന്നതും. അതിനാൽ കഴിക്കുന്ന കലോറിയുടെ അളവ് കൃത്യമായി ട്രാക്ക് ചെയ്യുന്നത് സഹായകമാകും.

   2. പെട്ടെന്ന് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത് ഫലപ്രദമാണ്
   ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണരീതി ക്രമീകരിച്ചാല്‍ മതിയാകും എന്ന ധാരണയും നമുക്കിടയിലുണ്ട്. ജ്യൂസ് പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളിലേക്ക് മാത്രമായി ചിലപ്പോള്‍ നമ്മള്‍ ഒതുങ്ങിപ്പോകാറുമുണ്ട്. ഇത്തരം ഡയറ്റുകള്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചേക്കും. എന്നാൽ, കലോറിയില്‍ വളരെയധികം കുറവുണ്ടാകുന്നതും എല്ലാത്തരം ഭക്ഷണങ്ങളെയും ഒഴിവാക്കുന്നതും ചില പ്രത്യേക ഭക്ഷണങ്ങൾ മാത്രം കഴിക്കുകയും ചെയ്യുന്നത്ആരോഗ്യത്തിന് ദോഷകരമാണ്.

   3. കഠിനമായ പരിശീലനത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയൂ
   കഠിനമായ പരിശ്രമം എന്നുകേട്ടാല്‍ ജിമ്മില്‍ പോയി ശരീരഭാരം കുറയ്ക്കുന്നതിനെ കുറിച്ചാണ് എല്ലാവരും ചിന്തിക്കുക. അമിതായ വര്‍ക്ക്ഔട്ടുകളും വിയര്‍പ്പും ശ്വാസം മുട്ടലും എല്ലാം ചേര്‍ന്നതാണ് ഇത്. എന്നാല്‍ വ്യായാമത്തിന് ശേഷം ചിലർക്ക് പേശികളില്‍ അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. പക്ഷേ, തീവ്രത കുറഞ്ഞ വര്‍ക്ക്ഔട്ടുകളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്നതാണ് വസ്തുത. സ്‌ട്രെസ് ഹോര്‍മോണുകളാണ് നിങ്ങളുടെ ശരീരഭാരം കൂടാനുംവിശപ്പ് കൂടുതല്‍ അനുഭവപ്പെടുന്നതിനും കാരണം. അതുകൊണ്ടുതന്നെ യോഗയും വൈകുന്നേരങ്ങളിലെ നടത്തവും ഒരു പരിധി വരെ ഭാരം കുറയ്ക്കാന്‍ സഹായകരമാണ്.

   4. നിങ്ങളുടെ നഷ്ടപ്പെട്ട ഭാരമെല്ലാം വീണ്ടും തിരികെ വരും
   ചില ആളുകള്‍ക്ക് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ എളുപ്പമാണെങ്കിലും ശരീരഭാരം കുറയ്ക്കുന്നതിന് ശേഷം നമ്മൾ പുലർത്തുന്ന സ്ഥിരതയാണ് കുറഞ്ഞ ഭാരം നിലനിർത്താൻ യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നത്. പട്ടിണി കിടന്നുള്ള ശരീരഭാരം കുറച്ചതെങ്കിൽ ഈ വിശ്വാസം തികച്ചും തെറ്റാണ്.

   5. ചില പ്രത്യേക ഭാഗങ്ങളിലെ ശരീരഭാരം മാത്രം കുറയ്ക്കാൻ ലക്ഷ്യം വെയ്ക്കാം
   നിങ്ങളുടെ ഇടുപ്പിലോ തുടയിലെയോ ശരീരഭാരം മാത്രം കുറയ്ക്കണമെന്ന് ഒരിക്കലും ലക്ഷ്യം വെയ്ക്കരുത്. അത് പ്രായോഗികമല്ല. നിങ്ങളുടെ ഭക്ഷണക്രമത്തിലും വ്യായാമ മുറയിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മൊത്തത്തില്‍ ശരീരഭാരം കുറയ്ക്കാനാകുമെങ്കിലും, പ്രത്യേക ഭാഗങ്ങളിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രയാസകരമാണ്. നേരെമറിച്ച്, വ്യായാമം പേശികളെ ടോണ്‍ ചെയ്യുകയും ആ ശരീരഭാഗങ്ങള്‍ മെലിഞ്ഞതായി തോന്നുകയും ചെയ്യും.
   Published by:Anuraj GR
   First published:
   )}