• HOME
  • »
  • NEWS
  • »
  • life
  • »
  • Bath Bombs | എന്താണ് ബാത്ത് ബോംബ്? നിങ്ങളുടെ ത്വക്കിന് ഇത് ​ഗുണം ചെയ്യുമോ?

Bath Bombs | എന്താണ് ബാത്ത് ബോംബ്? നിങ്ങളുടെ ത്വക്കിന് ഇത് ​ഗുണം ചെയ്യുമോ?

ബാത്ത് ബോംബുകൾ ചേർക്കുമ്പോൾ കുളിക്കുന്ന വെള്ളത്തിന് മികച്ച സുഗന്ധം അനുഭവപ്പെടുന്നു

  • Last Updated :
  • Share this:
    ബാത്ത് ബോംബുകൾ (Bath Bombs) - ഈ പേര് കേട്ടവരും കേൾക്കാത്തവരും ഉണ്ടാകും. ബാത്ത് ബോബുകൾ എന്നത് ചർമ്മ സംരക്ഷണ ഉൽപന്നങ്ങളാണ്. ബാത്ത് ടബ്ബിലെ മഴവില്ലഴകുള്ള വെള്ളത്തിൽ, മെഴുകുതിരി കത്തിച്ച പശ്ചാത്തലത്തിൽ ഉള്ള ബാത്ത് ടബുകളിൽ ഇവയുടെ ഫോട്ടോകൾ നിങ്ങൾ തീർച്ചയായും കണ്ടിട്ടുണ്ടാകും. എന്നാൽ എന്താണ് ബാത്ത് ബോംബുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്? ബാത്ത് ബോംബുകളിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാമാണ്? അവയുടെ ​ഗുണങ്ങൾ എന്തെല്ലാമാണ് എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ബാത്ത് ബോംബുകളെക്കുറിച്ച് വിശദമായി അറിയാം.

    സോഡിയം ബൈകാർബണേറ്റും (sodium bicarbonate) സിട്രിക് ആസിഡും (citric acid) ഉപയോഗിച്ചാണ് ബാത്ത് ബോംബുകൾ നിർമ്മിച്ചിരിക്കുന്നത്. ഇവ വെള്ളത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നു, അതുകൊണ്ടാണ് ബാത്ത് ബോംബുകൾ ഉപയോഗിക്കുമ്പോൾ വെള്ളത്തിൽ ഇത്രയധികം പത കാണപ്പെടുന്നത്. ഈ രണ്ട് പ്രധാന ഘടകങ്ങൾ ചർമ്മത്തെ ആരോഗ്യകരവും ചെറുപ്പവും ഉള്ളതാക്കി മാറ്റുന്നു.

    അവ ശരീരത്തെ ശുദ്ധീകരിക്കുകയും ദുർഗന്ധം അകറ്റുകയും രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. സോഡിയം ബൈകാർബണേറ്റിനും സിട്രിക് ആസിഡിനും പുറമേ ഉപ്പ്, കൃത്രിമ കളറുകൾ, ഓയിലുകൾ, പൂവിതളുകളും ​ഗ്ലിറ്ററുകളും പോലുള്ള മറ്റ് സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയെല്ലാം ചില ബാത്ത് ബോംബുകളിൽ ഉപയോ​ഗിക്കാറുണ്ട്.

     Also Read- തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം സ്വന്തമാക്കാം; വേനൽക്കാലത്ത് ഈ 5 പാനീയങ്ങള്‍ ശീലമാക്കൂ

    നിങ്ങൾ കുളിക്കുന്ന വെള്ളത്തിൽ ഒരു ബാത്ത് ബോംബ് ചേർക്കുന്നത് എണ്ണകളോ ലവണങ്ങളോ ഉപയോ​ഗിച്ചു കുളിക്കുന്നതിന് സമാനമാണ്. ഇതിലെ ഘടകങ്ങൾ പോഷകഗുണമുള്ളതും ശരീരത്തിൽ ഈർപ്പം നിലനിർത്തുന്നതുമാണ്. ബാത്ത് ബോംബുകൾ ചേർക്കുമ്പോൾ കുളിക്കുന്ന വെള്ളത്തിന് മികച്ച സുഗന്ധം അനുഭവപ്പെടുന്നു. എന്നാൽ ബാത്ത് ബോംബുകളിൽ കൃത്രിമ സുഗന്ധങ്ങളും നിറങ്ങളും പോലുള്ള മറ്റ് രാസവസ്തുക്കൾ ഉണ്ടെങ്കിൽ അത് ചർമ്മം വരണ്ടതാക്കും. ബാത്ത് ബോംബിന്റെ പത മാറിക്കഴിഞ്ഞാൽ ​ഗ്ലിറ്ററും ഇതുപോലുള്ള മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളും നിങ്ങളുടെ ശരീരത്തിന് ദോഷകരമായേക്കാം.

    ബാത്ത് ബോംബുകളുടെ സുഗന്ധം ഒരാളുടെ മൂഡ് മെച്ചപ്പെടുത്തുന്നതായും പഠനങ്ങൾ പറയുന്നു. ഇതിലെ സുഗന്ധത്തെ ആശ്രയിച്ച്, നിങ്ങളുടെ മാനസികാവസ്ഥ മാറുകയും നിങ്ങൾക്ക് ഉൻമേഷം അനുഭവപ്പെടുകയും ചെയ്യാം. അരോമാതെറാപ്പി ചെയ്യാൻ ബാത്ത് ബോംബ് ഒരു മികച്ച ഓപ്ഷനാണ്. നന്നായി ഉറങ്ങാനും വിശ്രമിക്കാനും ഇത് നിങ്ങളെ സഹായിക്കും.

    ബാത്ത് ബോംബുകൾ വീട്ടിൽ നിർമിക്കാം, എങ്ങനെ?

    50 ഗ്രാം സോഡിയം ബൈകാർബണേറ്റ്, 12 ഗ്രാം കോൺ സ്റ്റാർച്ച്, 2 നുള്ള് റോക്ക് ഉപ്പ്, 2 ടീസ്പൂൺ റോസ് വാട്ടർ, 1 ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ (നിങ്ങളുടെ ഇഷ്ടാനുസരണം), അരോമാറ്റിക് ഓയിൽ, 5 ഗ്രാം സിട്രിക് ആസിഡ് എന്നിവ മിക്സ് ചെയ്യുക. നിങ്ങളുടെ പ്രിയപ്പെട്ട പൂക്കളിൽ നിന്ന് കുറച്ച് ഇതളുകൾ പറിച്ച് അവയും ഇവയ്ക്കൊപ്പം മിക്സ് ചെയ്യുക. അതിനു ശേഷം കുറച്ച് വെള്ളം ഒഴിച്ച് ഒരു അച്ചിൽ വയ്ക്കുക. 3-4 മണിക്കൂർ ഉണങ്ങിയ ശേഷം ഇത് പുറത്തെടുക്കുക.
    Published by:Arun krishna
    First published: