U എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന പേരുകളുള്ള ആളുകള്‍ നിരന്തരം പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നവരാണ്. എല്ലാ കാര്യങ്ങള്‍ മുന്‍കൈയെടുക്കാനും അവ നടപ്പിലാക്കാനും അവര്‍ ഇഷ്ടപ്പെടുന്നു. അവര്‍ എല്ലാ അവസരങ്ങളും പൂര്‍ണ്ണമായി തട്ടിയെടുക്കാന്‍ സാധ്യതയുണ്ട്. അവരുടെ ആശയങ്ങള്‍ വളരെ സര്‍ഗ്ഗാത്മകവും, യുക്തിസഹവും, നടപ്പിലാക്കാന്‍ സാധിക്കുന്നതുമാണ്. അവര്‍ കൂടുതല്‍ സംസാരിക്കുന്നവരും സത്യസന്ധതയില്‍ വിശ്വസിക്കുന്നവരുമാണ്. അവര്‍ വര്‍ത്തമാനകാലത്തെക്കുറിച്ച് മാത്രം ചിന്തിച്ച് ജീവിക്കുന്നവരാണ്. ജീവിതത്തെ ദൈവത്തിന്റെ ദാനമായിട്ടാണ് അവര്‍ കണക്കാക്കുന്നത്.
ഭൂതകാലം എങ്ങനെയായിരുന്നുവെന്നതില് കാര്യമില്ലെന്നും വര്‍ത്തമാനകാലം ശരിയായ ചിന്തകളോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഭാവി മികച്ചതായിരിക്കുകയുള്ളൂവെന്നുമാണ് അവര്‍ വിശ്വസിക്കുന്നത്. അവര്‍ യഥാര്‍ത്ഥ വിശ്വാസികളാണ്. ചെറുപ്പക്കാര്‍, അത് ആണായാലും പെണ്ണായാലും അവരുടെ അപാരമായ പഠന ശേഷിയും അനന്തമായ കഴിവു കൊണ്ടും വിജയിക്കപ്പെടും. സോഫ്റ്റ്വെയര്, പരിശീലനം, കമ്മീഷന് ചെയ്യല്‍, കയറ്റുമതി ഇറക്കുമതി, സംഗീതം, പുസ്തകങ്ങള്‍, ഓഡിറ്റിംഗ് സ്ഥാപനങ്ങള്‍, പരസ്യ കണ്‍സള്‍ട്ടിംഗ്, വസ്ത്ര ഹോട്ടലുകള്‍, ഭക്ഷണം, ബാങ്കിംഗ് എന്നിവയില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ക്ക് വലിയ വിജയത്തിനുള്ള ആരംഭ അക്ഷരമായി U എന്ന അക്ഷരത്തെ തിരഞ്ഞെടുക്കാവുന്നതാണ്.
ഭാഗ്യ നിറങ്ങള്‍: ഓറഞ്ച്, മഞ്ഞ
ഭാഗ്യ ദിനം: വ്യാഴാഴ്ച
ദാനം ചെയ്യേണ്ടത്:
1. ദരിദ്രര്‍ക്കോ യാചകര്‍ക്കോ മഞ്ഞ അരി ദാനം ചെയ്യുക.
2. രാവിലെ ഗുരു മന്ത്രം ജപിക്കുക
3. ദിവസം ആരംഭിക്കുന്നതിന് മുമ്പ് നെറ്റിയില്‍ ചന്ദനം തൊടുക.
4. ഒരു തുളസി ചെടി നടുക, നിങ്ങളുടെ ഗുരുവിനോ തുളസി ചെടിയുടെ അടിയിലോ ഒരു ദീപം തെളിയിക്കുക.
5. ജോലിസ്ഥലത്ത് ലോഹ വസ്തുക്കള്‍ വയ്ക്കുന്നതിന് പകരം മരം കൊണ്ടുള്ള വസ്തുക്കളോ ഫര്‍ണിച്ചറുകളോ തിരഞ്ഞെടുക്കുക.
6.മാംസാഹാരം, മദ്യം, പുകയില, തുകല്‍ വസ്തുക്കള്‍ എന്നിവ ഒഴിവാക്കുക.
മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം കര്യങ്ങള്‍ ശ്രദ്ധിക്കണം. ശരിയായ മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുത്താല്‍ നമ്മുടെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന് എത്ര പേര്‍ക്കറിയാം? മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1.മൊബൈല്‍ നമ്പറിന്റെ ആകെത്തുക ന്യൂമറോളജി പ്രകാരമുള്ള ഒരു സൗഹൃദ നമ്പര്‍ ആയിരിക്കണം.
2.മൊബൈല്‍ നമ്പറില്‍ സംഖ്യകള്‍ ആവര്‍ത്തിച്ചു വരുന്നില്ലെന്ന് ഉറപ്പാക്കുക. അത് നിങ്ങളുടെ ഗ്രഹത്തിന്റെ ശക്തിയെ ബാധിക്കും.
3.വിദ്യാഭ്യാസം, അറിവ്, വ്യക്തിജീവിതം, സാമ്പത്തികനില എന്നിവയൊക്കെ അടിസ്ഥാനമാക്കി മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുക്കുക.
4.മൊബൈല്‍ നമ്പറിന്റെ ആകെത്തുക ഒന്നുകില്‍ സൗഹാര്‍ദ്ദ നമ്പറോ അല്ലെങ്കില്‍ നിങ്ങളുടെ ഭാ?ഗ്യ നമ്പറോ ആയിരിക്കാന്‍ ശ്രദ്ധിക്കുക.
5. നിങ്ങളുടെ ജനനത്തീയതിയില്‍ ഇല്ലാത്ത നമ്പറുകള്‍ മൊബൈല്‍ നമ്പറില്‍ ഉണ്ടെന്ന് ഉറപ്പാക്കുക.
6.മൊബൈല്‍ നമ്പറിന്റെ ആകെത്തുക ‘0’ എന്ന അക്കത്തില്‍ അവസാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ചില ഫാന്‍സി വിഐപി നമ്പറുകള്‍ ഭാഗ്യം കൊണ്ടുവരും എന്നുള്ള കാര്യം ശരി തന്നെയാണ്. പക്ഷേ, പകരം പലതും നഷ്ടപ്പെടുകയും ചെയ്യും. അതിനാല്‍ തൊഴില്‍ രംഗത്തെ വളര്‍ച്ചക്കും, സാമ്പത്തിക നേട്ടം ഉണ്ടാകാനും, അവസരങ്ങള്‍ ലഭിക്കാനും, ആത്മീയത, കുടുംബ ജീവിതം, എന്നീ മേഖലകളിലെല്ലാം വളര്‍ച്ച ഉണ്ടാകാനും അത്തരം നമ്പറുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.