നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Food | കാറിൽ യാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

  Food | കാറിൽ യാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

  കാർ യാത്രയ്ക്കിടെ കഴിക്കുന്ന ചില കാര്യങ്ങളെങ്കിലും, അനാരോഗ്യകരമായ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. അവ എന്തൊക്കെയെന്ന് നോക്കാം...

  representative image

  representative image

  • Share this:
   യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. ഈ കോവിഡ് കാലത്ത് വീടിനുള്ളിൽ അടച്ചു പൂട്ടി ഇരുന്നവരൊക്കെ എവിടേക്കെങ്കിലും ഒരു യാത്ര പോകാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. യാത്ര കാറിൽ ആണെങ്കിൽ, ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചു കാർ യാത്രയ്ക്കിടെ കഴിക്കുന്ന ഭക്ഷണം. യാത്രയ്ക്കിടെ പാട്ടു കേൾക്കുന്നതിനൊപ്പം എന്തെങ്കിലുമൊക്കെ കൊറിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ കാർ യാത്രയ്ക്കിടെ കഴിക്കുന്ന ചില കാര്യങ്ങളെങ്കിലും, അനാരോഗ്യകരമായ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. അവ എന്തൊക്കെയെന്ന് നോക്കാം...

   യാത്രയ്ക്കിടെ സമൂസ, ഉള്ളിവട, ഉഴുന്ന് വട തുടങ്ങിയ എണ്ണയിൽ വറുത്ത ഭക്ഷണം കഴിക്കരുത്. ഇവയുടെ ഉപയോഗം നമ്മുടെ ആരോഗ്യം മോശമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ട്രെയിൻ യാത്രയ്ക്കിടെ, സമൂസ, കട്ട്ലറ്റ്, പഴംപൊരി, ഉഴുന്ന് വട എന്നിവയൊക്കെ ട്രെയിനുള്ളിലും സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലെ ഷോപ്പുകളിലും കാണപ്പെടാറുണ്ട്. എന്നാൽ യാത്രയ്ക്കിടെ ഇത്തരം എണ്ണയിൽ വറുത്ത ഭക്ഷണം കഴിക്കുന്നത്, ദഹനക്കേട് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

   യാത്രയിൽ നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക, കാരണം ഇത് ധാരാളം എണ്ണയിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉണ്ടാക്കുന്നവയാണ്. ഇതും ദഹനക്കേടിന് കാരണമാകും. യാത്രയ്ക്കിടെ, എളുപ്പം ദഹിക്കുന്ന, ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

   അതുപോലെ തന്നെ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളായ, സാൻഡ് വിച്ച്, ബർഗർ, പിസ, എന്നിവയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്. കൊഴുപ്പേറിയ ഭക്ഷണം കഴിച്ചുകൊണ്ടുള്ള യാത്ര ശരീരത്തിന് അത്രത്തോളം സുഖകരമായ അനുഭവമായിരിക്കില്ല നൽകുക. ദഹനപ്രശ്നങ്ങൾ രൂക്ഷമാകാനും, ചിലരിലെങ്കിലും ഛർദ്ദി ഉണ്ടാകാനും ഇത് കാരണമാകും.

   യാത്രയ്ക്കിടെ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ബദാം, ഈന്തപ്പഴ, കടല വറുത്തത്, കപ്പലണ്ടി, പിസ്ത, ഉണക്കിയ കോൺഫ്ലക്സ് എന്നിവ ഉപയോഗിക്കുന്നതാണ്. വെളിച്ചെണ്ണയിൽ വറുത്ത ഭക്ഷണത്തിന് പകരം ഇളം കടുക് എണ്ണയിലോ ഒലിവ് ഓയിലിലോ വറുത്ത് പായ്ക്ക് ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല. ഇവ കൂടാതെ, നിങ്ങൾക്ക് ആപ്പിളും വാഴപ്പഴവും കഴിക്കാം.

   ശരീരഭാരം ഉടൻ കുറയും, പക്ഷേ ക്രാഷ് ഡയറ്റുകള്‍ക്ക് പിന്നാലെ പോയാല്‍ പണി കിട്ടുന്നത് ഇങ്ങനെ

   ആരോഗ്യകരമായ ശരീരഭാരം മികച്ച ആരോഗ്യത്തിന്അനിവാര്യ ഘടകമാണ്. ശരീരഭാരം നിലനിര്‍ത്തുന്നതിനോ കുറയ്ക്കുന്നതിനോ നിങ്ങള്‍ എത്രമാത്രം കഴിക്കുന്നു, എന്ത് കഴിക്കുന്നു എന്നതും നിര്‍ണ്ണായക ഘടകങ്ങളാണ്. മറ്റൊരു ഫലപ്രദമായ ഘടകം വ്യായാമമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നത് സംബന്ധിച്ച് തെറ്റായ ചില ധാരണകൾ പലർക്കുമുണ്ട്. അതിലൊന്ന് കുറച്ച് ഭക്ഷണം മാത്രം കഴിക്കുക എന്നതാണ്. ഭക്ഷണക്രമം (Diet) എന്നത് മൊത്തം ആഹാരം പരിമിപ്പെടുത്തുക എന്ന അര്‍ത്ഥത്തിലേക്ക് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു.

