• HOME
  • »
  • NEWS
  • »
  • life
  • »
  • Brain Activity of Dying Man | മരിക്കുന്നതിനു തൊട്ടുമുമ്പ് മനസിലുണ്ടാകുന്ന ചിന്തകൾ എന്തൊക്കെ? പഠനം പറയുന്നതിങ്ങനെ

Brain Activity of Dying Man | മരിക്കുന്നതിനു തൊട്ടുമുമ്പ് മനസിലുണ്ടാകുന്ന ചിന്തകൾ എന്തൊക്കെ? പഠനം പറയുന്നതിങ്ങനെ

ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളിൽ മനസ്സിൽ കടന്നുപോകുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കാൻ ഈ പഠനത്തിലൂടെ ഒരു കൂട്ടം ഗവേഷകർ ശ്രമിച്ചു

Brain_before_Die

Brain_before_Die

  • Last Updated :
  • Share this:
    നമ്മുടെ എല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും തോന്നിയിട്ടുള്ള സംശയമായിരിക്കും മരിക്കുന്നതിന് (Death) തൊട്ട് മുൻപ് എന്തൊക്കെ ചിന്തകളാകും മനസ്സിൽ (Mind) ഉണ്ടാവുക എന്നത്. ഇതുവരെ ഇതിന് ശരിയായ ഉത്തരം കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തെ അടിസ്ഥാനമാക്കി അടുത്തിടെ ലൂയിസ് വില്ലെ സർവകലാശാല (University of Louisville) ഒരു പഠനം (Study) നടത്തി. ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളിൽ മനസ്സിൽ കടന്നുപോകുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കാൻ ഈ പഠനത്തിലൂടെ ഒരു കൂട്ടം ഗവേഷകർ ശ്രമിച്ചു. കൃത്യമായല്ലെങ്കിലും കുറെയേറെ കാര്യങ്ങൾ കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്.

    മരിക്കുന്നതിന് തൊട്ട് മുമ്പ് മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നിലധികം സിദ്ധാന്തങ്ങൾ നിലവിലുണ്ട്. പക്ഷെ ഈ സിദ്ധാന്തങ്ങൾക്കൊന്നും ശാസ്ത്രീയമായ അടിത്തറയില്ല. എന്നാൽ ഡോ. അജ്മൽ സെമ്മറും സഹപ്രവർത്തകരും ചേർന്ന് ഒരു വ്യക്തിയുടെ തലച്ചോറിൽ അയാൾ മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് നടക്കുന്ന പ്രവർത്തങ്ങൾ പഠിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ചെയ്തു. അവരുടെ അഭിപ്രായത്തിൽ മരിക്കുന്നത് മുൻപ് മനുഷ്യ മസ്തിഷ്കം സജീവമാവുകയും വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ നാഡികളുടെ സ്പന്ദനം വഴി പ്രകടമാക്കുന്നു.

    ഫ്രോണ്ടിയേഴ്സ് ഇൻ ഏജിംഗ് ന്യൂറോസയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, അപസ്മാരം ബാധിച്ച 87 വയസ്സുള്ള രോഗിയുടെ അവസാനനിമിഷങ്ങളിലെ മസ്തിഷ്ക പ്രവർത്തനമാണ് ഗവേഷകസംഘം പരിശോധിച്ചത്. അയാളുടെ ചികിത്സയുടെ സമയത്ത് ഇലക്ട്രോ എൻസെഫാലോഗ്രാഫി (ഇഇജി) ഉപയോഗിച്ചാണ് എസ്റ്റോണിയയിലെ ടാർട്ടു സർവകലാശാലയിലെ ഡോ. റൗൾ വിസന്റ് തലച്ചോറിന്റെ പ്രവർത്തനവും മറ്റും തിരിച്ചറിഞ്ഞത്.

    ഇഇജി അദ്ദേഹത്തിന്റെ തലച്ചോറുമായി ബന്ധിപ്പിച്ചിരുന്ന സമയത്താണ് ഹൃദയാഘാതം വന്ന് അയാൾ മരിച്ചത്. "മരണസമയത്ത് 900 സെക്കൻഡ് നേരം അയാളുടെ മസ്തിഷ്ക പ്രവർത്തനം ഞങ്ങൾ അളക്കുകയും ഹൃദയമിടിപ്പ് നിലയ്‌ക്കുന്നതിന് മുമ്പും ശേഷവുമുള്ള 30 സെക്കൻഡു നേരത്തെ പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്തു," സെമ്മർ പറഞ്ഞു.

    ഓർമ വീണ്ടെടുക്കുന്നത് ഉൾപ്പെടെ ഉയർന്ന ബൗദ്ധിക പ്രവർത്തനങ്ങൾ ആ സമയത്ത് മസ്തിഷ്കത്തിൽ സംഭവിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. മനുഷ്യ ശരീരത്തിലെ നാഡികളുടെ സ്പന്ദനത്തിലുണ്ടാകുന്ന മാറ്റവും ഗവേഷകർ നിരീക്ഷിച്ചു. മരിക്കുന്നതിനു തൊട്ടുമുമ്പ് മനുഷ്യമസ്തിഷ്കം ജീവിതത്തിലെ എല്ലാ ഓർമ്മകളും പുനരാവിഷ്കരിക്കാൻ ശ്രമിക്കുന്നതായി സെമ്മർ കണ്ടെത്തി.

    ശാസ്ത്രീയവും അതിഭൗതികവും ആത്മീയവുമായ മൂന്ന് വ്യത്യസ്ത പാതകളിലൂടെ ഈ കണ്ടെത്തലുകളെ നോക്കിക്കാണാൻ കഴിയുമെന്ന് സെമ്മർ പറഞ്ഞു. മരിച്ചയാൾക്ക് അപസ്മാരവും മസ്തിഷ്കത്തിൽ രക്തസ്രാവവും ഉണ്ടായിരുന്നതിനാൽ ശാസ്ത്രീയമായ വിവരങ്ങൾ വ്യാഖ്യാനിക്കാൻ ബുദ്ധിമുട്ടാണ്. അതിഭൗതികമായി നോക്കിയാൽ, മരിക്കുന്നതിന് തൊട്ടുമുമ്പുള്ള മസ്തിഷ്കത്തിന്റെ പ്രവർത്തനം ഓർമ്മ വീണ്ടെടുക്കുകയോ സ്വപ്നം കാണുകയോ ചെയ്യുമ്പോഴുള്ള മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് സമാനമാണ്.
    മരണത്തെ നിർവചിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ രസകരമായ ചോദ്യങ്ങളാണ് ഉയരുന്നതെന്ന് സെമ്മർ കൂട്ടിച്ചേർത്തു.
    Published by:Anuraj GR
    First published: