നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • 'വര്‍ക്ക് ഫ്രം ഹോം വിവാഹജീവിതം ഇല്ലാതാക്കും'; വൈറലായി ഭാര്യയുടെ കത്ത്

    'വര്‍ക്ക് ഫ്രം ഹോം വിവാഹജീവിതം ഇല്ലാതാക്കും'; വൈറലായി ഭാര്യയുടെ കത്ത്

    ഭര്‍ത്താവിന്റെ 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം പിന്‍വലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന ഒരു ഭാര്യയുടെ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

    • Share this:
      വ്യവസായ പ്രമുഖനായ ഹര്‍ഷ് ഗോയങ്ക ഇപ്പോള്‍ ട്വിറ്ററില്‍ വീണ്ടും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് തന്റെ ജീവനക്കാരനായ ഒരാളുടെ ഭാര്യ തനിക്കെഴുതിയ ഹൃദയംഗമമായ ഒരു കത്ത് പങ്കുവെച്ചുകൊണ്ടാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഒരു വിധം സ്ഥാപനങ്ങളൊക്കെ ജോലി, വീടുകളില്‍ നിന്നാക്കിയിരുന്നെന്ന് മാത്രമല്ല വര്‍ക്ക് ഫ്രം ഹോം ഇപ്പോള്‍ നാമെല്ലാവരും സ്ഥിരമായി കേള്‍ക്കുന്ന ഒരു വാക്ക് കൂടിയാണ്.

      ഇവിടുത്തേയും പ്രശ്‌നം അത് തന്നെ, വര്‍ക്ക് ഫ്രം ഹോം. ഭര്‍ത്താവിന്റെ 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം പിന്‍വലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന ഒരു ഭാര്യയുടെ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

      'എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല' എന്ന ക്യാപ്ഷനോടെ, ഒരു യുവതി ഭര്‍ത്താവിന്റെ ബോസിനയച്ച കത്ത് ബിസിനസുകാരനായ ഹര്‍ഷ് ഗോയങ്കയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

      ഞാന്‍ താങ്കളുടെ ജീവനക്കാരനായ മനോജിന്റെ ഭാര്യയാണ് എന്നു പറഞ്ഞു കൊണ്ടാണ് കത്ത് തുടങ്ങുന്നത്. രണ്ട് തവണ വാക്‌സിന്‍ എടുത്ത തന്റെ ഭര്‍ത്താവിനെ ഇനി മുതല്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോളുകളെല്ലാം അദ്ദേഹം പാലിക്കുമെന്നുമാണ് കത്തില്‍ ആദ്യം പറയുന്നത്.



      ഈ 'വര്‍ക്ക് ഫ്രം ഹോം' ഇങ്ങനെ തുടരുകയാണെങ്കില്‍ തങ്ങളുടെ വിവാഹബന്ധം നീണ്ടുനില്‍ക്കില്ലയെന്ന പറയുന്ന യുവതി അതിനുള്ള കാരണവും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഭര്‍ത്താവ് ഒരു ദിവസം പത്ത് തവണ ചായ കുടിക്കും, പല മുറികളിലായി ഇരുന്ന് അവയെല്ലാം വൃത്തികേടാക്കും, എപ്പോഴും ഭക്ഷണം ചോദിക്കുകയും ജോലിക്കിടെ ഭര്‍ത്താവ് കിടന്നുറങ്ങാറുമുണ്ട്‌ എന്നാണ് കാരണങ്ങള്‍.

      രണ്ട് കുട്ടികളെ തനിക്ക് ശ്രദ്ധിക്കാനുണ്ടെന്നും തന്റെ സുബോധം തിരിച്ചു കിട്ടാന്‍ താങ്കളുടെ പിന്തുണ തേടുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

      നിരവധി പേര്‍ പങ്കുവച്ച കത്ത് എതായാലും സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുകയാണ്. ഇതേ സാഹചര്യമാണ് തങ്ങള്‍ക്കുമെന്നുള്ള കസകരമായ പ്രതികരണങ്ങളും പോസ്റ്റിനടിയില്‍ വരുന്നുണ്ട.
      Published by:Karthika M
      First published:
      )}