   അതുപോലെ, ക്രാഷ് ഡയറ്റിനായി, ഡസന്‍ കണക്കിന് ഭക്ഷണരീതികള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അവയില്‍ പലതും പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനാകും എന്ന് വാഗ്ദാനം ചെയ്യുന്നവയാണ്. ശരീരഭാരം കുറയ്ക്കുന്നതിനേക്കാളുപരി പോഷകഗുണമുള്ളതും 'നല്ലതുമായ' ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു എന്നതാണ് വസ്തുത.

   ക്രാഷ് ഡയറ്റിംഗ്, പലപ്പോഴും യോ-യോ ഡയറ്റിംഗ് എന്നറിയപ്പെടുന്നു. ഇത് ഒരു കലോറി നിയന്ത്രിത ഭക്ഷണക്രമമാണ്. ഈ ഭക്ഷണക്രമത്തിലൂടെ ശരീരഭാരം കുറയുന്നത് ഒരു ഹ്രസ്വകാലത്തേക്ക് മാത്രമേ നിലനില്‍ക്കൂ. ഒടുവില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭാരം വീണ്ടും വരികയും ചെയ്യും. ക്രാഷ് ഡയറ്റുകള്‍, ഉടനടി പ്രതികരണം നല്‍കുമ്പോള്‍ തന്നെ ശരീരത്തിന്റെ മെറ്റാബോളിസത്തെ ദോഷകരമായി ബാധിക്കുകയും പോഷകാഹാര കുറവുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

   ക്രാഷ് ഡയറ്റിന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്?

   ക്രാഷ് ഡയറ്റുകള്‍ പിന്തുടരുന്നത് വഴി സാധാരണയായി കലോറി ഉപഭോഗം കുറയ്‌ക്കേണ്ടത് ആവശ്യമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്.ക്രാഷ് ഡയറ്റുകള്‍ പലപ്പോഴും നിങ്ങള്‍ക്ക് മോശം ഫലമാണ് നല്‍കുക. ഈ രീതി പോഷകാഹാര അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ക്ഷീണവും ദേഷ്യവും ക്രമരഹിതവും കാര്യക്ഷമതയില്ലാത്ത അവസ്ഥകളും സൃഷ്ടിക്കും. കഠിനമായ വിശപ്പ് ഉണ്ടാക്കുന്നതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി കഴിക്കാന്‍ കാരണമാകുകയും - അത് ആരോഗ്യകരമല്ലാത്ത ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നതിനും ശരീരഭാരം വീണ്ടും പഴയതുപോലെയാകാനും കാരണമാകുന്നു.

   ക്രാഷ് ഡയറ്ററുകള്‍ ഇടയ്ക്കിടെ ഭക്ഷണം കൂടുതല്‍ കഴിക്കുന്നതിലേക്കോ അല്ലെങ്കില്‍ ഒന്നും കഴിക്കാത്തതിലേക്കോ നയിക്കുന്നു. ഇത് പലപ്പോഴും കൂടുതല്‍ ഭാരം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള തങ്ങളുടെ കഴിവില്‍ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

   ചുരുക്കത്തില്‍, ക്രാഷ് ഡയറ്റിംഗ് എന്നാൽ പട്ടിണി എന്നാണ് സൂചിപ്പിക്കുന്നത്. ഒരു ക്രാഷ് ഡയറ്റ് ശരീരത്തിന് വേണ്ട വൈറ്റമിനുകളും ധാതുക്കളെയും നഷ്ടപ്പെടുത്തുകയും രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നത് പലവിധ രോഗത്തിന് കാരണമാകുന്നു. നിങ്ങള്‍ വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയോ ആവശ്യത്തിന് പോഷകാഹാരം ശരീരത്തിൽ എത്താതിരിക്കുകയോ ചെയ്താൽ നിങ്ങളെ നിലനിര്‍ത്താന്‍ ആവശ്യമായ ഊര്‍ജ്ജം സൃഷ്ടിക്കാന്‍ ശരീരത്തിന് കഴിയില്ല. തത്ഫലമായി, നിങ്ങള്‍ക്ക് അതിക്ഷീണം, നിര്‍ജ്ജലീകരണം, ഛര്‍ദ്ദി, കാര്യക്ഷമത നഷ്ടപ്പെടല്‍ എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

   അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യണം?

   ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഡയറ്റുകൾ മാത്രമേ പിന്തുടരാവൂ. ക്രാഷ് ഡയറ്റ് ഇതിലുള്‍പ്പെടുന്നില്ല. ശരീരഭാരം കുറയ്ക്കുന്നതിനും അത് ഒഴിവാക്കുന്നതിനും നല്ല ഭക്ഷണ വിഭാഗങ്ങളില്‍ നിന്നുള്ള പോഷകസമൃദ്ധമായ, സന്തുലിതമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഒരാള്‍ ന്യായമായ അളവില്‍ ഭക്ഷണം കഴിക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ (വ്യായാമം) ഏര്‍പ്പെടുകയും ചെയ്താല്‍ ആരോഗ്യമുള്ള ശരീരം തനിയെ ഉണ്ടാകും.
   Published by:Anuraj GR
   First published:
   )}