HOME /NEWS /Life / വൈഫ് സ്വാപ്പിങ് കേരളത്തിൽ പുതിയ കാര്യമോ? എന്താണ് ഇണയെ വെച്ചുമാറൽ?

വൈഫ് സ്വാപ്പിങ് കേരളത്തിൽ പുതിയ കാര്യമോ? എന്താണ് ഇണയെ വെച്ചുമാറൽ?

wife_swapping

wife_swapping

ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറിയ വാർത്ത അൽപ്പം ഞെട്ടലോടെയും കൌതുകത്തോടെയുമാണ് മലയാളികൾ അറിഞ്ഞത്. വൈഫ് സ്വാപ്പിങ് അഥവാ കീ എക്സ്ചേഞ്ച് എന്നറിയപ്പെടുന്ന ഏർപ്പാടാണിത്. മുംബൈ, ബംഗളുരു പോലെയുള്ള ഇന്ത്യൻ മെട്രോ നഗരങ്ങളിൽ വൈഫ് സ്വാപ്പിങ് വ്യാപകമാണ്. എന്താണ് വൈഫ് സ്വാപ്പിങ് എന്ന് നോക്കാം...

കൂടുതൽ വായിക്കുക ...
  • News18
  • 1-MIN READ
  • Last Updated :
  • Share this:

    എന്താണ് വൈഫ് സ്വാപ്പിങ്?

    മെട്രോ നഗരങ്ങളിലെ വൻകിട ക്ലബുകളിലും ഇന്ത്യൻ നേവി റിക്രിയേഷൻ ക്ലബുകളിലും വൈഫ് സ്വാപ്പിങ് പുതുമയുള്ള കാര്യമല്ല. ക്ലബുകളിലെ നിശാപാർട്ടിക്ക് ഭാര്യാസമേതമെത്തുന്നവർ കാറിന്‍റെ കീ കൂട്ടിയിട്ടശേഷം അതിൽനിന്ന് ഒരാൾ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണം. ഇവർ കുറച്ചുദിവസങ്ങൾ ഒരുമിച്ച് താമസിക്കും. എല്ലാത്തരത്തിലുള്ള ബന്ധവും ഇവർക്ക് പുലർത്താനാകും. ഇതുപോലെ ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന രീതിയാണ് വൈഫ് സ്വാപ്പിങ്. വാട്ട്സആപ്പ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ച് വൈഫ് സ്വാപ്പിങ് നടത്തിവരുന്ന സംഘങ്ങളുണ്ട്. ഇത്തരം ഷെയർ ചാറ്റുകളിലൂടെ പരിചയപ്പെടുന്നവർ ഒരു പാർട്ടി നടത്തി നേരിൽ കാണുകയും നല്ലതുപോലെ പരിചയപ്പെടുകയും ചെയ്യും. അതിനുശേഷം ലൈംഗികരോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കും. തുടർന്നാണ് പങ്കാളികളെ വെച്ചുമാറുന്നത്. പൂർണമായും ലൈംഗികതയിൽ അധിഷ്ഠിതമായാണ് ഇത് നടക്കുന്നത്.

    ചില സംഭവങ്ങൾ?

    വൈഫ് സ്വാപ്പിങ് പലപ്പോഴും വിവാദവും കേസും വാർത്തയുമൊക്കെയായി മാറിയിട്ടുണ്ട്. അതിന്‍റെ ഒടുവിലത്തെ സംഭവമാണ് കായംകുളത്തേത്. 2013ൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തിൽ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേൽ ഉദ്യോഗസ്ഥർക്ക് തന്നെ ഭർത്താവ് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്‍റ് കേണലിന്‍റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടായിരുന്നു. ഇവരുടെ പരാതി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയും പത്തുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. സിബിഐ അന്വേഷണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തു. 2011ൽ ബംഗളുരുവിൽ നടന്ന വൈഫ് സ്വാപ്പിങ് പുറംലോകം അറിഞ്ഞത് മലയാളിയായ യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ്. തവനൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ബംഗളൂരു എച്ച്.എം ഫാം റോഡിലെ ദസറഹള്ളി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു.

    ഷെയർ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി;ഒരു യുവതി എതിർത്തു; നാലു യുവാക്കൾ പിടിയിൽ

    സ്വിങിങ് എന്നും അറിയപ്പെടുന്നു

    വൈഫ് സ്വാപ്പിങ് സ്വിങിങ് എന്നും അറിയപ്പെടുന്നു. ലൈംഗികതയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതിനാണ് സ്വിങിങ് എന്ന് ഇതിനെ വിളിക്കുന്നത്. ഇതിലൂടെ ലൈംഗിക സമത്വം ഉറപ്പാക്കാനാകുമെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദം. പങ്കാളികളുടെ പരസ്പര സമ്മതത്തോടെയുള്ള വെച്ചുമാറലാണ് സ്വാപ്പിങും സ്വിങ്ങുങ്ങുമൊക്കെ. എന്നാൽ നിർബന്ധിച്ചുള്ള സ്വിങിങ്ങ് ലൈംഗിക അതിക്രമത്തിന്‍റെ പരിധിയിൽ വരുകയും അത് കേസായി മാറുകയും ചെയ്യും.

    വൈഫ് സ്വാപ്പിങിന്‍റെ ചരിത്രം

    പതിനാറാം നൂറ്റാണ്ടിൽ ജോൺ ഡീയും എഡ്വേർഡ് കെല്ലിയുമാണ് ആദ്യമായി ഇത്തരത്തിൽ പങ്കാളികളെ പരസ്പരം വെച്ചുമാറിയത്. പ്രത്യേക ഉടമ്പടി എഴുതിയായിരുന്നു ഈ വെച്ചുമാറൽ. ലൈംഗികത ഉൾപ്പടെ എല്ലാ കാര്യങ്ങളിലും പൂർണ സ്വാതന്ത്ര്യം ഈ ഉടമ്പടി അനുവദിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ വൈഫ് സ്വാപ്പിങിന് കൂടുതൽ പ്രിയംകൈവന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട പൈലറ്റുമാരുടെ ഭാര്യമാരെ മറ്റ് പൈലറ്റുമാർ സംരക്ഷിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട പൈലറ്റുമാരുടെ കുടുംബത്തിന്‍റെ സംരക്ഷണം ഏറ്റെടുത്തുകൊണ്ടാണ് സഹപ്രവർത്തകർ ഇത് ചെയ്തിരുന്നത്. പിന്നീട് സാധാരണക്കാരായ ജനങ്ങൾക്കിടയിലും വൈഫ് സ്വാപ്പിങ് നടന്നു. പാശ്ചാത്യരാജ്യങ്ങളിൽ ഇത് പുതുമയുള്ള കാര്യമല്ല.

    First published:

    Tags: Facts about wife swapping, Swinging, Wife swapping, ഭാര്യമാരെ വെച്ചുമാറൽ, വൈഫ് സ്വാപ്പിങ്, സ്വിങിങ്ങ്