നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Merry Christmas 2020: മഹാമാരിക്കാലത്ത് നിയന്ത്രണങ്ങളോടെ ഒരു ക്രിസ്മസ്; അറിയാം ചരിത്രവും പ്രാധാന്യവും

  Merry Christmas 2020: മഹാമാരിക്കാലത്ത് നിയന്ത്രണങ്ങളോടെ ഒരു ക്രിസ്മസ്; അറിയാം ചരിത്രവും പ്രാധാന്യവും

  ഡിസംബർ 24ന് ആരംഭിക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 26 വരെ നീണ്ടുനിൽക്കും.

  Merry Christmas

  Merry Christmas

  • News18
  • Last Updated :
  • Share this:
   ലോകമെങ്ങും ഒരു മഹാമാരി പടർന്നിരിക്കുന്ന ഈ കാലത്ത് നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കുന്നത്. കേരളത്തിലും കാര്യങ്ങൾ വ്യത്യസ്തമല്ല. മാസ്കിട്ട്, ഗ്യാപ്പിട്ട്, കൈ കഴുകി കൊറോണക്കാലത്തെ ക്രിസ്മസ് ആഘോഷിക്കുമ്പോൾ നഷ്ടമായി പോകുന്ന ചില നിമിഷങ്ങളുമുണ്ട്. നക്ഷത്രം തൂക്കിയും പുൽക്കൂട് ഒരുക്കിയും നമ്മൾ എല്ലാവരും ക്രിസ്മസിനെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു. ഓൺലൈൻ ആയി പുൽക്കൂട് മത്സരവും കരോൾഗാന മത്സരവും എല്ലാം സംഘടിപ്പിക്കുന്നുമുണ്ട്. ചുരുക്കിപറഞ്ഞാൽ ഇത്തവണത്തെ ക്രിസ്മസ് ഒരു വെർച്വൽ ക്രിസ്മസ് ആണെന്ന് തന്നെ പറയാം.

   ക്രിസ്മസിന്റെ 'ഓളം' കൊറോണ കൊണ്ടുപോയി

   ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ നക്ഷത്രവും പുൽക്കൂടും എല്ലാം മനസിലേക്ക് ഓടിയെത്തുമെങ്കിലും താളമടിച്ച് കൂടെ നിൽക്കുന്നത് കരോളാണ്. നഗരങ്ങളിലെ കരോൾ അല്ല ഗ്രാമങ്ങളിലെ കരോളുകൾ. കുഞ്ഞുവെളിച്ചവും കൈയിലേന്തി ആണു പെണും കുട്ടികളും ഒക്കെ ചേർന്ന് മലമുകളിലെ വീടുകൾ കയറിയിറങ്ങുന്ന കരോൾ. എത്രയെത്ര പാട്ടുകളാണ് രാത്രിയുടെ നിശ്ബ്ദതയെ കീറിമുറിച്ച് ഉണ്ണിയേശുവിന്റെ പിറവി മാലോകരെ അറിയിച്ചത്. ഏതായാലും കൊറോണ പ്രഖ്യാപിച്ചിട്ടു പോയ സാമൂഹ്യ അകലം കരോളിനെ ഒരു ഓർമയാക്കി മാറ്റി.

   തണുത്ത കാറ്റു വീശുന്ന ഡിസംബറിലെ രാത്രിയിൽ പ്രായഭേദനമന്യേ പള്ളികളിലേക്ക് ആളുകൾ പോയിരുന്നതും ഇത്തവണ ഉണ്ടാകില്ല. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമാണ് ദേവാലയങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

   എന്താണ് ക്രിസ്മസിന്റെ ചരിത്രം

   ലോകമെങ്ങുമുള്ള ക്രൈസ്തവർ ഡിസംബർ 25നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. നസ്രത്തിൽ ഉണ്ണിയേശു പിറന്നതിന്റെ ഓർമ ആചരണമാണ് ഓരോ ക്രിസ്മസ് ദിനവും. ക്രൈസ്തവർ മാത്രമല്ല ലോകമെങ്ങുമുള്ള മുഴുവൻ ആളുകളും ക്രിസ്മസ് ആഘോഷമാക്കാറുണ്ട്.

   ആദ്യകാലങ്ങളിൽ ഈസ്റ്റർ ആയിരുന്നു ക്രൈസ്തവർക്ക് ഇടയിൽ വ്യാപകമായി ആഘോഷിച്ചിരുന്നത്. യേശുവിന്റെ ജനനം ആഘോഷിച്ചിരുന്നില്ല. നാലാം നൂറ്റാണ്ടിലാണ് ക്രിസ്തുവിന്റെ ജനനവും ആഘോഷിക്കപ്പെടേണ്ടതാണെന്ന് ക്രൈ്സതവ സഭയുടെ ഔദ്യോഗിക വൃത്തങ്ങൾ തീരുമാനിച്ചത്. ശീതകാല ആഘോഷങ്ങളുടെ അതേ സമയത്ത് തന്നെ ക്രിസ്മസ് ആഘോഷിക്കാനും തീരുമാനിക്കുകയായിരുന്നു.

   ബെത് ല ഹേമിൽ മേരിയുടെയും ജോസഫിന്റെയും മകനായിട്ടാണ് ക്രിസ്തുവിന്റെ ജനനം. ഡിസംബർ 25ന് തന്നെയാണോ ക്രിസ്തു ജനിച്ചത് എന്നതിന് ഉറപ്പൊന്നുമില്ല. ആധുനിക ഗ്രിഗോറിയൻ കലണ്ടർ അന്ന് നിലവിലില്ലാത്തതിനാൽ ഇതേദിവസം തന്നെയാണം ക്രിസ്തു ജനിച്ചതെന്ന് ഉറപ്പില്ല. അക്കാര്യം വ്യക്തമാക്കുന്ന യാതൊരുവിധ രേഖയുമില്ല. ബൈബിളിൽ ക്രിസ്തുവിന്റെ ജനനത്തീയതിയും പരാമർശിച്ചിട്ടില്ല. ആദ്യത്തെ ക്രിസ്ത്യൻ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിച്ച് ക്രിസ്മസ് ആഘോഷിക്കാൻ തീരുമാനിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം ജൂലിയസ് ഒന്നാമൻ ക്രിസ്മസ് ആചരിക്കാൻ പ്രഖ്യാപിക്കുകയായിരുന്നു.   ഡിസംബർ 24ന് ആരംഭിക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 26 വരെ നീണ്ടുനിൽക്കും.

   എന്താണ് ക്രിസ്മസിന്റെ പ്രാധാന്യം

   വലിയ പ്രാധാന്യത്തോടെയാണ് ക്രൈസ്തവ സമൂഹം ക്രിസ്മസ് ആഘോഷിക്കുന്നത്. ലോകരക്ഷയ്ക്കായി ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചതിന്റെ ഓർമയാണ് ഓരോ ക്രൈസ്തവനും ക്രിസ്മസ്. സാധാരണഗതിയിൽ പള്ളികളിൽ പാതിരാ കുർബാനയും അതിനോട് അനുബന്ധിച്ച് ക്രിസ്മസ് ആഘോഷങ്ങളും കരോളും ഉണ്ടാകും. ഇത്തവണ മഹാമാരി ആയതിനാൽ എല്ലാത്തിനും ഒരു നിയന്ത്രണം ഉണ്ടാകും.
   Published by:Joys Joy
   First published: