നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Weight Lift Exercise | എല്ലാ ദിവസവും വെയിറ്റ് ലിഫ്റ്റിംഗ് വ്യായാമം ചെയ്താൽ സംഭവിക്കുന്നത് എന്ത്? ഗുണങ്ങളും ദോഷങ്ങളും

    Weight Lift Exercise | എല്ലാ ദിവസവും വെയിറ്റ് ലിഫ്റ്റിംഗ് വ്യായാമം ചെയ്താൽ സംഭവിക്കുന്നത് എന്ത്? ഗുണങ്ങളും ദോഷങ്ങളും

    വിശ്രമമില്ലാതെ ഭാരം എടുക്കുന്നത് ദോഷഫലങ്ങളിലേയ്ക്ക് നയിക്കുന്നു. മസിലുകൾക്ക് കൃത്യമായ വിശ്രമം ആവശ്യമാണ്.

    (Image: Shutterstock)

    (Image: Shutterstock)

    • Share this:
      കാർഡിയോ എക്സർസൈസുകൾ (Cardio exercises) ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. അവ സ്ഥിരമായി ചെയ്യുന്നത് ഹൃദയസ്തംഭനം പോലുള്ള മാരക രോഗങ്ങളെ തടയുന്നു. എന്നാൽ ഇതുകൂടാതെ മസിലുകൾ ഉണ്ടാകാനും മൊത്തത്തിലുള്ള ശരീരഘടന മെച്ചപ്പെടുത്താനും ദിവസവും ഭാരം എടുത്തുള്ള വ്യായാമം ചെയ്യുന്നത് നല്ലതാണ്. വെയിറ്റ് ലിഫ്റ്റിംഗ് സാധാരണ ഗതിയിൽ പുരുഷന്മാർക്ക് വേണ്ടിയുള്ള വ്യായാമം എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഈയടുത്തിടെയാണ് പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും ഭാരം എടുക്കുന്ന തരം വ്യായാമം ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിച്ചത്. സ്ത്രീകൾ വെയിറ്റ് ലിഫ്റ്റിംഗ് ചെയ്യുന്നത് അവരുടെ മസിലുകൾക്ക് ബലം നൽകാനും ആകർഷകമായ ശരീര ഘടന ഉണ്ടാകാനും ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളെ തടയാനും സഹായിക്കുന്നു.

      സ്ഥിരമായും സുരക്ഷിതമായും ഈ പരിശീലനം ചെയ്യുന്നത് ഒരു വ്യക്തിയുടെ ഓജസ്സും ശക്തിയും വർദ്ധിപ്പിക്കുന്നതിനും മറ്റ് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുന്നതിനും സഹായിക്കുന്നു. എല്ലാം അമിതമായാൽ പ്രശ്നമെന്ന് പറയുന്നതുപോലെ എല്ലാ ദിവസവും ഭാരം എടുക്കുന്നത് നിരവധി ദോഷഫലങ്ങൾക്കും കാരണമാകും. നിങ്ങൾ സ്ഥിരമായി വെയിറ്റ് എടുക്കുമ്പോൾ മാത്രമല്ല, വിശ്രമ വേളകളിലും പേശികൾ ശക്തമാകും. ഈ പ്രക്രിയയ്ക്ക് പറയുന്നത് പ്രോട്ടീൻ സിന്തസിസ് (protein synthesis) എന്നാണ്.

      പ്രോട്ടീൻ സിന്തസിസും അതിന്റെ പ്രാധാന്യവും

      ഈ പ്രക്രിയയിൽ ശരീരത്തിലെ കോശങ്ങൾ പ്രോട്ടീനുകൾ നിർമ്മിക്കുന്നു. ഇത് ശക്തമായ പേശികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കനത്ത വ്യായാമങ്ങൾക്കിടയിൽ നിങ്ങളുടെ പേശികൾക്ക് എന്തെങ്കിലും വിശ്രമം (കുറഞ്ഞത് ഒരു ദിവസമെങ്കിലും) നൽകാതെ വരുമ്പോൾ നിങ്ങളുടെ ശരീരകോശങ്ങൾ പുനർജീവിക്കുകയും പുതിയ പ്രോട്ടീനുകൾ രൂപപ്പെടുകയും ചെയ്യേണ്ട സമയത്തിന്റെ അളവ് കുറയും. ഏതെങ്കിലും പേശികൾക്ക് വേദനയുണ്ടെങ്കിൽ അതിന്റെ കാരണം നിങ്ങൾ നേരത്തെ ചെയ്ത വ്യായാമത്തിൽ നിന്ന് അതിന് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്. ഈ വേദനയോടെ വീണ്ടും വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് ഒരു ഉപകാരവും ചെയ്യുന്നില്ല.

      ദോഷഫലങ്ങൾ എങ്ങനെ ഒഴിവാക്കും?

      വിശ്രമമില്ലാതെ ഭാരം എടുക്കുന്നത് ദോഷഫലങ്ങളിലേയ്ക്ക് നയിക്കുന്നു. മസിലുകൾക്ക് കൃത്യമായ വിശ്രമം ആവശ്യമാണ്. അമിതമായ ക്ഷീണം, കുത്തുന്ന വേദനകൾ, മൂഡ് മാറ്റം, ഉറക്കഅസ്വസ്ഥതകൾ എന്നിവ അമിതമായി ഭാരമെടുക്കുന്നതിന്റെ ചില ലക്ഷണങ്ങളാണ്. അതിനാൽ വ്യായാമം ചെയ്യുന്ന സമയത്ത് പേശികൾക്ക് കുറഞ്ഞത് ഒരു ദിവസത്തെ വിശ്രമമെങ്കിലും നൽകണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം.

      വെയിറ്റ് ലിഫ്റ്റിംഗിന്റെ പ്രയോജനങ്ങൾ

      ശക്തി ഉണ്ടാകാനും ശരീരം മെച്ചപ്പെടുത്തുന്നതിനും മാത്രമല്ല ടൈപ്പ് 2 പ്രമേഹം (type 2 diabetes) തടയാനും ഭാരം ഉയർത്തുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഭാരം ഉയർത്തുന്ന ആളുകളിൽ കാർഡിയോവാസ്കുലാർ രോഗങ്ങൾ വളരെ കുറവാണെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. ഇത് എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ പ്രായവുമായി ബന്ധപ്പെട്ട അസ്ഥി രോഗങ്ങൾ കുറയ്ക്കാനും ഭാരം ഉയർത്തുന്നത് സഹായിക്കുന്നു.
      Published by:Sarath Mohanan
      First published:
      )}